ആയുധവിപണിയിൽ ആശങ്കയോടെ റഷ്യ

ആയുധവിപണിയിൽ ആശങ്കയോടെ റഷ്യ
January 03 04:45 2017

ബീജിങ്‌: ആയുധവിപണിയിൽ ആശങ്കയോടെ റഷ്യ. ചൈനയുടെ യുദ്ധവിമാനമായ ജെ-20 പ്രവർത്തനക്ഷമമാകുന്നതോടെയാണ്‌ റഷ്യയുടെ ആശങ്ക വർധിച്ചിരിക്കുന്നത്‌. സുഖോയ്‌ എസ്‌ യു -35 ന്റെ വിപണി ചൈന പിടിച്ചെടുത്തേക്കുമെന്നാണ്‌ റഷ്യയുടെ ഭയം. ജൂഹായ്‌ വ്യോമാഭ്യാസത്തിൽ ചൈനീസ്‌ ജെ-20 വിമാനം എസ്‌ യു 35നേക്കാൾ മികവ്‌ കാട്ടിയിരുന്നു. ചൈനയിലെ ജൂഹായിൽ നടത്തിയ വ്യോമാഭ്യാസത്തിലാണ്‌ പുതിയ യുദ്ധവിമാനങ്ങൾ പ്രദർശിപ്പിച്ചത്‌. ചൈനയ്ക്ക്‌ നൽകാതെ വൈകിപ്പിച്ചിരുന്ന എസ്‌യു -35 വിമാനങ്ങൾ കഴിഞ്ഞമാസം റഷ്യ കൈമാറിയിരുന്നു. വിമാനങ്ങൾ റഷ്യ കൈമാറിയ വാർത്ത ചൈനീസ്‌ പീപ്പിൾസ്‌ ലിബറേഷൻ ആർമി പുറത്തുവിട്ടു.
ഈ യുദ്ധവിമാനം ഔദ്യോഗികമായി ചൈനീസ്‌ സൈന്യത്തിന്റെ ഭാഗമാകുന്നതോടെ തങ്ങളുടെ വിമാനങ്ങൾക്ക്‌ അവിടെ വിപണിയില്ലാതാകുമെന്നാണ്‌ റഷ്യയുടെ ആശങ്ക. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്‌ തങ്ങളുടെ അത്യാധുനിക ആയുധങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി റഷ്യ ചൈനയ്ക്ക്‌ വിറ്റിരുന്നു.

  Categories:
view more articles

About Article Author