‘ആലപ്പുഴയിലും വനമായി’ നഗരമധ്യത്തിലെ വനം ശ്രദ്ധേയമാകുന്നു

‘ആലപ്പുഴയിലും വനമായി’ നഗരമധ്യത്തിലെ വനം ശ്രദ്ധേയമാകുന്നു
May 16 04:45 2017

ഡാലിയ ജേക്കബ്‌
ആലപ്പുഴ: വനമില്ലാത്ത ആലപ്പുഴയിൽ ഒരു വനമോ? സംശയിക്കേണ്ട, വനം ആലപ്പുഴ നഗര മധ്യത്തിൽതന്നെ. ആലപ്പുഴ നഗരത്തിൽ ആശ്രമം ജംഗ്ഷനിൽ വലിയമതിൽക്കെട്ടുകടന്ന്‌ സുഗുണാനന്ദന്റെ വീട്ടിൽ ചെന്നാൽ വനം നേരിട്ടുകാണാം. സുഗുണാനന്ദന്റെ മൂന്നേക്കറോളം വരുന്ന പറമ്പിൽ വീട്‌ ഒഴികെ ബാക്കിയെല്ലാം വനമാണ്‌. വൻമരങ്ങളും വള്ളിപ്പടർപ്പുകളും പുൽമേടുകളും, കുളങ്ങളും, തോടുകളും, കിളികളുടെ ശബ്ദവും ചേർന്ന മനുഷ്യനിർമ്മിതമായ കാട്‌. ചുട്ടുപൊള്ളുന്ന ഈ വേനലിൽ സുഗുണാന്ദന്റെ വനത്തിലേക്ക്‌ ചെന്നാൽ എയർക്കണ്ടീഷൻ പ്രവർത്തിക്കുകയാണോ എന്ന്‌ തോന്നും.
45 വർഷത്തെ കഠിനപരിശ്രമത്തിലൂടെയാണ്‌ സുഗുണാനന്ദൻ തന്റെ സ്വന്തം പുരയിടത്തിൽ ഇങ്ങനെയൊരു വനം രൂപപ്പെടുത്തിയെടുത്തത്‌. ഒരു പുൽക്കൊടിപോലും പിഴുതുകളയരുതെന്ന തന്റെ പിതാവിന്റെ മാർഗ്ഗനിർദ്ദേശമാണ്‌ വീട്ടുവളപ്പിൽ ഇങ്ങനെയൊരു വനം രൂപപ്പെടുത്തുവാൻ പ്രേരിപ്പിച്ചത്‌. അച്ഛനിൽ നിന്നും പകർന്നുകിട്ടിയ അനുഭവങ്ങളും അറിവുകളുമാണ്‌ പ്രകൃതിലേക്കും മണ്ണിലേക്കും തന്നെ അടിപ്പിച്ചതെന്ന്‌ സുഗുണാനന്ദൻ പറയുന്നു. തന്റെ പുരയിടത്തിൽ പുൽച്ചെടിക്കും ചെറുമരത്തിനും വൻമരത്തിനും ഒക്കെ വളരാൻ അവസരം നൽകി. മരങ്ങളിൽ നിന്നും വീഴുന്ന കരയിലകൾ ഏറ്റവും വലിയ സമ്പത്താണെന്ന്‌ കരുതുന്ന അദ്ദേഹം ഒരു കരിയില പോലും തന്റെ വനത്തിൽ നിന്നും നീക്കാറില്ല. ഇതിന്‌ അദ്ദേഹം പറയുന്ന കാരണം യഥാർത്ഥ വനത്തിൽനിന്നും ആരും കരിയില നീക്കില്ലല്ലോ എന്നാണ്‌. കരിയിലകൾ കൂടിക്കിടക്കുന്നതു കൊണ്ടുമാത്രം ഈ വനത്തിൽ എക്കൽ രൂപപ്പെടുന്നുണ്ട്‌. ഇതുവരെ 2 അടിയോളം എക്കൽ ഈ വനത്തിൽ രൂപപ്പെട്ടിട്ടുണ്ട്‌. ഈ കാട്ടിൽ ഒരു ഭാഗം മുഴുവനും മാഞ്ചിയവും അക്വേഷിയയുമാണ്‌. മാത്രമല്ല വനത്തിനുള്ളിൽ 5 കുളങ്ങളുമുണ്ട്‌. സുഗുണാന്ദന്റെ വീടിനുമുണ്ട്‌ പ്രത്യേകത. തന്റെ വനത്തിൽനിന്നും ഒരുമരശിഖരം പോലും വെട്ടാതെ മരത്താൽ പണിതവീട്്്‌. ഈ വീട്‌ നിർമ്മാണത്തിനാവശ്യമായ തടി ഉരുപ്പടികൾ തേടി സുഗുണാനന്ദൻ സംസ്ഥാനത്ത്്‌ അങ്ങോളം ഇങ്ങോളമുള്ള തടിക്കടകൾ കയറി ഇറങ്ങിനടന്നു. കോൺക്രീറ്റ്‌ കെട്ടിടത്തിൽ വെന്തുരുകി ജീവിക്കാൻ തയ്യാറല്ലാത്തതിനാലാണ്‌ മരത്തടിയിൽ വീട്‌ നിർമിച്ചതെന്ന്്്‌ സുഗുണാനന്ദൻ പറയുന്നു. വീട്ടിനുള്ളിലെ ഗോവണിയും ഫർണ്ണിച്ചറും എല്ലാം തടിനിർമ്മിതം തന്നെ. ഈ വനം നിങ്ങളുടേത്‌ കൂടിയാണ്‌, ആർക്കും ഇവിടെ വരാം, പക്്ഷേ നശിപ്പിക്കരുത്‌ എന്ന്‌ ബോർഡ്്്‌ സുഗുണാന്ദൻ തന്റെ വനത്തിന്‌ മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്്്‌. തന്റെ പ്രകൃതി സ്നേഹത്തിൻ്്‌ കൂട്ടായി ആലപ്പുഴ മെഡിക്കൽ കോളജിലെ റിട്ടയേർഡ്്്‌ ഹെഡ്‌ നഴ്്സായ ഭാര്യ പ്രശോമയും മകൻ അരവിയും ഒപ്പമുണ്ട്‌.

  Categories:
view more articles

About Article Author