ആധാരങ്ങൾ ആധാറുമായി ബന്ധിപ്പിക്കൽ; വിജ്ഞാപനത്തിന്‌ അടിസ്ഥാനമില്ലെന്ന്‌ കേന്ദ്രം

ആധാരങ്ങൾ ആധാറുമായി ബന്ധിപ്പിക്കൽ; വിജ്ഞാപനത്തിന്‌ അടിസ്ഥാനമില്ലെന്ന്‌ കേന്ദ്രം
June 20 04:46 2017

ന്യൂഡൽഹി: ആധാരങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനത്തിന്‌ അടിസ്ഥാനമില്ലെന്ന്‌ കേന്ദ്രസർക്കാർ. വിജ്ഞാപനം വ്യാജമാണെന്നും വിജ്ഞാപനത്തെ കുറിച്ച്‌ അന്വേഷിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
1950 മുതലുള്ള ആധാരങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. അണ്ടർ സെക്രട്ടറിയുടെ പേരിലുള്ള വിജ്ഞാപനമാണ്‌ പ്രചരിച്ചത്‌. ഈ സാഹചര്യത്തിലാണ്‌ സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്‌.
ഓഗസ്റ്റ്‌ 14 നകം ആധാരങ്ങൾ ആധാറുമായി ബന്ദിപ്പിക്കണമെന്നായിരുന്നു വാർത്തകൾ. ഇതുസംബന്ധിച്ച്‌ സംസ്ഥാന സർക്കാരിന്‌ നിർദ്ദേശം ലഭിച്ചതായും വാർത്തകളിൽ പറഞ്ഞിരുന്നു. ഡിജിറ്റൽ ഇന്ത്യ ലാൻഡ്‌ റെക്കോർഡ്‌ മോഡേണൈസേഷൻ പദ്ധതിയുടെ ഭാഗമായാണ്‌ നടപടിയെന്നും പ്രചരിച്ച വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ വസ്തു ഉടമസ്ഥത ബിനാമിയായി കണക്കാക്കുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു.
ബാങ്ക്‌ അക്കൗണ്ടുകൾക്ക്‌ ആധാർ നിർബന്ധമാക്കുന്ന വിജ്ഞാപനം കേന്ദ്രസർക്കാർ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഡിസംബർ 31 നകം ബാങ്ക്‌ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ്‌ നിർദ്ദേശിച്ചിരിക്കുന്നത്‌. അല്ലാത്തപക്ഷം അക്കൗണ്ടുകൾ നിർജ്ജീവമാകുമെന്നും അറിയിച്ചിട്ടുണ്ട്‌.

  Categories:
view more articles

About Article Author