ഇന്ത്യൻ വെൽസ്‌ മാസ്റ്റേഴ്സ്‌ ടെന്നീസ്‌; വാവ്‌റിങ്കയെ കീഴടക്കി ഫെഡറർക്ക്‌ കിരീടം

ഇന്ത്യൻ വെൽസ്‌ മാസ്റ്റേഴ്സ്‌ ടെന്നീസ്‌; വാവ്‌റിങ്കയെ കീഴടക്കി ഫെഡറർക്ക്‌ കിരീടം
March 21 04:45 2017

കാലിഫോർണിയ : ഓസ്ട്രേലിയൻ ഓപ്പണിൽ നടത്തിയ ഗംഭീര തിരിച്ചു വരവിന്റെ ഹാങ്ങ്‌ ഓവർ തീരും മുമ്പ്‌ ടെന്നീസ്‌ ഇതിഹാസം റോജർ ഫെഡറർക്ക്‌ മറ്റൊരു കിരീട നേട്ടം കൂടി.
ഇന്ത്യൻ വെൽസ്‌ മാസ്റ്റേഴ്സ്‌ ടെന്നീസ്‌ ഫൈനലിൽ റോജർ ഫെഡറർ നാട്ടുകാരനായ സ്റ്റാൻ വാവ്‌റിങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക്‌ പരാജയപ്പെടുത്തി അഞ്ചാം കിരീടം സ്വന്തമാക്കി. സ്കോർ: 64,75.
മാസ്റ്റേഴ്സ്‌ ടൈറ്റിൽ നേടുന്ന ഏറ്റവും പ്രായം കൂടിയ എടിപി താരം എന്ന റെക്കോർഡും ഇതോടെ ഫെഡറർ സ്വന്തമാക്കി.
2004, 2005, 2006, 2012 വർഷങ്ങളിലാണ്‌ ഇതിന്‌ മുമ്പ്‌ ഫെഡറർ ഇന്ത്യൻ വെൽസ്‌ മാസ്റ്റേഴ്സ്‌ ടെന്നീസ്‌ കിരീടം നേടിയത്‌. ഫെഡററെക്കൂടാതെ നൊവാക്‌ ജ്യോകോവിച്ച്‌ മാത്രമാണ്‌ അഞ്ചു തവണ ചാമ്പ്യനായത്‌. 2004ൽ സിൻസിനാറ്റി ഓപ്പൺ നേടിയ അഗാസിയുടെ റെക്കോഡാണ്‌ 35കാരനായ ഫെഡറർ മറികടന്നത്‌.
ശസ്ത്രക്രിയക്ക്‌ ശേഷം ആറു മാസത്തോളം കോർട്ടിൽ നിന്ന്‌ വിട്ടു നിന്ന ഫെഡറർ തന്റെ 18ാ‍ം ഗ്രാൻസ്ലാം വിജയത്തോടെയാണ്‌ തിരിച്ചുവരവ്‌ നടത്തിയത്‌. ഓസ്ട്രേലിയൻ ഓപ്പണിൽ റാഫേൽ നദാലിനെ തോൽപിച്ചായിരുന്നു ഫെഡററുടെ കിരീടനേട്ടം.

  Categories:
view more articles

About Article Author