ആൻഡ്രോയ്ഡ്‌ ഫോണിനു നേരെ വൈറസ്‌ ആക്രമണം

ആൻഡ്രോയ്ഡ്‌ ഫോണിനു നേരെ വൈറസ്‌ ആക്രമണം
May 30 04:44 2017

മുംബൈ: വാനാക്രൈക്കു പിന്നാലെ ആൻഡ്രോയ്ഡ്‌ ഫോണുകൾക്കു നേരെയും വൈറസ്‌ ആക്രമണം. ചെക്പോയിന്റ്‌ ബ്ലോഗിൽ മാൽവെയറുകളെ കുറിച്ചുള്ള ലേഖനത്തിലാണ്‌ ജൂഡി എന്ന വൈറസിനെ സംബന്ധിച്ച മൂന്നറിയിപ്പുള്ളത്‌. 3.6 കോടി ആൻഡ്രോയ്ഡ്‌ ഫോണുകളെ വൈറസ്‌ ബാധിച്ചതായാണ്‌ കണക്ക്‌. ഗൂഗിൾ പ്ലേ സ്റ്റോറിലെ 41 ആപ്ലിക്കേഷനുകളിൽ ജൂഡിയെ കണ്ടത്തി.
പ്ലേ സ്റ്റോറിൽനിന്ന്‌ മാൽവെയറുകൾ ബാധിച്ച ആപ്പുകളുടെ നാലര കോടി മുതൽ പതിനെട്ടര കോടി വരെ ഡൗൺലോഡുകൾ നടന്നിട്ടുണ്ട്‌. മാൽവെയറിന്റെ കണ്ടെത്തൽ ഗൂഗിളിൽ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം ആപ്ലിക്കേഷനുകളെ നീക്കുന്ന നടപടികൾ പൂർത്തിയായിട്ടില്ല.

view more articles

About Article Author