ഈ സീസണിൽ കളിച്ചത്‌ വേദന സഹിച്ചാണെന്ന്‌ മുരളി വിജയ്‌

ഈ സീസണിൽ കളിച്ചത്‌ വേദന സഹിച്ചാണെന്ന്‌ മുരളി വിജയ്‌
April 20 04:45 2017

മുംബൈ: ഈ സീസണിൽ ഇന്ത്യയ്ക്കായി കളിച്ചത്‌ കൈക്കേറ്റ പരിക്കിനെ തുടർന്ന്‌ വേദന സഹിച്ചാണെന്ന്‌ ടെസ്റ്റ്‌ താരം മുരളി വിജയ്‌.
നേരത്തെ പരിക്കേറ്റതിനാൽ മുരളി വിജയ്‌ ഐപിഎല്ലിൽ നിന്നും വിട്ടുനിന്നിരുന്നു. ഐപിഎല്ലിൽ കിംഗ്സ്‌ ഇലവന്‌ പഞ്ചാബ്‌ താരമാണ്‌ മുരളി വിജയ്‌. ഈ സീസൺ മുഴുവൻ ഇന്ത്യയ്ക്കായി ക്രിക്കറ്റ്‌ കളിച്ചത്‌ കണങ്കൈയ്ക്ക്‌ പൊട്ടലേറ്റ നിലയിലായിരുന്നു. പരിമിതമായ ഷോട്ടുകൾ മാത്രമേ കളിക്കാനായുളളു. ബ്രിട്ടനിൽ ശസ്ത്രക്രിയക്കായി പോയിരിക്കുകയാണ്‌ മുരളി വിജയിപ്പോൾ
പരിക്കിന്റെ അവസ്ഥയെ കുറിച്ചൊന്നും എനിക്ക്‌ കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല, എങ്കിലും കണങ്കൈയ്ക്ക്‌ പൊട്ടലേറ്റതിനാൽ കടുത്ത വേദന സഹിച്ചാണ്‌ ഞാൻ ബാറ്റ്‌ ചെയ്തത്‌. പരിക്ക്‌ അലട്ടിയതിനാൽ എനിക്കപ്പോൾ സ്വതന്ത്രമായി ബാറ്റ്‌ ചെയ്യാൻ കഴിയുമായിരുന്നില്ല, അതെനിക്ക്‌ വളരെ പ്രയാസമേറിയ സമയമായിരുന്നു. പേസ്‌ ബൗളർമാർക്കെതിരെ ഫ്രണ്ട്‌ ഫൂട്ടിൽ കയറി എനിക്ക്‌ പ്രതിരോധിക്കേണ്ടി വന്നു. കാരണം എന്റെ മറ്റേ കൈ പരിക്കേറ്റിരിക്കുകയായിരുന്നു
മത്സരങ്ങൾക്കിടെ താൻ വലിയ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായും പേസ്‌ ബൗളർമാരെ ഒഴിവാക്കി സ്പിന്നർമാരെ നേരിടുന്ന രീതിയാണ്‌ താൻ അവലംഭിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
അതെസമയം പരിക്ക്‌ തളർത്തിയിട്ടിു‍ം ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ്‌ മുരളി വിജയ്‌ കാഴ്ച്ചവെച്ചത്‌. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ്‌ മാത്രമാണ്‌ മുരളി വിജയ്ക്ക്‌ വിട്ടുനിൽക്കേണ്ടി വന്നത്‌. ഈ സീസണിലെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ റൺസ്‌ സ്കോററാകാനും മുരളി വിജയ്ക്കായി, 36.71 ശരാശരിയിൽ 771 റൺസാണ്‌ മുരളി വിജയ്‌ ഈ സീസണിൽ ഇന്ത്യയ്ക്കായി നേടിയത്‌.
ന്യൂസിലാൻഡിനെതിരെ രണ്ട്‌ അർധ സെഞ്ച്വറിയും ഇംഗ്ലണ്ടിനെതിരെ രണ്ട്‌ സെഞ്ച്വറിയും നേടിയ മുരളി വിജയ്‌ ബംഗ്ലാദേശിനെതിരെ ഒരു സെഞ്ച്വറിയും നേടിയിരുന്നു.

  Categories:
view more articles

About Article Author