ഇഫ്താർ: ട്രംപ്‌ നിർത്തലാക്കിയത്‌ യു എസ്‌ പ്രസിഡന്റുമാർ 2 നൂറ്റാണ്ടായി തുടരുന്ന രീതി

ഇഫ്താർ: ട്രംപ്‌ നിർത്തലാക്കിയത്‌ യു എസ്‌ പ്രസിഡന്റുമാർ 2 നൂറ്റാണ്ടായി തുടരുന്ന രീതി
June 26 13:50 2017

വാഷിംഗ്ടൺ: രണ്ട്‌ നൂറ്റാണ്ടുകളായി യു എസ്‌ പ്രസിഡന്റുമാർ തുടർന്നു വന്ന രീതിയാണ് റംസാൻ മാസ അവസാനത്തിൽ വൈറ്റ്‌ ഹൗസ്‌ നൽകുന്ന ഇഫ്താർ വിരുന്ന്. എന്നാൽ ഇത്തവണ അതുണ്ടായില്ല. സാധാരണ ഈദ്‌ സന്ദേശത്തോടൊപ്പം ഇഫ്താർ വിരുന്നിനുള്ള ക്ഷണവും ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ സന്ദേശം മാത്രമായി ആഘോഷം ഒതുങ്ങി.

1805ൽ അന്നതെ പ്രസിഡന്റായിരുന്ന തോമസ്‌ ജെഫേഴ്‌നാണ് ആദ്യമായി വൈറ്റ്‌ ഹൗസിൽ ഇഫ്താർ സംഘടിപ്പിച്ചത്‌. പിന്നീട്‌ 1996 മുതൽ ബിൽ ക്ലിന്റൻ ഇതൊരു പതിവാക്കി മാറ്റി. വേൾഡ്‌ ട്രേഡ്‌ ആക്രമണം ഉണ്ടായ ശേഷവും ഈ വിരുന്നൊരുക്കൽ തുടർന്നു പോന്നിരുന്നു. തങ്ങളുടെ പോരാട്ടം ഭീകരതക്കെതിരാണ് ഇസ്ലാമിനെതിരായല്ല എന്നായിരുന്നു അന്നത്തെ പ്രസിഡന്റ്‌ ജോർജ്ജ്‌ ഡബ്ല്യു ബുഷ്‌ പറഞ്ഞത്‌.

  Categories:
view more articles

About Article Author