ഇ­ന്ത്യ­യെ അറി­യാൻ മൊബൈൽ ആപ്ളി­ക്കേ­ഷൻ

ഇ­ന്ത്യ­യെ അറി­യാൻ മൊബൈൽ ആപ്ളി­ക്കേ­ഷൻ
June 29 01:00 2014

ന്യൂ­ഡൽ­ഹി: ഇ­ന്ത്യ­യി­ലെ പ്ര­ധാ­ന­പ്പെ­ട്ട 16 ന­ഗ­ര­ങ്ങ­ളി­ലേ­ക്ക്‌ സ­ഞ്ച­രി­ക്കു­ന്ന യാ­ത്ര­ക്കാ­രെ സ­ഹാ­യി­ക്കാൻ ഇ­നി മൊ­ബൈൽ ആ­പ്ളി­ക്കേ­ഷൻ സൗ­ക­ര്യ­വും. കേ­ന്ദ്ര ടൂ­റി­സം മ­ന്ത്രാ­ല­യ­മാ­ണ്‌ ആ­പ്ളി­ക്കേ­ഷ­നു­കൾ തു­ട­ങ്ങാൻ അ­നു­മ­തി നൽ­കി­യ­ത്‌.
ഇൻ­ക്ര­ഡി­ബിൾ ഇ­ന്ത്യ വാക്കിം­ഗ്‌ ടൂർ­സ്‌ എ­ന്ന പേ­രിൽ തു­ട­ങ്ങി­യി­രി­ക്കു­ന്ന ആ­പ്ളി­ക്കേ­ഷൻ ആ­ഗ്ര, അ­മൃ­ത്സർ, അ­ഹ­മ്മ­ദാ­ബാ­ദ്‌, ബാം­ഗ­ളൂർ, ബോ­പ്പാൽ, ഛ­ത്തീ­സ്‌­ഗ­ഡ്‌, ചെ­ന്നൈ, ഡൽ­ഹി, ഗോ­വ, ഹൈ­ദ­രാ­ബാ­ദ്‌ ജെ­യ്‌­പൂർ, കോൽ­ക്ക­ത്ത, മും­ബൈ, പ­റ്റ്‌­ന, പൂ­നെ, സൂ­റ­ത്ത്‌ എ­ന്നീ ന­ഗ­ര­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള വി­വ­ര­ങ്ങ­ളാ­യി­രി­ക്കും ല­ഭ്യ­മാ­ക്കു­ക.
2015 ഡി­സം­ബ­റോ­ടെ ഇ­ന്ത്യ­യി­ലെ 36 ന­ഗ­ര­ങ്ങ­ളി­ലേ­ക്കും ഈ സൗ­ക­ര്യ­മെ­ത്തി­ക്കു­മെ­ന്നും ടൂ­റി­സം മ­ന്ത്രാ­ല­യം അ­റി­യി­ച്ചി­ട്ടു­ണ്ട്‌. ബ്ളാ­ക്ക്‌­ബെ­റി­യു­ടെ പു­തി­യ മോ­ഡൽ സെ­റ്റു­ക­ളി­ലാ­യി­രി­ക്കും ആ­ദ്യം ഈ സൗ­ക­ര്യം ല­ഭ്യ­മാ­കു­ക. വ­രു­ന്ന ആ­ഴ്‌­ച­ക­ളിൽ­ത്ത­ന്നെ ആൻ­ഡ്രോ­യി­ഡ്‌ വേർ­ഷ­നു­ക­ളി­ലേ­ക്കും ഈ സൗ­ക­ര്യം വ്യാ­പി­പ്പി­ക്കു­മെ­ന്നും ടൂ­റി­സം മ­ന്ത്രാ­ല­യം അ­റി­യി­ച്ചി­ട്ടു­ണ്ട്‌.

  Categories:
view more articles

About Article Author