ഇഷ്ട നമ്പരിനായി ചെലവഴിച്ചത്‌ 18 ലക്ഷം രൂപ

ഇഷ്ട നമ്പരിനായി ചെലവഴിച്ചത്‌ 18 ലക്ഷം രൂപ
March 21 04:45 2017

തിരുവനന്തപുരം: വാഹനത്തിന്‌ ഇഷ്ട നമ്പരിനായി ചെലവഴിച്ചത്‌ 18 ലക്ഷം രൂപ. വാഹനരജിസ്ട്രേഷൻ നമ്പരിനായുള്ള മുൻകാല റെക്കോഡ്‌ തിരുത്തിയാണ്‌ ഫാൻസി നമ്പരിനായുള്ള ലേലം ഇന്നലെ തിരുവനന്തപുരം ആർടി ഓഫീസിൽ നടന്നത്‌. തിരുവനന്തപുരം സ്വദേശിയും ദേവി ഫാർമ ഉടമയുമായ കെ എസ്‌ ബാലഗോപാലാണ്‌ ഇഷ്ടനമ്പരായ കെഎൽ 01 സിബി 1 ആണു പതിനെട്ട്‌ ലക്ഷം രൂപയ്ക്കു സ്വന്തമാക്കിയത്‌. ഒന്നേമുക്കാൽ കോടി രൂപ വിലയുള്ള ആഡംബര കാറായ ലാൻഡ്‌ ക്രൂയിസറിനു വേണ്ടിയാണിത്‌.
50,000 രൂപയിൽ തുടങ്ങിയ ലേലം 13 ലക്ഷത്തിൽ എത്തിയതോടെ എതിരാളികൾ പിന്മാറി.ഈ തുകയ്ക്ക്‌ ബാലഗോപാലിന്‌ നമ്പർ സ്വന്തമാക്കാമായിരുന്നെങ്കിലും അഞ്ചുലക്ഷം രൂപ കൂടി അധികം നൽകി റെക്കോഡ്‌ തുക തികച്ച ശേഷമാണ്‌ ലേലം അവസാനിപ്പിച്ചത്‌. ഒത്തുകളി ആക്ഷേപമുള്ളതിനാൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട്‌ കമ്മിഷണർ സി കെ അശോകന്റെ നേതൃത്വത്തിൽ കർശന നിരീക്ഷണത്തിലായിരുന്നു ലേലം. ഇന്നലെ തിരുവനന്തപുരം ആർടി ഓഫിസിൽ നടന്ന ഫാൻസി നമ്പർ ലേലത്തിൽ 28 നമ്പരുകളുടെ ലേലത്തിലൂടെ 24,93,500 രൂപയാണു സർക്കാർ ഖജനാവിനു ലഭിച്ചത്‌.

  Categories:
view more articles

About Article Author