ആഗോള സാമ്പത്തിക വളർച്ചയുടെ കുതിപ്പിന്‌ ഇന്ത്യ ചുക്കാൻ പിടിക്കും

ആഗോള സാമ്പത്തിക വളർച്ചയുടെ കുതിപ്പിന്‌ ഇന്ത്യ ചുക്കാൻ പിടിക്കും
July 10 04:45 2017

ന്യൂഡൽഹി: ആഗോള സാമ്പത്തിക വളർച്ചയുടെ കുതിപ്പിന്‌ ഇന്ത്യൻ സമ്പദ്ഘടനയായിരിക്കും ഭാവിയിൽ ചുക്കാൻ പിടിക്കുകയെന്ന്‌ പ്രവചനം. വരുന്ന ദശകത്തിനുള്ളിൽ തന്നെ സാമ്പത്തിക വളർച്ചയിൽ ചൈനയെ മറികടക്കുമെന്നും പ്രശസ്ത സർവകലാശാലയായ ഹാർവർഡ്‌ യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ ഇന്റർനാഷണൽ ഡെവലപ്പ്മെന്റ്‌ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്‌.
2025-ഓടെ ലോകത്ത്‌ അതിവേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തികളിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്‌ എത്തുമെന്നാണ്‌ പഠനത്തിൽ പറയുന്നത്‌. രാജ്യത്തിന്റെ ശരാശരി വാർഷിക വളർച്ച 7.7 ശതമാനമാകും. ഇന്ത്യയുടെ വളർച്ച ഏതെങ്കിലും ഒരു മേഖലയെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ലെന്നും, വ്യത്യസ്ത മേഖലകളിൽ ഊന്നിയുള്ളതായതിനാൽ വളർച്ച നിലനിർത്താനാകുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്‌. ഇതിനോടകം വാഹനങ്ങൾ, ഇലക്ട്രോണിക്സ്‌, കെമിക്കൽ വ്യവസായം പോലുള്ള സങ്കീർണമായ മേഖലകളിൽ രാജ്യത്തിന്റെ കയറ്റുമതി സാദ്ധ്യതകൾ വർധിച്ചിട്ടുണ്ടെന്നും, ഇത്‌ ദീർഘകാലയളവിൽ സമ്പദ്ഘടനയുടെ വളർച്ച നിലനിർത്താൻ സഹായിക്കുന്നതാണെന്നും പഠനത്തിൽ പറയുന്നു.

view more articles

About Article Author