അനുരാഗം – ദി ആർട്ട്‌ ഓഫ്‌ തേപ്പ്‌, മൈഥിലി വീണ്ടും വരുന്നു

അനുരാഗം – ദി ആർട്ട്‌ ഓഫ്‌ തേപ്പ്‌, മൈഥിലി വീണ്ടും വരുന്നു
July 09 04:45 2017

പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമകൾ സൃഷ്ടിച്ച ‘മചുക’ എന്ന ചിത്രത്തിനുശേഷം ‘ജയൻ വന്നേരി’ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌ ‘അനുരാഗം – ദി ആർട്ട്‌ ഓഫ്‌ തേപ്പ്‌’. ആദ്യചിത്രം പോലെ തന്നെ പ്രമേയത്തിലും അവതരണത്തിലും തികച്ചും വ്യത്യസ്ഥമായ അനുരാഗം പൂർണ്ണമായും ഒരു എന്റർടെയ്നറായാണ്‌ അണിയിച്ചൊരുക്കുന്നത്‌. പേര്‌ സൂചിപ്പിക്കുന്നതുപോലെ ഒരു പ്രണയചിത്രമാണ്‌ ‘അനുരാഗം – ദി ആർട്ട്‌ ഓഫ്‌ തേപ്പ്‌’.
പ്രണയത്തിന്റെ വ്യത്യസ്ഥതലങ്ങൾ, ഭാവങ്ങൾ അനാവരണം ചെയ്യുന്ന ഈ ചിത്രത്തിൽ ജൂഡ്‌ ആന്റണി, അജുവർഗ്ഗീസ്‌, ജോജു ജോർജ്ജ്‌, വിജയരാഘവൻ, കലാഭവൻ ഷാജോൺ, ചെമ്പിൽ അശോകൻ, ആൻസൺ പോൾ, ഷാലു റഹീം, അഭിരാമി, പാർവ്വതിനായർ, അരുന്ധതി, ലിജോമോൾ, മീരാനായർ, ഡെയ്ൻ, രഞ്ജിത്ത്‌ തുടങ്ങിയ ഒരു വൻതാരനിര തന്നെ കഥാപാത്രങ്ങളാകുന്നു.
സംവിധാനം-ജയൻ വന്നേരി, ബാനർ-അഗാപെ മൂവിഹൗസ്‌, നിർമ്മാണം-പ്രിൻസ്‌ ഗ്ലാരിയൻസ്‌, തിരക്കഥ-സുധീഷ്‌.എസ്‌.കെ., ശ്രീഷ്കുമാർ.എസ്‌., ഛായാഗ്രഹണം-ജെറി സൈമൺ, സംഗീതം-വിഷ്ണു മോഹൻ സിതാര, ഗാനരചന-ബി.കെ.ഹരിനാരായണൻ, ആർ. വെങ്കിടാചലം, എഡിറ്റിംഗ്‌-സോബിൻ.കെ.സോമൻ, പി.ആർ.ഓ-എ.എസ്‌.ദിനേശ്‌, അജയ്തുണ്ടത്തിൽ, കല-കോയാസ്‌, ചമയം-റോണക്സ്‌ സേവ്യർ, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ, വി.എഫ്‌.എക്സ്‌.-അരുൺലാൽ, കോറിയോഗ്രാഫി-പ്രസന്ന, ആക്ഷൻ-ഡെയ്ഞ്ചർമണി, പ്രൊ:കൺട്രോളർ-ജെ.പി.മണക്കാട്‌, എക്സി:പ്രൊഡ്യൂസേഴ്സ്‌-സാജൻയശോധരൻ, അനൂപ്‌ ചന്ദ്രൻ, ചീഫ്‌ അസ്സോ:ഡയറക്ടേഴ്സ്‌-ബിജു സെലസ്റ്റിൻ, അജിൻലാൽ, അസ്സോ:ഡയറക്ടർ-രഞ്ജിത്‌ ടി.വി., സംവിധാന സഹായികൾ-അരവിന്ദ്‌ ആർ.കൃഷ്ണൻ, അംബരീഷ്‌, നൗഫൽ ഷാജ്‌, പ്രൊ:എക്സിക്യൂട്ടീവ്‌-ഷാജി, സ്റ്റിൽസ്‌-റഫീക്‌ പട്ടേരി, ഡിസൈൻ-യെല്ലോടൂത്ത്‌.


മൈഥിലി വീണ്ടും വരുന്നു
മൈഥിലി വീണ്ടും വരുന്നു എന്ന ചിത്രത്തിൻറെ ചിത്രീകരണം തമിഴ്‌നാട്‌, ഗോവ, കേരളം എന്നിവിടങ്ങളിലായി പൂർത്തിയായി.
ആലുംമൂട്ടിൽ ഫിലിംസ്‌ ഇൻറർനാഷണലിനുവേണ്ടി രാജീവ്‌ മാത്യു നിർമ്മിക്കുന്ന ഈ ചിത്രം സാബു വർഗീസ്‌ കഥ എഴുതി സംവിധാനം ചെയ്യുന്നു. ചിത്രം ജൂലൈ ആദ്യം തിയറ്ററിലെത്തും തീയവൻ, കനവു കാതലൻ, നീയേൻ കാതലി’ തുടങ്ങി നിരവധി തമിഴ്‌ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഉദയ്‌ ആണ്‌ ഈ ചിത്രത്തിലെ നായകൻ. നിരവധി മലയാള തമിഴ്‌ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശിവാനിയാണ്‌ നായിക. ഐ എം വിജയൻ, സന്താനം, കിരൺരാജ്‌ എന്നീ പ്രമുഖ നടന്മാരും പ്രധാനവേഷത്തിലെത്തുന്നു.

  Categories:
view more articles

About Article Author