ആർബിഐ ധനനയം: റിവേഴ്സ്‌ റിപ്പോ കാൽ ശതമാനം ഉയർത്തി

ആർബിഐ ധനനയം: റിവേഴ്സ്‌ റിപ്പോ കാൽ ശതമാനം ഉയർത്തി
April 07 04:45 2017

മുംബൈ: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ധനനയത്തിൽ റിസർവ്വ്‌ ബാങ്ക്‌ റിപ്പോ നിരക്ക്‌ 6.25 ശതമാനമായി നിലനിറുത്തി. അതേസമയം, വാണിജ്യ ബാങ്കുകളിൽ നിന്ന്‌ കടമെടുക്കുമ്പോൾ റിസർവ്വ്‌ ബാങ്ക്‌ നൽകുന്ന പലിശയായ റിവേഴ്സ്‌ റിപ്പോ കാൽ ശതമാനം ഉയർത്തി ആറാക്കി. രാജ്യത്തെ വാണിജ്യ ബാങ്കുകൾക്ക്‌ റിസർവ്വ്‌ ബാങ്ക്‌ നൽകുന്ന വായ്പയുടെ പലിശ നിരക്കാണ്‌ റിപ്പോ നിരക്ക്‌. അതേസമയം, എംഎസ്‌എഫ്‌ നിരക്ക്‌ 6.75 ശതമാനത്തിൽ നിന്ന്‌ 6.50 ശതമാനമാക്കി.
ബാങ്കിങ്‌ സംവിധാനത്തിൽ കൂടുതൽ പണം ലഭ്യമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ്‌ റിസർവ്വ്‌ ബാങ്ക്‌ റിപ്പോ നിരക്കിൽ മാറ്റങ്ങൾ വരുത്താതിരുന്നത്‌. സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ രാജ്യത്ത്‌ കടുത്ത പണക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇത്‌ കൂടി കണക്കിലെടുത്താണ്‌ നിരക്കുകളിൽ മാറ്റം വരുത്താതിരുന്നത്‌.
2015 ജനുവരി മുതൽ കഴിഞ്ഞവർഷം ഒക്ടോബർ വരെയായി റിപ്പോ നിരക്ക്‌ റിസർവ്വ്‌ ബാങ്ക്‌ 1.75 ശതമാനം കുറച്ചെങ്കിലും വാണിജ്യ ബാങ്കുകൾ ഇതിന്‌ ആനുപാതികമായി പലിശ കുറച്ചിട്ടില്ല.

  Categories:
view more articles

About Article Author