ഇടവേളക്കുശേഷം പോപ്പുലർ കാർ റാലി വീണ്ടുമെത്തുന്നു

ഇടവേളക്കുശേഷം പോപ്പുലർ കാർ റാലി വീണ്ടുമെത്തുന്നു
April 20 04:45 2017

കൊച്ചി:ഇടവേളക്കുശേഷം പോപ്പുലർ കാർ റാലി വീണ്ടുമെത്തുന്നു.മെയ്‌ പതിമൂന്നിന്‌ എറണാകുളം മറൈൻഡ്രൈവിൽ മത്സരത്തിന്‌ തുടക്കമാവും.കാർ റാലി മാത്രമാണ്‌ ഇത്തവണ നടക്കുന്നത്‌.ഇരുപത്തിയൊന്ന്‌ വർഷത്തെ ഇടവേളക്കുശേഷം ആരംഭിക്കുന്ന കാർ റാലിയിൽ അഞ്ചു കാറ്റഗറികളിലായി ഏഴു ലക്ഷം രൂപയുടെ സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു പോപ്പുലർ വെഹിക്കിൾസ്‌ ആൻഡ്‌ മോട്ടോർസ്സ്‌ മാനേജിങ്‌ ഡയറക്ടർ ജോൺ കെ പോൾ പറഞ്ഞു.പ്രാദേശികമായാണ്‌ ആരംഭിച്ചതെങ്കിലും അതിസാഹസികത നിറഞ്ഞ യാത്ര പാത റാലിയെ ദേശിയ തലത്തിൽ ശ്രദ്ധേയമാക്കിയെന്നു ഡയറക്ടർ പോൾ കെ ജോൺ പറഞ്ഞു.പതിനഞ്ചുമുതൽ ഇരുപതു വർഷം വരെ അനുഭവസമ്പത്തും റാലിയോട്‌ കടുത്ത അഭിനിവേശമുള്ളവരുമാണ്‌ സതേൺ അഡ്വഞ്ചേഴ്സ്‌ ആൻഡ്‌ മോട്ടോർ സ്പോർട്ട്സ്‌ എന്ന സംഘടനയ്ക്കു രൂപം നൽകിയത്‌.ഇവരാണ്‌ റാലിയുടെ പ്രധാന സംഘാടകർ .മെയ്‌ പതിനാലിന്‌ മറൈൻ ഡ്രൈവിൽ റാലിയുടെ സമാപന ചടങ്ങു നടക്കും .റാലിയുടെ ഭാഗമായി ബ്ലൂടിംബർ മ്യൂസിക്തീം സോങ്ങ്‌ ഒരുക്കിയിട്ടുണ്ട്‌.ഫേസ്ബുക്കിലും വെബ്സൈറ്റിലും റാലി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്‌

  Categories:
view more articles

About Article Author