ആർബിഐ 200 രൂപ നോട്ട്‌ പുറത്തിറക്കുന്നു

ആർബിഐ 200 രൂപ നോട്ട്‌ പുറത്തിറക്കുന്നു
June 30 04:46 2017

മുംബൈ: റിസർവ്വ്‌ ബാങ്ക്‌ 200 രൂപ നോട്ട്‌ പുറത്തിറക്കുന്നു. കുറഞ്ഞമൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ്‌ 200 രൂപ നോട്ടുകളിറക്കുന്നത്‌. പുതിയ 200 രൂപ നോട്ടുകളിറക്കാൻ മാർച്ചിൽ ചേർന്ന ആർബിഐ ബോർഡ്‌ യോഗം തീരുമാനിച്ചിരുന്നു. നോട്ട്‌ നിരോധനത്തിന്‌ ശേഷം വിപണിയിലെത്തിയ 2000 രൂപാ നോട്ട്‌ സാധാരണ ജനങ്ങൾക്കുണ്ടാക്കിയ ബുദ്ധിമുട്ട്‌ ഇതിലൂടെ പരിഹരിക്കാനാകും. മൂല്യം കുറവുള്ള നോട്ടുകൾ ആവശ്യത്തിന്‌ വിപണിയിൽ ഇല്ലെന്ന പരാതി നേരത്തെ ഉയർന്നിരുന്നു.
റിസർവ്വ്‌ ബാങ്കിന്റെ അനുമതി ലഭിച്ചതിന്‌ ശേഷമാണ്‌ സർക്കാരിന്റെ നോട്ട്‌ അച്ചടി കേന്ദ്രത്തിൽ 200 രൂപാ നോട്ട്‌ അച്ചടി ആരംഭിച്ചത്‌.

view more articles

About Article Author