ഇനി ഡിസൈൻ പാലും മുട്ടയും

ഇനി ഡിസൈൻ പാലും മുട്ടയും
May 20 04:45 2017

ഡിസൈ­നർ പാൽ, മുട്ട ഭാവി­യിലെ താര­ങ്ങൾ

ഡോ. സാ­ബിൻ ജോർ­ജ്ജ്‌
രോ­ഗം വ­രു­ന്ന­തും, രോ­ഗം ത­ട­യു­ന്ന­തും ഭ­ക്ഷ­ണ­മെ­ന്ന തി­രി­ച്ച­റി­വ്‌ ഇ­ന്നു­ണ്ടാ­യി­ട്ടു­ണ്ട്‌. പാ­ലി­ന്റേ­യും, പാൽ ഉൽ­പ­ന്ന­ങ്ങ­ളു­ടേ­യും പോ­ഷ­ക­ഗു­ണ­ങ്ങൾ­ക്കു­പ­രി­യാ­യ ഔ­ഷ­ധ­ഗു­ണം ഇ­ന്ന്‌ തി­രി­ച്ച­റി­യ­പ്പെ­ടു­ന്നു­മു­ണ്ട്‌. ഉ­പ­ഭോ­ക്താ­വി­ന്റെ ആ­വ­ശ്യ­മ­നു­സ­രി­ച്ചു­ള്ള ഘ­ട­ന­യും, ഗു­ണ­വു­മു­ള്ള പാ­ലു­ല്‌­പാ­ദി­പ്പി­ക്കു­ക­യാ­ണ്‌ പു­തി­യ ഗ­വേ­ഷ­ണ ത­ന്ത്രം. പ­ശു­വി­ന്‌ നൽ­കി­യ തീ­റ്റ വ്യ­ത്യാ­സ­പ്പെ­ടു­ത്തി­യോ ജ­നി­ത­ക എ­ൻജി­നീ­യ­റി­ങ്‌ വ­ഴി­യോ ഈ മാ­റ്റ­ങ്ങൾ വ­രു­ത്താ­നു­ള്ള ഗ­വേ­ഷ­ണ­ങ്ങൾ നി­ര­ന്ത­ര­മാ­യി ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു. ഇ­ങ്ങ­നെ ന­മു­ക്കാ­വ­ശ്യ­മു­ള്ള രീ­തി­യിൽ പാ­ലി­ന്റെ ഘ­ട­ന­യെ വ്യ­ത്യാ­സ­പ്പെ­ടു­ത്താൻ ന­മു­ക്ക്‌ ക­ഴി­ഞ്ഞാൽ അ­തി­നെ ഡി­സൈ­നർ പാൽ എ­ന്ന്‌ വി­ളി­ക്കാം. പാ­ലി­ലെ കൊ­ഴു­പ്പ്‌, പ്രോ­ട്ടീൻ എ­ന്നി­വ­യു­ടെ അ­ള­വ്‌ കു­റ­യ്‌­ക്കു­ക­യോ, കൂ­ട്ടു­ക­യോ ചെ­യ്യു­ന്ന ത­ര­ത്തി­ലു­ള്ള ശ്ര­മ­ങ്ങൾ ഇ­തി­നു­ദാ­ഹ­ര­ണ­ങ്ങ­ളാ­ണ്‌. അ­മ്മി­ഞ്ഞ­പ്പാൽ എ­ന്നാൽ പ്ര­കൃ­തി ഡി­സൈ­ൻ ചെ­യ്‌­ത ഡി­സൈ­നർ പാ­ലാ­ണ്‌. ഇ­തി­നൊ­രു പ­ക­ര­ക്കാ­ര­നു­മി­ല്ല. ഇ­ന്ന്‌ നൽ­കു­ന്ന പ­ല ശി­ശു ആ­ഹാ­ര­ങ്ങ­ളും (ശിളമി‍േ ളീ‍ീറ‍െ) പ­ശു­വിൻ പാ­ലി­നെ അ­ടി­സ്ഥാ­ന­മാ­ക്കി­യാ­ണ്‌. എ­ന്നാൽ കു­ഞ്ഞു­ങ്ങൾ­ക്ക്‌ രോ­ഗ­പ്ര­തി­രോ­ധ­ശേ­ഷി നൽ­കു­ന്ന ലാ­ക്‌­ടോ­ഫെ­റിൻ, ലൈ­സോ­സൈം തു­ട­ങ്ങി­യ അ­നേ­കം ഘ­ട­ക­ങ്ങ­ളിൽ പ­ശു­വിൻ പാൽ പി­റ­കി­ലാ­ണ്‌. ഡി­സൈ­നർ പാ­ലി­ലെ ഏ­റ്റ­വും വ­ലി­യ വി­പ്ള­വം മ­നു­ഷ്യ­ന്റെ പാ­ലി­നോ­ട്‌ തൊ­ട്ട­ടു­ത്ത സാ­മ്യ­മു­ള്ള (ഔ‍ാമിശലെറ) തി­നെ ­­­­­­ ഉ­ണ്ടാ­ക്കു­ക­യെ­ന്ന­താ­വും. പാ­ലി­ന്റെ കാ­ര്യ­ത്തിൽ മാ­ത്ര­മ­ല്ല, കോ­ഴി­മു­ട്ട­യു­ടെ കാ­ര്യ­ത്തി­ലും ഡി­സൈ­നി­ങ്‌ സാ­ധ്യ­മാ­ണെ­ന്ന്‌ ഗ­വേ­ഷ­ണ­ഫ­ല­ങ്ങൾ കാ­ണി­ക്കു­ന്നു. കോ­ഴി­കൾ­ക്ക്‌ നൽ­കു­ന്ന ആ­ഹാ­ര­ഘ­ട­ന­യിൽ മാ­റ്റം വ­രു­ത്തി­ക്കൊ­ണ്ട്‌ മു­ട്ട­യു­ടെ പോ­ഷ­ക­ഘ­ട­ന­യെ ന­മു­ക്കാ­വ­ശ്യ­മു­ള്ള­വി­ധം രൂ­പ­കൽ­പ്പ­ന ചെ­യ്യാ­വു­ന്ന­താ­ണ്‌. നാം നൽ­കു­ന്ന തീ­റ്റ­യി­ലെ മാ­റ്റ­ത്തി­ന­നു­സ­രി­ച്ച്‌ മ­ഞ്ഞ­ക്ക­രു­വി­ലെ കൊ­ഴു­പ്പിൽ മാ­റ്റം വ­രു­ത്താൻ ക­ഴി­യും. മ­നു­ഷ്യ­ന്‌ ആ­രോ­ഗ്യ­പ്ര­ശ്‌­ന­ങ്ങ­ളു­ണ്ടാ­ക്കു­ന്ന പൂ­രി­ത കൊ­ഴു­പ്പ­മ്ള­ങ്ങ­ളു­ടെ സ്ഥാ­ന­ത്ത്‌ അ­പൂ­രി­ത കൊ­ഴു­പ്പ­മ്ള­ങ്ങൾ മു­ട്ട­യു­ടെ മ­ഞ്ഞ­ക്ക­രു­വിൽ വ­ര­ത്ത­ക്ക­വി­ധം കോ­ഴി­കൾ­ക്ക്‌ നൽ­കു­ന്ന തീ­റ്റ­യിൽ മാ­റ്റം വ­രു­ത്തി­യാ­ണ്‌ ഇ­ത്‌ സാ­ധ്യ­മാ­ക്കു­ന്ന­ത്‌. ഒ­പ്പം മ­ഞ്ഞ­ക്ക­രു­വി­ലെ കൊ­ഴു­പ്പ്‌ വേ­ഗ­ത്തിൽ ന­ശി­ച്ചു കേ­ടു­വ­രാ­തി­രി­ക്കാൻ സ­ഹാ­യി­ക്കു­ന്ന വി­റ്റ­മിൻ ഇ, വി­റ്റ­മിൻ എ ഉ­ള്ള ക­രോ­ട്ടി­നോ­യി­ഡ്‌, സെ­ലീ­നി­യം ഇ­വ മ­ഞ്ഞ­ക്ക­രു­വിൽ ചേർ­ക്കാ­നു­ള്ള വി­ദ്യ­യും ക­ണ്ടു­പി­ടി­ച്ചി­ട്ടു­ണ്ട്‌. പി­ന്നീ­ട്‌ വി­റ്റ­മിൻ ബി, ഇ­രു­മ്പ്‌ എ­ന്നി­വ ധാ­രാ­ള­മു­ള്ള മു­ട്ട­യു­ത്‌­പാ­ദ­നം ന­ട­ത്താൻ ക­ഴി­ഞ്ഞു. വെ­ളു­ത്തു­ള്ളി, തു­ള­സി­യി­ല, ഉ­ള്ളി, മ­ഞ്ഞൾ­പ്പൊ­ടി, ഉ­ലു­വ തു­ട­ങ്ങി­യ­വ തീ­റ്റ­യിൽ ചേർ­ത്താൽ മു­ട്ട­യു­ടെ ഘ­ട­ന­യിൽ മാ­റ്റം വ­രു­ത്താൻ സാ­ധി­ക്കു­മെ­ന്നാ­ണ്‌ ക­ണ്ടെ­ത്തൽ. ഇ­ത്ത­രം മു­ട്ട­ക­ളിൽ കൊ­ള­സ്‌­ട്രോ­ളി­ന്റെ അ­ള­വ്‌ 25 ശ­ത­മാ­ന­ത്തോ­ളം കു­റ­വാ­യി­രി­ക്കാ­മെ­ന്നാ­ണ്‌ പഠ­ന­ഫ­ലം. കോ­ഴി­മു­ട്ട­യു­ടെ മ­ഞ്ഞ­ക്ക­രു­വി­ലെ കൊ­ഴു­പ്പ­മ്ള­ങ്ങ­ളു­ടെ ഘ­ട­ന­യിൽ മാ­റ്റം വ­രു­ത്താൻ തീ­റ്റ­യിൽ നൽ­കു­ന്ന എ­ണ്ണ­യിൽ മാ­റ്റം വ­രു­ത്ത­ണം. മീ­നെ­ണ്ണ, ലിൻ­സീ­ഡ്‌ ഓ­യിൽ, റെ­യ്‌­പ്‌ സീ­ഡ്‌ ഓ­യിൽ തു­ട­ങ്ങി­യ­വ മ­ഞ്ഞ­ക്ക­രു­വി­ലെ ഒ­മേ­ഗ – 3 അ­മ്ള­ങ്ങ­ളു­ടെ അ­ള­വ്‌ വർ­ദ്ധി­പ്പി­ക്കു­ന്നു. ആ­ഹാ­ര­ത്തി­ലെ ഘ­ട­നാ­മാ­റ്റം വ­ഴി മു­ട്ട­യി­ലെ രോ­ഗ­പ്ര­തി­രോ­ധ­ശേ­ഷി നൽ­കു­ന്ന ആന്റീ­ബോ­ഡീ­സി­ന്റെ അ­ള­വി­ലും മാ­റ്റം വ­രു­ത്താം. തു­ള­സി­യി­ല, മ­ഞ്ഞൾ, ഉ­ലു­വ, ആ­രോ­ഗ്യ­പ്പ­ച്ച തു­ട­ങ്ങി­യ ഔ­ഷ­ധ­സ­സ്യ­ങ്ങ­ളിൽ ഈ ക­ഴി­വു­ള്ള­തി­നാൽ ഇ­വ ആ­ഹാ­ര­ത്തിൽ ചേർ­ത്ത്‌ നൽ­കാ­വു­ന്ന­താ­ണ്‌.
മാ­റു­ന്ന ജീ­വി­ത­ശൈ­ലി­യും, ആ­രോ­ഗ്യ­ത്തെ­ക്കു­റി­ച്ചു­ള്ള പു­ത്തൻ അ­വ­ബോ­ധ­ങ്ങ­ളും പാൽ, മു­ട്ട വി­പ­ണി­ക­ളി­ലും മാ­റ്റം വ­രു­ത്തു­ന്നു. ഉ­പ­ഭോ­ക്താ­വി­നെ പ­ല ഭാ­ഗ­ങ്ങ­ളി­ലാ­യി തി­രി­ച്ച്‌ അ­വ­രു­ടെ ആ­വ­ശ്യ­മ­റി­ഞ്ഞു­ള്ള വി­പ­ണ­ന ത­ന്ത്ര­ങ്ങൾ­ക്കേ ഇ­നി ഭാ­വി­യു­ള്ളൂ. അ­തി­ലേ­ക്കു­ള്ള പു­ത്തൻ ചു­വ­ടു­വെ­യ്‌­പാ­ണ്‌ ഡി­സൈ­നർ ഉ­ത്‌­പ­ന്ന­ങ്ങ­ളു­ടെ സാ­ധ്യ­ത­ക­ളെ­ക്കു­റി­ച്ചു­ള്ള ഗ­വേ­ഷ­ണ­ങ്ങൾ.

  Categories:
view more articles

About Article Author