എ­ഐ­ടി­യു­സി പ­ഞ്ച­ദി­ന സ­ത്യ­ഗ്ര­ഹം സമാപിച്ചു

എ­ഐ­ടി­യു­സി പ­ഞ്ച­ദി­ന സ­ത്യ­ഗ്ര­ഹം സമാപിച്ചു
May 20 04:45 2017

തി­രു­വ­ന­ന്ത­പു­രം; മി­നി­മം വേ­ത­നം 18,000 രൂ­പ­യാ­യി പ്ര­ഖ്യാ­പി­ക്കു­ക, ക­രാർ­-­കാ­ഷ്വൽ ദി­വ­സ­വേ­ത­ന തൊ­ഴി­ലാ­ളി­ക­ളെ സ്ഥി­ര­പ്പെ­ടു­ത്തു­ക തു­ട­ങ്ങി­യ ആ­വ­ശ്യ­ങ്ങൾ ഉ­ന്ന­യി­ച്ച്‌ എ­ഐ­ടി­യു­സി സം­സ്ഥാ­ന കൗൺ­സി­ലി­ന്റെ നേ­തൃ­ത്വ­ത്തിൽ സെ­ക്ര­ട്ടേ­റി­യ­റ്റി­ന്‌ മു­ന്നിൽ ആ­രം­ഭി­ച്ച പ­ഞ്ച­ദി­ന സ­ത്യ­ഗ്ര­ഹം അ­വ­സാ­നി­ച്ചു.
14 ജി­ല്ല­ക­ളിൽ നി­ന്നു­മാ­യി നൂ­റു­ക­ണ­ക്കി­ന്‌ തൊ­ഴി­ലാ­ളി­കൾ അ­ഞ്ച്‌ ദി­വ­സം നീ­ണ്ടു­നി­ന്ന സ­ത്യ­ഗ്ര­ഹ­ത്തിൽ പ­ങ്കെ­ടു­ത്തു. എ­ല്ലാ ദി­വ­സ­വും വൈ­കി­ട്ട്‌ സ­ത്യ­ഗ്ര­ഹ പ­ന്ത­ലിൽ വി­വി­ധ വി­ഷ­യ­ങ്ങ­ളെ ആ­സ്‌­പ­ദ­മാ­ക്കി ജ­ന­കീ­യ സ­ദ­സ്‌ സം­ഘ­ടി­പ്പി­ച്ചു. പ്ര­മു­ഖ­രാ­യ നി­ര­വ­ധി­പേർ ജ­ന­കീ­യ സ­ദ­സിൽ പ­ങ്കാ­ളി­ക­ളാ­യി. അ­ഞ്ചാം ദി­ന­ത്തി­ലെ സ­ത്യ­ഗ്ര­ഹ സ­മ­രം എ­ഐ­ടി­യു­സി സം­സ്ഥാ­ന വൈ­സ്‌ പ്ര­സി­ഡന്റ്‌ എ എൻ രാ­ജൻ ഉ­ദ്‌­ഘാ­ട­നം ചെ­യ്‌­തു. പി സു­ബ്ര­ഹ്മ­ണ്യം അ­ധ്യ­ക്ഷ­ത വ­ഹി­ച്ചു. കെ സി ജ­യ­പാ­ലൻ സ്വാ­ഗ­തം പ­റ­ഞ്ഞു. കെ പി രാ­ജേ­ന്ദ്രൻ, കെ വി കൃ­ഷ്‌­ണൻ, താ­വം ബാ­ല­കൃ­ഷ്‌­ണൻ, അ­ഡ്വ. കെ മോ­ഹൻ­ദാ­സ്‌, സി പി സ­ന്തോ­ഷ്‌ കു­മാർ, പി കെ മൂർ­ത്തി, എൻ ജി മു­ര­ളീ­ധ­രൻ, എം രാ­ധാ­കൃ­ഷ്‌­ണൻ നാ­യർ, പ­ട്ടം ശ­ശി­ധ­രൻ, പി എ­സ്‌ നാ­യി­ഡു, കെ സു­രേ­ഷ്‌ എ­ന്നി­വർ പ്ര­സം­ഗി­ച്ചു.
“ജ­ന­കീ­യ ആ­രോ­ഗ്യം” എ­ന്ന വി­ഷ­യ­ത്തെ ആ­സ്‌­പ­ദ­മാ­ക്കി ന­ട­ന്ന ജ­ന­കീ­യ സ­ദ­സ്‌ ഡോ. ബി ഇ­ക്‌­ബാൽ ഉ­ദ്‌­ഘാ­ട­നം ചെ­യ്‌­തു. കെ വി കൃ­ഷ്‌­ണൻ അ­ധ്യ­ക്ഷ­ത വ­ഹി­ച്ചു. താ­വം ബാ­ല­കൃ­ഷ്‌­ണൻ സ്വാ­ഗ­തം പ­റ­ഞ്ഞു. ഡോ. എ സ­ജീ­ദ്‌ പ്ര­സം­ഗി­ച്ചു. എ­ഐ­ടി­യു­സി സം­സ്ഥാ­ന സെ­ക്ര­ട്ട­റി കെ പി ശ­ങ്ക­ര­ദാ­സ്‌ സ­മാ­പ­ന പ്ര­സം­ഗം ന­ട­ത്തി.

  Categories:
view more articles

About Article Author