ആറന്മുള ബ്രാൻഡ് അരിക്കട ആറന്മുളയില്‍ തുറന്നു

ആറന്മുള ബ്രാൻഡ് അരിക്കട ആറന്മുളയില്‍ തുറന്നു
May 19 12:00 2017

ആറന്മുള: ആറന്മുള ബ്രാൻഡ് അരിക്കട ആറന്മുളയില്‍ തുറന്നു. ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനില്‍കുമാര്‍ അരിക്കടയുടെ ഉദ്ഘാടനവും കര്‍ഷകര്‍ക്ക് നെല്ലിന്റെ വിലയും നല്‍കി.  സർക്കാർ നിശ്ചയിച്ച മിതമായ നിരക്കിൽ അരി ഇവിടെ നിന്ന്‌ ഉപഭോക്താക്കൾക്ക്‌ ലഭ്യമാകും. ഓയിൽ പാം ഇന്ത്യ തയ്യാറാക്കിയ ആറന്മുള ബ്രാന്റ്‌ അരി വിപണനകേന്ദ്രം ആറൻമുള ഐക്കര ജംഗ്ഷനിലെ കടമുറിയിലാണ്‌. ആറന്മുള സമരത്തിലെ നിറസാന്നിധ്യമായിരുന്ന സ്ത്രീ കൂട്ടായ്മയിൽ നിന്നുളളവരാണ്‌ അരിക്കട നിയന്ത്രിക്കുന്നതും വിപണനത്തിന്‌ നേതൃത്വം നൽകുന്നതും. ഈ വർഷം 250 ഹെക്ടറിലേക്ക്‌ നെൽകൃഷി വ്യാപിപ്പിക്കുന്നതിനാണ്‌ ലക്ഷ്യമിട്ടിട്ടുളളത്‌. കൂടാതെ നെൽകൃഷി കഴിഞ്ഞ പാടശേഖരങ്ങളിൽ പയർ, ഉഴുന്ന്‌ മുതലായവ കൃഷി ചെയ്യുന്നതിനും പരമ്പരാഗത കൃഷികൾ തിരികെ കൊണ്ടു വരാനും ഉദ്ദേശിക്കുന്നുണ്ട്‌.

  Categories:
view more articles

About Article Author