ഇടത്‌ ജനാധിപത്യ മുന്നണിക്ക്‌ ഉജ്ജ്വല വിജയം

ഇടത്‌ ജനാധിപത്യ മുന്നണിക്ക്‌ ഉജ്ജ്വല വിജയം
May 19 04:45 2017

തിരുവനന്തപുരം: സംസ്ഥാനത്തെ 12 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക്‌ ബുധനാഴ്ച നടന്ന ഉപ തെരഞ്ഞെടുപ്പിലും ഇടത്‌ ജനാധിപത്യ മുന്നണിക്ക്‌ ഉജ്ജ്വല വിജയം. 12 ൽ എട്ടിടത്തും എൽഡിഎഫ്‌ വെന്നിക്കൊടി പാറിച്ചു. യുഡിഎഫിന്‌ നാലു സീറ്റുമാത്രം. പത്തനംതിട്ടയിലെ കിഴക്കക്കര, കണ്ണൂരിലെ മട്ടിണി എന്നീ വാർഡുകൾ യൂഡിഎഫിന്‌ നഷ്ടമായി. എൽഡി എഫ്‌ വിജയിച്ച ജില്ല, വാർഡ്‌, സ്ഥാനാർത്ഥി, ഭൂരിപക്ഷം, എന്ന ക്രമത്തിൽ.
പത്തനംതിട്ട- മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്‌ -കിഴക്കക്കര- ജേക്കബ്‌ തോമസ്‌ (കൊച്ചുമോൻ)-86, ആലപ്പുഴ- എഴുപുന്ന ഗ്രാമപഞ്ചായത്ത്‌-കുമാരപുരം- സീതമ്മ (സീത ടീച്ചർ)-34, തൃശ്ശൂർ- വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്‌-നടുവിക്കര വെസ്റ്റ്‌- അനിൽ ലാൽ (കൊച്ചു)-130, ഫറോക്ക്‌ മുനിസിപ്പാലിറ്റി-ഇരിയംപാടം- അഫ്സൽ കെ എം-82, പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌-വെങ്ങളം-നാരായണി-1251, കണ്ണൂർ-പയ്യന്നൂർ മുനിസിപ്പാലിറ്റി-കണ്ടങ്കാളി നോർത്ത്‌-പ്രസീത പി കെ-365, മട്ടന്നൂർ മുനിസിപ്പാലിറ്റി-ഉരുവച്ചാൽ- എ കെ സുരേഷ്‌ കുമാർ-124, കണ്ണൂർ-പായം ഗ്രാമപഞ്ചായത്ത്‌- മട്ടിണി-പി എൻ സുരേഷ്‌-268.
യുഡിഎഫ്‌ വിജയിച്ച നാലു വാർഡുകൾ ഇവയാണ്‌. പത്തനംതിട്ട മുനിസിപ്പാലിറ്റി-കുമ്പഴ വെസ്റ്റ്‌- ആമിനാ ഹൈദരലി-101, മലപ്പുറം- ആലങ്കോട്‌ ഗ്രാമപഞ്ചായത്ത്‌-ചിയാന്നൂർ-നഫീസാബി. -492, കണ്ണമംഗലം ഗ്രാമപഞ്ചായത്ത്‌-ചെങ്ങാനി- ആബിദാ അബ്ദുറഹിമാൻ-126, കോഴിക്കോട്‌ – ചെക്യാട്‌ ഗ്രാമപഞ്ചായത്ത്‌- പാറക്കടവ്‌- പി കെ അനീഫാ-529 വോട്ടുകൾക്കും വിജയിച്ചു.

  Categories:
view more articles

About Article Author