അജയ്‌ ജയറാം കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിൽ

അജയ്‌ ജയറാം കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിൽ
May 19 04:45 2017

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ നിര ബാഡ്മിന്റൺ താരമായ അജയ്‌ ജയറാം തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിൽ. പുതിയ പട്ടികയിൽ അജയ്‌ ജയറാം പതിമൂന്നാം സ്ഥാനത്തെത്തി. പത്ത്‌ വർഷത്തോളം നീണ്ട തന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണ്‌ താൻ ഇപ്പോൾ നേടിയിരിക്കുന്നതെന്നു അജയ്‌ പറഞ്ഞു. ദീർഘമായ ആരോഗ്യപ്രശ്നങ്ങളും ഫോമില്ലായ്മയും പരുക്കും പല ഘട്ടങ്ങളിൽ എനിക്ക്‌ നേരിടേണ്ടി വന്നിട്ടുണ്ട്‌. അവയൊക്കെ അതിജീവിക്കാൻ എനിക്കിപ്പോൾ സാധിച്ചിരിക്കുന്നു. ഒരുപക്ഷെ ഇതായിരിക്കാം എന്റെ ഏറ്റവും മികച്ച നേട്ടം. എന്നാൽ ഇത്‌ തന്റെ കരിയറിന്റെ അവസാനമല്ല. അജയ്‌ ജയറാം പറഞ്ഞു.
റാങ്കിങ്ങിലെ ആദ്യ പതിനഞ്ചിലുള്ള വിക്ടർ അക്സെൽസെൻ, ടിയാൻ ഹ്യുവെയ്‌, ക്യൂവ ബിൻ എന്നീ താരങ്ങളെ അടുത്തിടെ അജയ്‌ കീഴടക്കിയിരുന്നു. അജയ്‌ പരിക്കുകൾ തുടർന്ന്‌ വിശ്രമത്തിലായിരുന്നപ്പോഴാണ്‌ കെ ശ്രീകാന്ത്‌, സായ്‌ പ്രണീത്‌, സമീർ വർമ്മ എന്നിവർ ബാഡ്‌ മിന്റണിൽ പുതിയ താരങ്ങളായിപ്രതിഭ തെളിയിച്ചത്‌.

  Categories:
view more articles

About Article Author