ഇ­ന്ദി­രാ­ഗാ­ന്ധി നാ­ഷ­ണൽ സെന്റർ ഫോർ ആർ­ട്ട്‌­സ്‌ മൂ­ന്ന്‌ സെന്റ­റു­കൾ തു­റ­ക്കും, കേ­ര­ള­ത്തി­നി­ല്ല

ഇ­ന്ദി­രാ­ഗാ­ന്ധി നാ­ഷ­ണൽ സെന്റർ ഫോർ ആർ­ട്ട്‌­സ്‌ മൂ­ന്ന്‌ സെന്റ­റു­കൾ തു­റ­ക്കും, കേ­ര­ള­ത്തി­നി­ല്ല
May 20 04:45 2017

പ്ര­ദീ­പ്‌ ച­ന്ദ്രൻ
കൊ­ല്ലം: ക­ല­യും സം­സ്‌­കൃ­തി­യും പ­രി­പോ­ഷി­പ്പി­ക്കു­ന്ന­തി­നാ­യി കേ­ന്ദ്ര സാം­സ്‌­കാ­രി­ക മ­ന്ത്രാ­ല­യ­ത്തി­നു കീ­ഴിൽ പ്ര­വർ­ത്തി­ക്കു­ന്ന ഇ­ന്ദി­രാ­ഗാ­ന്ധി നാ­ഷ­ണൽ സെന്റർ ഫോർ ആർ­ട്‌­സ്‌ ഈ വർ­ഷം മൂ­ന്നി­ട­ത്ത്‌ പു­തി­യ സെന്റ­റു­കൾ തു­റ­ക്കും. ഒ­രു സെന്റർ തൃ­ശൂ­രിൽ ആ­രം­ഭി­ക്കാൻ ല­ക്ഷ്യ­മി­ട്ടി­രു­ന്നെ­ങ്കി­ലും സ്ഥ­ലം ഏ­റ്റെ­ടു­ത്ത്‌ നൽ­കു­ന്ന­തി­ലെ അ­ലം­ഭാ­വം നി­മി­ത്തം അ­ത്‌ ഉ­പേ­ക്ഷി­ക്കു­ക­യാ­യി­രു­ന്നു. റാ­ഞ്ചി, പു­തു­ച്ചേ­രി, ഗോ­വ എ­ന്നി­വി­ട­ങ്ങ­ളി­ലാ­ണ്‌ പു­തി­യ സെന്റ­റു­കൾ ആ­രം­ഭി­ക്കു­ക.
ഛ­ത്തീ­സ്‌­ഗ­ഢ്‌, ഒ­ഡിഷ, യു­പി, ബി­ഹാർ, ഝാർ­ഖ­ണ്ഡ്‌ എ­ന്നി­വി­ട­ങ്ങ­ളി­ലെ ഗോ­ത്ര വർ­ഗ മേ­ഖ­ല­ക­ളി­ലെ ക­ല­യു­ടെ പ­രി­പോ­ഷ­ണം ല­ക്ഷ്യ­മാ­ക്കി­യാ­ണ്‌ പ­ട്ടി­ക­വർ­ഗ മേ­ഖ­ല­യാ­യ റാ­ഞ്ചി­യിൽ സെന്റർ തു­ട­ങ്ങു­ന്ന­ത്‌. വി­സ്‌­മൃ­തി­യി­ലാ­കു­ന്ന ഗോ­ത്ര­വർ­ഗ ക­ല­ക­ളെ പു­ന­രു­ജ്ജീ­വി­പ്പി­ക്കു­ക എ­ന്ന ല­ക്ഷ്യ­മാ­ണ്‌ ഇ­തി­ന്‌ പി­ന്നിൽ. പി­ന്നോ­ക്ക വി­ഭാ­ഗ­ങ്ങൾ­ക്കാ­യി സാ­മൂ­ഹ്യ സു­ര­ക്ഷാ പ­ദ്ധ­തി­ക­ളും സെന്റർ മു­ഖേ­ന ആ­രം­ഭി­ക്കും. ഗോ­ത്ര­പാ­ര­മ്പ­ര്യ­ത്തേ­യും സം­സ്‌­കാ­ര­ത്തേ­യും കു­റി­ച്ച്‌ ഗ­വേ­ഷ­ണം ന­ട­ത്താ­നും സെന്റർ ല­ക്ഷ്യ­മി­ടു­ന്നു. റാ­ഞ്ചി സർ­വ­ക­ലാ­ശാ­ല അ­ങ്ക­ണ­ത്തിൽ ത­ന്നെ­യാ­യി­രി­ക്കും നിർ­ദ്ദി­ഷ്‌­ട കാ­മ്പ­സ്‌.
ഇ­ന്തോ­-­പോർ­ച്ചു­ഗീ­സ്‌ സം­സ്‌­കൃ­തി­യു­ടെ ശേ­ഷി­പ്പു­കൾ ഉൾ­ക്കൊ­ള്ളു­ന്ന ഗോ­വ­യി­ലാ­ണ്‌ മ­റ്റൊ­രു സെന്റർ സ്ഥാ­പി­ക്കു­ക. ഇ­ത്‌ ആ­ഗ­സ്റ്റിൽ പ്ര­വർ­ത്ത­നം തു­ട­ങ്ങും. പു­തു­ച്ചേ­രി സെന്റ­റി­ന്റെ പ്ര­വർ­ത്ത­ന­വും ആ­ഗ­സ്റ്റോ­ടെ ആ­രം­ഭി­ക്കും. കേ­ര­ള­ത്തിൽ തൃ­ശൂ­രി­ന്‌ പു­റ­മെ ഗു­ജ­റാ­ത്തി­ലെ വ­ഡോ­ദ­ര, ജ­മ്മു­-­കാ­ശ്‌­മീർ എ­ന്നി­വി­ട­ങ്ങ­ളി­ലും സെന്റ­റു­കൾ ആ­രം­ഭി­ക്കാൻ ല­ക്ഷ്യ­മി­ട്ടി­രു­ന്നെ­ങ്കി­ലും പ­ല കാ­ര­ണ­ങ്ങ­ളാൽ ഇ­വ ഉ­പേ­ക്ഷി­ക്കു­ക­യാ­യി­രു­ന്നു.
പ്ര­ധാ­ന­മ­ന്ത്രി ഇ­ന്ദി­രാ­ഗാ­ന്ധി­യു­ടെ ഓർ­മ്മ­യ്‌­ക്കാ­യി സ്ഥാ­പി­ച്ച­താ­ണ്‌ ഈ സ്വ­യം­ഭ­ര­ണ സ്ഥാ­പ­നം. ക­പി­ല വാ­ത്സ്യാ­യ­ന­നാ­യി­രു­ന്നു സ്ഥാ­പ­ക ഡ­യ­റ­ക്‌­ടർ. ഇ­ന്ത്യൻ ക­ല­ക­ളു­ടെ­യും സം­സ്‌­കൃ­തി­യു­ടെ­യും പു­ന­രു­ജ്ജീ­വ­ന­മാ­ണ്‌ സെന്റർ ല­ക്ഷ്യ­മി­ടു­ന്ന­ത്‌. ഇ­തി­ന്റെ കീ­ഴിൽ ര­ണ്ട്‌ റീ­ജ­ണൽ സെന്റ­റു­കൾ പ്ര­വർ­ത്തി­ക്കു­ന്നു­ണ്ട്‌. തെ­ക്കൻ മേ­ഖ­ല­യു­ടെ ആ­സ്ഥാ­നം ബം­ഗ­ളൂ­രു­വും വ­ട­ക്കൻ മേ­ഖ­ല­യു­ടേ­ത്‌ വാ­ര­ണാ­സി­യു­മാ­ണ്‌. ആർ­ട്ട്‌­സ്‌, ഹ്യൂ­മാ­നി­റ്റീ­സ്‌, കൾ­ച്ചർ എ­ന്നീ വി­ഭാ­ഗ­ങ്ങ­ളി­ൽ പഠ­ന ഗ­വേ­ഷ­ണം ന­ട­ത്തു­ന്ന­തി­ന്‌ പു­റ­മെ മ­റ്റ്‌ അ­ന്താ­രാ­ഷ്‌­ട്ര ക­ലാ­കേ­ന്ദ്ര­ങ്ങ­ളു­മാ­യും നി­ര­ന്ത­രം സ­മ്പർ­ക്കം പു­ലർ­ത്തി­വ­രു­ന്നു.
വാ­സ്‌­തു­ക­ല, ശിൽ­പ്പ­ക­ല, ചി­ത്ര­ക­ല, ഗ്രാ­ഫി­ക്‌­സ്‌, ച­ല­ച്ചി­ത്രം എ­ന്നീ വി­ഷ­യ­ങ്ങ­ളി­ലും സം­ഗീ­തം, നൃ­ത്തം, തി­യേ­റ്റർ എ­ന്നി­വ­യി­ലും ഉ­പ­രി­പ­ഠ­നം ന­ട­ത്തു­ന്ന ഇ­ന്ത്യ­യി­ലെ പ്ര­മു­ഖ സ്ഥാ­പ­ന­മാ­ണ്‌ ഇ­ന്ദി­രാ­ഗാ­ന്ധി നാ­ഷ­ണൽ സെന്റർ ഫോർ ആർ­ട്‌­സ്‌.

  Categories:
view more articles

About Article Author