അഫ്ഗാനിൽ ഇന്ത്യൻ അംബാസിഡറുടെ വസതിക്ക്‌ നേരെ ആക്രമണം

അഫ്ഗാനിൽ ഇന്ത്യൻ അംബാസിഡറുടെ വസതിക്ക്‌ നേരെ ആക്രമണം
June 07 04:45 2017

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഇന്ത്യൻ അംബാസഡറുടെ വസതിക്കുനേരെ റോക്കറ്റ്‌ ആക്രമണം. റോക്കറ്റിൽനിന്നു വിക്ഷേപിച്ച ഗ്രനേഡ്‌ വീട്ടുപരിസരത്ത്‌ പതിക്കുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ്‌ റിപ്പോർട്ട്‌. ഇന്ത്യൻ അംബാസഡർ മൻപ്രീത്‌ വോറ, മറ്റു ജീവനക്കാർ എന്നിവർ സംഭവസമയം കാബൂൾ ഗ്രീൻ സോണിലെ നയതന്ത്രാലയത്തിലുണ്ടായിരുന്നു.
ഇന്നലെ രാവിലെ 11.15ന്‌ ടെന്നീസ്‌ കോർട്ടിലാണ്‌ ഗ്രനേഡ്‌ വീണുപൊട്ടിത്തെറിച്ചത്‌. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കാബുൾ സമാധാന ശ്രമ സമ്മേളനം (കെപിപിസി) നടക്കുന്നതിനിടെയാണ്‌ ആക്രമണമുണ്ടായത്‌. 27 രാജ്യങ്ങളിലെയും രാജ്യാന്തര സംഘടനകളിലെയും നേതാക്കളും പ്രതിനിധികളുമാണ്‌ കെപിപിസിയിൽ പങ്കെടുത്തത്‌.
അതീവസുരക്ഷാമേഖലയിലാണ്‌ ഇന്ത്യൻ അംബാസഡറുടെ വസതി സ്ഥിതിചെയ്യുന്നത്‌. നിരവധി എംബസികളും ഗസ്റ്റ്‌ ഹൗസുകളും ഹെഡ്‌ ക്വാർട്ടേഴ്സുകളും സ്ഥിതിചെയ്യുന്ന പ്രദേശത്തായിരുന്നു റോക്കറ്റ്‌ ആക്രമണം. ഇതേത്തുടർന്നു പ്രസിഡന്റിന്റെ കൊട്ടാരപരിസരം ഉൾപ്പെടെ നഗരത്തിൽ സുരക്ഷ കർശനമാക്കി. പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്‌. ആരെയും പ്രദേശത്തേക്കു കടത്തിവിടുന്നില്ലെന്നാണു റിപ്പോർട്ടുകൾ.
രണ്ടുമാസത്തിനിടെ നാലാമത്തെ ആക്രമണമാണ്‌ ഇത്‌.

  Categories:
view more articles

About Article Author