Monday
23 Oct 2017

ആധാരങ്ങൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

By: Web Desk | Monday 19 June 2017 1:55 PM IST

ന്യൂഡൽഹി: 1950ന് ശേഷമുള്ള എല്ലാ ആധാരങ്ങൾ ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്ക്‌ കേന്ദ്രത്തിന്റെ നിർദ്ദേശം. ഓഗസ്റ്റ്‌ 17നകം നടപടികൾ പൂർത്തിയാക്കണമെന്നും, ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം ഇവയെല്ലാം ബിനാമി ഇടപാടുകളായി കണക്കാക്കുമെന്നും സംസ്ഥാനങ്ങൾക്ക്‌ അയച്ച കത്തിൽ കേന്ദ്രം സൂചിപ്പിക്കുന്നു.