അമേരിക്കയുടെ സൂപ്പർ കാരിയർ കാൾ വിൻസൺ കൊറിയൻ തീരത്ത്

അമേരിക്കയുടെ സൂപ്പർ കാരിയർ കാൾ വിൻസൺ കൊറിയൻ തീരത്ത്
April 17 13:00 2017

ന്യൂഡൽഹി:  ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്നായ, അമേരിക്കൻ നാവികസേനയുടെ നിമിറ്റ്‌സ് ക്ലാസ് വിമാനവാഹിനിക്കപ്പലുകളുടെ ശൃംഖലയിൽ മൂന്നാമത്തെ സൂപ്പർ കരിയർ കാൾ വിൻസന്റെ  കൊറിയൻ തീരത്തേക്കുള്ള നീക്കം ഒരു യുദ്ധ സാധ്യത വിളിച്ചോതുന്നു. മുന്നറിയിപ്പുകൾ അവഗണിച്ചും ഉത്തര കൊറിയ നടത്തുന്ന മിസൈൽ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ കാൾ വിൽസന്റെ ഈ നീക്കം ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.

രണ്ട് ആണവ റിയാക്റ്ററുകളുടെ കരുത്തിൽ 55 എഫ് എ 18 പോർവിമാനങ്ങളും 4 ഇഎ 18 ഗ്രൗളർ പോർവിമാനങ്ങളുമടക്കം 59 യുദ്ധ വിമാനങ്ങളും ആറ് എച്ച് ഹെലി 60  സീഹോക്ക് കോപ്റ്ററുകളും 4 ഇ 2സി ഡി ഹ്വാക്ക് ഐ വിമാനങ്ങളും വഹിക്കാനുള്ള ശേഷിയുമായി 1983-ലാണ് കാൾ വിൻസൺ കന്നിയാത്ര നടത്തിയത്. 1092 അടിയാണ് ഇതിന്റെ നീളം. രണ്ടു മിസൈല്‍ വാഹിനിക്കപ്പലും  (യുഎസ്എസ് വെയ്ൻ ഇ മെയെർ, യുഎസ്എസ് മൈക്കൽ മർഫി) ഒരു മിസൈല്‍ ക്രൂസറും  (യുഎസ്എസ് ലേക്ക് ചാംപ്ലെയ്ൻ) കാൾ വിൻസണിന്റെ കപ്പൽ വ്യൂഹത്തിലുണ്ട്.

1996-ൽ കുർദിഷ് ആഭ്യന്തരയുദ്ധ സമയത്ത് ദക്ഷിണ ഇറാഖിലെ സൈനിക താവളങ്ങൾക്കു നേരേ അമേരിക്ക നടത്തിയ ക്രൂസ് മിസൈൽ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത് കാൾ വിൻസണായിരുന്നു. കൂടാതെ  അമേരിക്കൻ നേവി സീൽസ് പാക്കിസ്ഥാനിൽ വച്ചു വധിച്ച ഉസാമ ബിൻലാദന്റെ മൃതദേഹം 2011 മേയ് രണ്ടിന് അറബിക്കടലിൽ സംസ്കരിക്കാൻ  കൊണ്ടുപോയതും  ഈ യുദ്ധക്കപ്പലിലായിരുന്നു.

  Categories:
view more articles

About Article Author