അഴകുള്ള അടുക്കള; ഒരുക്കാം ഒരു മോഡുലാര്‍ കിച്ചണ്‍ ഈസിയായി

അഴകുള്ള അടുക്കള; ഒരുക്കാം ഒരു മോഡുലാര്‍ കിച്ചണ്‍ ഈസിയായി
August 21 15:48 2014

മോഡുലാര്‍ കിച്ചണ്‍ ഒരുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
അടുക്കളയില്‍ ആധുനിക സൌകര്യങ്ങള്‍ എത്രയായാലും നമുക്കത്‌ അധികമാകില്ല. എന്നാല്‍ ആധുനികത മാത്രമല്ല അതില്‍ അല്‍പ്പം കലയും കൂട്ടിക്കലര്‍ത്തിയാണ്‌ ഇന്നത്തെ അടുക്കളകള്‍ സജ്ജീകരിയ്ക്കുന്നത്‌. അടുക്കള നിര്‍മ്മാണത്തിലെ പുതുപുത്തന്‍ ട്രെന്‍ഡായ മോഡുലാര്‍ കിച്ചണ്‍ ഒരുക്കുന്നവര്‍ അറിഞ്ഞിരിയ്ക്കേണ്ട കാര്യങ്ങള്‍.

ഒരു വീടിന്റെ അകത്തള സജ്ജീകരണങ്ങളില്‍ ഇന്ന്‌ ഏറ്റവും പ്രധാനം അടുക്കള നിര്‍മ്മാണമാണ്‌. കിച്ചണ്‍ പണി തുടങ്ങുന്നതിനു മുന്‍പു തന്നെ എന്തൊക്കെയാണ്‌ ആവശ്യങ്ങള്‍ എന്ന കാര്യം തീരുമാനിച്ച്‌ ഒരു ഡിസൈനറുടെ സഹായത്തോടെ ഡ്രോയിങ്ങ്‌ തയാറാക്കാം. ഓരോ ഉപകരണങ്ങളുടേയും സ്ഥാനവും അതിനാവശ്യമായ ഇലക്ട്രിക്‌, പ്ലംബിങ്ങ്‌ പോയിന്റുകളും നല്‍കണം. വാഷിങ്ങ്‌ മെഷീന്‍, ഫ്രിഡ്‌ജ്‌, മിക്‌സി, ഓവന്‍, ടോസ്റ്റര്‍, ജ്യൂസര്‍, വാട്ടര്‍ പ്യൂരിഫയര്‍ എന്നിവയുടെയെല്ലാം സ്ഥാനങ്ങള്‍ പ്ലാനില്‍ ഉള്‍ക്കൊള്ളിയ്ക്കണം. കിച്ചണില്‍ ആവശ്യത്തിനുള്ള വെളിച്ചത്തിന്റെ ലഭ്യതയും പരിഗണിയ്ക്കണം. പുതിയ കിച്ചണുകള്‍ മാത്രമല്ല പഴയ കിച്ചണുകളുകളും നവീകരിച്ച്‌ കൂടുതല്‍ ഉപയോഗ പ്രദമാക്കാം. 20 മുതല്‍ 30 ദിവസം കൊണ്ട്‌ ഒരു അടുക്കളയുടെ പണി പൂര്‍ത്തിയാക്കാം. ഓരോരുത്തരുടേയും കുക്കിങ്ങ്‌ സ്റ്റൈലും രീതികളും വ്യത്യസ്‌തമാണ്‌. അതിനാല്‍ ഓരോ കിച്ചണും അതിന്റേതായ തനിമ നിലര്‍ത്താന്‍ കഴിയും. കബോഡുകളുടെ ഉയരം പോലും ഉപയോഗിക്കുന്ന വ്യക്തിയ്ക്കനുസരിച്ച്‌ പണിയുന്നതാണുത്തമം. ഇത്തരം ആവശ്യങ്ങള്‍ക്ക്‌ ഒരു ഡിസൈനറുടെ സഹായം പരമാവധി ഉപയോഗപ്പെടുത്താം.

അടുക്കള ഒരുക്കുമ്പോള്‍ കുക്കിംഗ്‌ സ്‌പേസ്‌, പ്രിപറേഷന്‍ സ്‌പേസ്‌ സ്റ്റോറേജ്‌ സ്‌പേസ്‌ തുടങ്ങി പ്രധാനമായും മൂന്നു കാര്യങ്ങളാണ്‌ ശ്രദ്ധിക്കേണ്ടത്‌.

mkitchen2

1. കുക്കിംഗ്‌ സ്‌പേസിനരികിലായിരിക്കണം നിത്യേന ഉപയോഗിക്കുന്ന പാത്രങ്ങളുടേയും മസാലപ്പൊടികളുടേയും എണ്ണയുടേയുമൊക്കെ സ്ഥാനം. പ്രിപറേഷന്‍ ഏരിയായില്‍ സിങ്കും, കട്ടിങ്ങ്‌ സ്‌പേസുമൊക്കെ ഉണ്ടാവണം. സ്റ്റോറേജുകള്‍ നല്‍കുമ്പോള്‍ എല്ലാ സാധനങ്ങള്‍ക്കും പ്രത്യേകം സ്ഥലം കണ്ടെത്തണം.

2. ആധുനിക രീതികള്‍ അവലംബിക്കുമ്പോള്‍ പ്ലാറ്റ്‌ഫോം സ്‌ലാബും, കോണ്‍ക്രീറ്റ്‌ സ്‌കര്‍ട്ടിങ്ങും ഒഴിവാക്കണം. പകരം പ്ലൈവുഡോ, പലതരം തടികളോ ഉപയോഗിച്ച്‌ ബോക്‌സുകള്‍ നിര്‍മ്മിക്കാം. അതിനുള്ളില്‍ സാധനങ്ങള്‍ അടുക്കി വയ്ക്കാന്‍ `വയര്‍ ബാസ്‌ക്കറ്റുകള്‍ ഉപയോ ഗിയ്ക്കാം.

3. ഇത്തരം ബാസ്‌ക്കറ്റുകള്‍ പി.വി.സി കോട്ടിങ്ങിലും സ്റ്റെയിന്‍ലെസ്സ്‌ സ്റ്റീല്‍ ഫിനിഷിലും ലഭ്യമാണ്‌. സ്റ്റെയിന്‍ലെസ്സ്‌ സ്റ്റീല്‍ ബാസ്‌ക്കറ്റുകള്‍ 1500/– രൂപ മുതല്‍ ലഭിക്കുമ്പോള്‍ 850/– രൂപ മുതല്‍ പി.വി.സി ബാസ്‌ക്കറ്റുകള്‍ ലഭ്യമാണ്‌.

4. ആവശ്യാനുസരണം സ്‌പൂണുകള്‍ക്കും കത്തികള്‍ക്കും വിവിധ സൈസിലുള്ള ട്രേകള്‍ ഉപയോഗിക്കാം. പാത്രങ്ങളുടെ സൈസ്‌ അനു സരിച്ച്‌ പല വലിപ്പത്തിലുള്ള ബാസ്‌ക്കറ്റുകള്‍ ഉപയോഗിയ്ക്കാം. എണ്ണയും മറ്റു കുപ്പികളും സൂക്ഷിക്കാന്‍ ഒരു `ബോട്ടില്‍ പുള്‍ ഔട്ട്‌ എല്ലാത്തരം കിച്ചണിലും ഉപകാരപ്രദമാണ്‌.

5. പൊതുവെ L ഷേയ്‌പ്പിലും C ഷേയ്‌പ്പിലുമുള്ള കിച്ചണുകളില്‍ കോര്‍ ണര്‍ സ്‌പേസ്‌ ഉപയോഗപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്‌. ഇവിടെ നമുക്ക്‌ `മാജിക്‌ കോര്‍ണറോ, ഹാഫ്‌ മൂണ്‍ കോയിന്‍സ്‌ ആക്‌സസറീസോ ഉപയോഗിയ്ക്കാം. ഈ കബോഡുകള്‍ തുറക്കുമ്പോള്‍ കോര്‍ണര്‍ സ്‌പേസിലെ റാക്ക്‌ ഷട്ടറിനൊപ്പം പുറത്തേക്കു വരുന്നതു മൂലം ഈസിയായി ഉപയോഗിയ്ക്കാം.

6. സിങ്കിനു താഴെവരുന്ന സ്ഥലവും പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തണം. ഡസ്റ്റ്‌ബിനും ഡിറ്റര്‍ജന്റ്‌ റാക്കും ഇവിടെ പിടിപ്പിയ്ക്കാം.

7. ഒരു മേഹഹ ൌിശ© ഫിക്‌സ്‌ ചെയ്‌താല്‍ ഒരു മാസത്തേക്കുള്ള പ്രൊവി ഷന്‍സ്‌ ഇതില്‍ സൂക്ഷിക്കാം. (സ്റ്റോറൂം ഇല്ലാത്തവര്‍ക്ക്‌ ഇത്‌ കൂടുതല്‍ പ്രയോജനപ്രദമാണ്‌.) വിവിധ തരത്തിലുള്ള tall unit ബാസ്‌ക്കറ്റു കള്‍ ലഭ്യമാണ്‌. ഒരു ഷട്ടറില്‍ തുറക്കുന്നവയോ ഡ്രോയറുകളായി തുറ ക്കുന്നവയോ ഡോറിലും കബോഡിനുള്ളിലും പ്രത്യേകം ഷെല്‍ഫുക ളുള്ളതോ ആയ യൂണിറ്റുകള്‍ ലഭ്യമാണ്‌.

8. ചെറിയ കിച്ചണുകളില്‍ നിറയെ കബോഡുകള്‍ക്കു പകരം വലിയ ഡ്രോയറുകള്‍ നല്‍കാം. ഇതിനായി ശബ്ദമില്ലാതെ (soft close) അടയുന്ന മെക്കാനിസത്തോടു കൂടിയ tandum box മതിയാവും. ഇത്തരം വലിയ ഡ്രോയറിനുള്ളില്‍ സാധനങ്ങള്‍ മറിഞ്ഞു വീഴാതിരിയ്ക്കാനും തരം തിരിച്ചു വയ്ക്കാനും പാര്‍ട്ടീഷന്‍ ചെയ്യാം. ബോട്ടിലുകള്‍ക്കും പ്ലേറ്റുക ള്‍ക്കും മാത്രമല്ല ഗ്ലാസുകള്‍ക്കും പ്രത്യേക രീതിയിലുള്ള പാര്‍ട്ടീഷനു കളുണ്ട്‌. വലിയ പാത്രങ്ങള്‍ക്ക്‌ യോജിക്കുന്ന രീതിയില്‍ കൂടുതല്‍ ഭാരം താങ്ങാന്‍ കഴിയുന്ന തരം ടാന്‍ഡം ബോക്‌സുകളും ലഭ്യമാണ്‌.

mkitchen1

9. വോള്‍ യൂണിറ്റുകളില്‍ ചിലതിന്‌ ഗ്ലാസ്‌ ഷട്ടറുകളും ഗ്ലാസ്‌ ഷെല്‍ഫു കളും നല്‍കാം. ക്രോക്കറി സെറ്റുകള്‍ ഇത്തരം കബോഡുകളില്‍ വയ്ക്കാം. ഉള്ളില്‍ കണ്‍സീല്‍ഡ്‌ ലൈറ്റുകളും നല്‍കാം.

10. സിങ്കിനുമുകളിലുള്ള വോള്‍ കബോഡില്‍ ഗ്ലാസുകള്‍ക്കും പ്ലേറ്റു കള്‍ക്കുമുള്ള റാക്ക്‌ നല്‍കാം. ടാന്‍ഡം ബോക്‌സുകള്‍ ഉപയോഗിക്കുന്ന കിച്ചനുകളില്‍ മുകളിലത്തെ കബോഡുകളുടെ ഷട്ടറുകള്‍ മുകളിലേക്ക്‌ തുറക്കുന്ന തരത്തില്‍ നിര്‍മ്മിയ്ക്കാം. ഇതിനായി flap fitting Ifpw, aventos system എന്നിവ ഉപയോഗിയ്ക്കാം.

11. വോള്‍ ടൈലുകള്‍ പിടിപ്പിച്ച ശേഷം അതില്‍ മിഡ്‌വേ യൂണിറ്റുകള്‍ ഫിക്‌സ്‌ ചെയ്യാം. ടവല്‍ റോഡ്‌, ബുക്ക്‌ റാക്ക്‌, നൈഫ്‌ ഹോള്‍ഡര്‍ തുടങ്ങിയവ ഇതില്‍ തൂക്കിയിടാം.

12. കബോഡുകള്‍ക്കു മുകളില്‍ ഗ്രാനൈറ്റ്‌ തന്നെയാണ്‌ അഭികാമ്യം. വിലയും മറ്റുള്ളവയേക്കാള്‍ കുറവാണ്‌. ജോയിന്റുകള്‍ ഇഷ്ടമല്ലാത്ത വര്‍ക്കും കളറിലെ വൈവിധ്യം ഇഷ്ടപ്പെടുന്നവര്‍ക്കും കൊറിയന്‍ തിര ഞ്ഞെടുക്കാം. ഗ്രാനൈറ്റ്‌ സ്ലാബുകള്‍ പോളീഷും ഫിക്‌സിങ്ങും അടക്കം 250/– മുതല്‍ 300/– രൂപ വരെ ചിലവു വരുമ്പോള്‍ കൊറിയന്‍ 900/– രൂപയ്ക്കു മുകളില്‍ ചിലവാകും.

ഗ്യാസ്‌ സിലിണ്ടര്‍ കിച്ചണു പുറത്തു വച്ച്‌ കോപ്പര്‍ പൈപിങ്ങ്‌ ചെയ്യാം. ഫ്‌ളാറ്റുകളില്‍ കോമണ്‍ കണക്ഷന്‍ പ്രയോജനപ്പെടുത്താം. മിറര്‍ റീഡിങ്ങ്‌ അനുസരിച്ച്‌ പണമടച്ചാല്‍ മതിയാകും.

കിച്ചണില്‍ ഒരു ഐലന്‍ഡ്‌ കൌണ്ടര്‍ നല്‍കുന്നത്‌ ഉപയോഗപ്രദമാണ്‌. പ്രിപറേഷന്‍ കൌണ്ടറായോ ബ്രേക്‌ ഫാസ്റ്റ്‌ കൌണ്ടറായോ ഇതുപയോ ഗിയ്ക്കാം. കിച്ചണ്‍ കൌണ്ടറുകളേക്കാള്‍ ഉയരം കൂടുതല്‍ നല്‍കി ഉയര മുള്ള സ്റ്റൂളുകള്‍ ഇവിടെയിടാം. ജോലിയ്ക്കിടയില്‍ കുട്ടികള്‍ക്ക്‌ ആഹാരം നല്‍കാനോ അല്ലെങ്കില്‍ അവരെ പഠിപ്പിയ്ക്കാനോ ഈ സ്ഥലം പ്രയോ ജനപ്പെടുത്താം.

കിച്ചണ്‍ ഫ്‌ളോറിങ്ങിനു വെര്‍ട്ടിഫൈഡ്‌ ടൈലുകള്‍ ഉപയോഗിയ്ക്കാം. ഇളം നിറങ്ങള്‍ നല്‍കുന്നത്‌ കിച്ചണിലെ അഴുക്കുകള്‍ പെട്ടെന്ന്‌ കണ്ടു പിടിച്ച്‌ വൃത്തിയാക്കാന്‍ സഹായിക്കും. കിച്ചണ്‍ ക്യാബിനറ്റുകള്‍ക്ക്‌ തടിയുടേയും എം.ഡി.എഫിന്റേയും പ്ലൈവുഡിന്റേയും ഡോറുകള്‍ നല്‍കാം. പെയിന്റിങ്ങ്‌, പോളീഷിങ്ങ്‌, പി.വി.സി ഫോയിലിങ്ങ്‌, ലാമിനേഷന്‍ തുടങ്ങിയവയില്‍ നിന്ന്‌ ഇഷ്ടപ്പെട്ട ഫിനിഷ്‌ തിരഞ്ഞെടുക്കാം.

zinkസിങ്കുകള്‍ തിരഞ്ഞെടുക്കുമ്പോള്‍
സിങ്കുകള്‍ matt finish ഉള്ളവ തിരഞ്ഞെടുക്കുക. ബൌളില്‍ ഒരല്‍പ്പം താഴ്‌ച കൂടുതലുള്ളവയും, ഡ്രെയിന്‍ ബോര്‍ഡോഡു കൂടിയവയും തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. കൊറോസില്‍ പോലുള്ളവയില്‍ ഗ്രാനൈറ്റ്‌ ഫിനിഷ്‌ ഉള്ള സിങ്കുകള്‍ ലഭ്യമാണ്‌. 2000/– രൂപ മുതല്‍ 25000/– രൂപ വരെയുള്ള സിങ്കുകള്‍ ലഭ്യമാണ്‌. സിങ്ക്‌ ഫിക്‌സ്‌ ചെയ്യുമ്പോള്‍ തന്നെ അടുക്കള മാലിന്യം ഡിസ്‌പോസ്‌ ചെയ്യാനുള്ള ഒരു സിങ്ക്‌ ഇറേറ്ററും ഘടിപ്പിയ്ക്കാം. 8500/– രൂപ മുതല്‍ സിങ്ക്‌ ഇറേറ്റര്‍ ലഭ്യമാണ്‌. ഫോസററുകളും ഇരുവശത്തേക്കും തിരിയ്ക്കാവു ന്നതും ഒരല്‍പ്പം നീളമുള്ളതുമാണ്‌ അഭികാമ്യം.

ഹബുകളിലെയും ചിമ്‌നികളിലെ യും വിവിധ മോഡലുകള്‍
രണ്ടു മുതല്‍ അഞ്ചു വരെ ബര്‍ണറുള്ള ഹബുകളില്‍ നിന്ന്‌ നമുക്കാവശ്യമുള്ളവ തിരഞ്ഞെടു ക്കാം. auto ignation ഉള്ള മോഡലാണ്‌ നല്ലത്‌. ഇതിനായി ഒരു ഇലക്ട്രിക്‌ പോയിന്റ്‌ ഹബ്‌ വയ്ക്കാ നുദ്ദേശിക്കുന്ന സ്ഥലത്ത്‌ നല്‍കിയി രിക്കണം. ഹബിനു പകരം Cooking Range ഉം ഉപയോഗിയ്ക്കാവുന്ന താണ്‌. ഹബുകളും സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍, ഗ്ലാസ്‌, തുടങ്ങിയ ഫിനിഷി ങ്ങുകളില്‍ ലഭ്യമാണ്‌. 1000/– രൂപ മുതല്‍ 1500/– രൂപ വരെ വിലയില്‍ വ്യത്യാസമുണ്ടാകാം. 60രാ മുതല്‍ 90രാ വരെ വ്യത്യസ്ഥ അളവുകളില്‍ ഹബുകള്‍ ലഭ്യമാണ്‌. മൂന്നില്‍ കൂടു തല്‍ ഹബുകള്‍ വേണമെങ്കില്‍ 60രാ നു മുകളിലുള്ളവ തിരഞ്ഞെടുക്കാം. ഹബിന്റെ സൈസ്‌ അനുസരിച്ചു വേണം ചിമ്‌നി സെലെക്ട്‌ ചെയ്യാന്‍.  hubഹബിന്റെ സൈസ്‌ അല്ലെങ്കില്‍ അതിനേക്കാള്‍ വലിപ്പമുള്ള ചിമ്‌നി ആവണം. ചിമ്‌നികള്‍ ഫ്‌ളാറ്റ്‌ ഹുഡ്‌ തുടങ്ങിയ ഷേയ്‌പ്പുകളില്‍ ലഭ്യമാണ്‌. ഗ്ലാസ്സുള്ളതും തുറക്കാവുന്നതും പല നിറങ്ങളിലും ഇവ ലഭ്യമാണ്‌. സക്ഷന്‍ പവര്‍ കൂടുതല്‍ ഉള്ളവയാണ്‌ വറുക്കലും പൊരിക്കലും ഇഷ്ടപ്പെടുന്ന മലയാളിക്ക്‌ ഇണങ്ങു ന്നത്‌. 750 മുതല്‍ മുകളിലോട്ടാണ്‌ ഇവയുടെ സക്ഷന്‍ പവര്‍. വിലയും സക്ഷന്‍ പവറിനനുപാതമായി രിക്കും. ഫ്‌ളാറ്റ്‌ മോഡല്‍ ചിമ്‌നികള്‍ 5000/– രൂപയ്ക്ക്‌ ലഭിക്കും. ചിമ്‌നി യില്‍ നിന്ന്‌ പുക പുറത്തേക്ക്‌ പോകാന്‍ ഔട്ട്‌ലെറ്റ്‌ പൈപ്‌ നല്‍ കണം. പൈപിന്റെ പുറത്തേയറ്റത്ത്‌ നെറ്റ്‌ ഫിക്‌സ്‌ ചെയ്‌താല്‍ പ്രാണി കളും മറ്റും അകത്തേക്ക്‌ കയറാതി രിക്കും. ഔട്ട്‌ലെറ്റ്‌ നല്‍കാന്‍ സാധ്യ മല്ലെങ്കില്‍ റീസൈക്കിള്‍ മോഡുള്ള ചിമ്‌നികള്‍ ഉപയോഗിയ്ക്കാം. ഇത്തരം ചിമ്‌നിയുടെ കാര്‍ബണ്‍ ഫില്‍റ്റര്‍ ആറുമാസത്തിലൊരി യ്ക്കല്‍ മാറ്റിയിടണം.ഫില്‍റ്ററുകള്‍ മാറ്റിയിടാന്‍ 300/– രൂപ മുതല്‍ 500/– രൂപ വരെ വില വരും. ചിമ്‌നിയില്‍ ലൈറ്റുകള്‍ ഉണ്ടാവും. ഇത്‌ കുക്ക്‌ ചെയ്യുമ്പോള്‍ പ്രകാശം ലഭിക്കാന്‍ ഉപകരിക്കും.

ട്വിന്‍സി

  Categories:
view more articles

About Article Author