ആത്മഹത്യകൾ ഒഴിവാക്കാൻ നിയമസഭാ സമിതി ശുപാർശകൾ നടപ്പാക്കണം

March 19 04:45 2017

‘പെൻഷൻ ആനുകൂല്യങ്ങൾക്കായി വലിയൊരു തുക ആവശ്യമായി വരുന്ന സാഹചര്യത്തിൽ ഇതിനുവേണ്ട ബജറ്ററിസപ്പോർട്ട്‌ നൽകണ’മെന്ന്‌ മുൻ എൽഡിഎഫ്‌ സർക്കാർ നിയമിച്ച പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ച്‌ മാങ്കോട്‌ രാധാകൃഷ്ണൻ മുൻഎംഎൽഎ സമർപ്പിച്ച നിയമസഭാ സമിതി ശുപാർശയിൽ പറഞ്ഞിരുന്നു. കൂടാതെ സാമൂഹ്യപ്രതിബദ്ധതയുടെ അടിസ്ഥാനത്തിൽ വരുന്ന ചെലവുകൾക്കായുള്ള തുക സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തണമെന്നും അനാവശ്യചെലവുകൾ ഒഴിവാക്കണമെന്നും സ്ക്വാഡുകൾ രൂപവൽക്കരിച്ച്‌ സമാന്തര സർവീസുകൾ നിയന്ത്രിക്കണമെന്നും തുടങ്ങി 25 ശുപാർശകൾ സർക്കാരിന്‌ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്‌. അന്ന്‌ ആ റിപ്പോർട്ടിന്മേൽ തീരുമാനമെടുത്തിരുന്നെങ്കിൽ യുഡിഎഫ്‌ സർക്കാർ ഭരണകാലത്ത്‌ നടന്ന 24 ആത്മഹത്യകളും പെൻഷൻ മുടങ്ങിയതിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന ആത്മഹത്യകളും ഒഴിവാകുമായിരുന്നു. പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 20 കോടി രൂപ യുഡിഎഫ്‌ സർക്കാരും 7.5 കോടി രൂപ ചേർത്ത്‌ 50 ശതമാനം എന്ന ക്രമത്തിൽ എൽഡിഎഫ്‌ സർക്കാരും നൽകാൻ തീരുമാനിച്ചപ്പോൾ സന്തോഷം തോന്നി, പെൻഷൻ കൃത്യമായി കിട്ടുമല്ലോ. പക്ഷേ ഒന്നര മാസത്തെ പെൻഷൻ കുടിശിക വീണ്ടും ബാക്കിയാവുന്നു. ഇടതുമുന്നണി നേതാക്കൾ നിയമസഭ തെരഞ്ഞെടുപ്പ്‌ വേദികളിൽ പറഞ്ഞത്‌ “ട്രാൻസ്പോർട്ട്‌ പെൻഷൻ സർക്കാർ ഏറ്റെടുക്കും.” അധികാരമേറ്റ്‌ മാസം പത്ത്‌ കഴിഞ്ഞു. ഒരു തീരുമാനമായില്ല; ഇതുവരെ.
പെൻഷൻകാരുടെ അവസ്ഥ പരമദയനീയമാണ്‌. അത്‌ നമ്മെ ആശങ്കാകുലരാക്കുന്നു. വേദനിപ്പിക്കുന്നു. ആധിയും വ്യാധിയും വർധിക്കുന്നു. ഒടുവിൽ ആത്മഹത്യയിൽ അഭയം തേടുന്നു.
തൊഴിലാളി സർക്കാർ ഭരിക്കുമ്പോൾ ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ആത്മഹത്യകൾ ഉണ്ടാകേണ്ടതുണ്ടോ? കെഎസ്‌ആർടിസിയുടെ വികസനവും സംരക്ഷണവും പെൻഷൻ ഏറ്റെടുക്കലും ഉദ്ദേശിച്ചുകൊണ്ടുള്ള നിയമസഭാ സമിതി ശുപാർശ നടപ്പാക്കണം.
രവി
വട്ടപ്പാറ

view more articles

About Article Author