ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌; മാഞ്ചസ്റ്റർ യുണൈറ്റഡിന്‌ ജയം

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌; മാഞ്ചസ്റ്റർ യുണൈറ്റഡിന്‌ ജയം
March 21 04:44 2017

ലണ്ടൻ: ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയം.
മിഡിൽസ്ബ്രോയെ ഒന്നിനെതിരെ മൂന്ന്‌ ഗോളിന്‌ യുണൈറ്റഡ്‌ തകർത്തു. ഇബ്രാഹ്മോവിച്ച്‌, പോൾ പോഗ്ബ, മഖ്തരിയാൻ തുടങ്ങിയ മുൻനിര താരങ്ങൾക്ക്‌ വിശ്രമം നൽകിയാണ്‌ മാഞ്ചസ്റ്റർയുണൈറ്റഡ്‌ മിഡിൽസ്ബ്രോയുടെ തട്ടകത്തിലിറങ്ങിയത്‌.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച യുണൈറ്റഡ്‌ മ്രാനെ ഫില്ലെയ്നിയിലൂടെയും ജെസി ലിങ്കാർഡിലൂടെയും ആദ്യം മുന്നിലെത്തി.മത്സരത്തിന്റെ അധികസമയത്ത്‌ അന്റോണിയോ വലൻസിയയാണ്‌ യുണൈറ്റഡിനായി മൂന്നാം ഗോൾ നേടിയത്‌.
റൂഡി ഗെസ്റ്റാഡെയാണ്‌ മിഡിൽസ്ബ്രോയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്‌. ജയത്തോടെ യുണൈറ്റഡ്‌ ആഴ്സണലിനെ മറികടന്ന്‌ അഞ്ചാമതെത്തി.
മറ്റൊരു മത്സരത്തിൽ രണ്ടാം സ്ഥാനത്തുള്ള ടോട്ടനം സതാമ്പ്ടണെ ഒന്നിനെതിരെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചു. ക്രിസ്റ്റ്യൻ എറിക്സണും ദെലെ അലിയുമാണ്‌ ടോട്ടനത്തിനായി ഗോൾ നേടിയത്‌.
മാഞ്ചസ്റ്റർ സിറ്റി ലിവർപൂൾ മത്സരം ഓരോ ഗോൾവീതം നേടി സമനിലയിൽ പിരിഞ്ഞു. പോയിന്റ്‌ പട്ടികയിൽ സിറ്റി മൂന്നാമതും ലിവർപൂൾ നാലാമതുമാണ്‌.
നിർണായകമായ മത്സരത്തിൽ ആദ്യം ജെയിംസ്‌ മിൽനറിലൂടെ ലിവർപൂൾ മുന്നിലെത്തി എന്നാ
ൽ തൊട്ടു പിന്നാലെ തന്നെ സെ
ർജി അഗ്യൂറോയിലൂടെ സിറ്റി തിരിച്ചടിച്ചു.

  Categories:
view more articles

About Article Author