ആൻഡി മുറെ പുറത്ത്‌

ആൻഡി മുറെ പുറത്ത്‌
July 13 04:45 2017

ലണ്ടൻ: വിംബിൾഡൻ ടെന്നിസിൽ നിന്നും ബ്രിട്ടന്റെ ആൻഡി മുറെ പുറത്തായി. അമേരിക്കയുടെ സാം ക്യൂറെയാണ്‌ ക്വാർട്ടറിൽ ലോക ഒന്നാംനമ്പർ താരത്തെ വീഴ്ത്തിയത്‌. ആദ്യ രണ്ടുസെറ്റുകളും നേടിയ ശേഷമാണ്‌ മുറെ മത്സരം കൈവിട്ടത്‌. സ്കോർ: 3-6, 6-4, 6-7(4), 6-1, 6-1.
അതേസമയം 1978നു ശേഷം ആദ്യമായി ബ്രിട്ടന്റെ ഒരു വനിതാ താരം വിംബിൾഡൻ സെമി ഫൈനലിലേക്ക്‌ മുന്നേറി. ആറാം സീഡായ ജൊഹാന കോന്റയാണ്‌ ബ്രിട്ടന്റെ അഭിമാനമായി സെമി ഫൈനലിലേക്ക്‌ ടിക്കേറ്റ്ടുത്തത്‌. 10ാ‍ം സീഡായ അമേരിക്കയുടെ വീനസ്‌ വില്യംസാണ്‌ സെമിയിലെത്തിയ മറ്റൊരു താരം.
ആവേശകരമായ ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡായ റുമാനിയയുടെ സിമോണ ഹാലെപ്പിനെ ഞെട്ടിച്ചാണ്‌ കോന്റ സെമി ബെർത്ത്‌ ഉറപ്പിച്ചത്‌. ഒന്നിനെതിരേ രണ്ടു സെറ്റുകൾക്കായിരുന്നു ബ്രിട്ടീഷ്‌ താരത്തിന്റെ വിജയം. സ്കോർ: 6-7, 7-6, 6-4.
39 വർഷത്തിനു മുമ്പ്‌ വിർജിനിയ വെയ്ഡാണ്‌ അവസാനമായി സെമിയിലെത്തിയ ബ്രിട്ടീഷ്‌ വനിതാ താരം. മറ്റൊരു ക്വാർട്ടറിൽ 13ാ‍ം സീഡായ ലാത്വിയയുടെ യെലേന ഒസ്റ്റാപെൻകോയെയാണ്‌ വീനസ്‌ മറികടന്നത്‌. സ്കോർ: 6-3, 7-5. സെമിയിൽ കോന്റയാണ്‌ വീനസിന്റെ എതിരാളി.

  Categories:
view more articles

About Article Author