എക്സിബിറ്റേഴ്സ്‌ ഫെഡറേഷനെ വെല്ലുവിളിച്ച്‌ നിർമ്മാതാക്കൾ

എക്സിബിറ്റേഴ്സ്‌ ഫെഡറേഷനെ വെല്ലുവിളിച്ച്‌ നിർമ്മാതാക്കൾ
January 12 04:44 2017

കൊച്ചി: ഇന്ന്‌ മുതൽ എ ക്ലാസ്‌ തിയേറ്ററുകൾ അടച്ചിടാനുള്ള ഫിലിം എക്സിബിറ്റേഴ്സ്‌ ഫെഡറേഷന്റെ തീരുമാനത്തെ വെല്ലുവിളിച്ചു നിർമാതാക്കളും വിതരണക്കാരും രംഗത്തെത്തി .വിജയിന്റെ തമിഴ്‌ ചിത്രം ഭൈരവ ഇന്ന്‌ റീലീസ്‌ ചെയ്യും.മലയാള ചിത്രങ്ങൾ 19 ന്‌ റീലീസ്‌ ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന്‌ പിന്നോക്കം പോകില്ലെന്ന്‌ കൊച്ചിയിൽ ഇന്നലെ ചേർന്ന നിർമാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തിനുശേഷം ഭാരവാഹികൾ വ്യക്തമാക്കി.
മൾട്ടിപ്ലക്സുകളിലും സർക്കാർ ഉടമസ്ഥതയിൽ ഉള്ള തിയേറ്ററുകളിലും ചിത്രം റീലീസ്‌ ചെയ്യാനാണ്‌ പദ്ധതി .ഫെഡറേഷന്റെ ഒപ്പമുള്ള ചില തിയേറ്ററുകളിലും റിലീസ്‌ നടക്കുമെന്ന്‌ നിർമാതാക്കളും വിതരണക്കാരും പറയുന്നുണ്ടെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. ഫെഡറേഷന്റെ തീരുമാനത്തിൽ നിന്ന്‌ പിന്നാക്കം പോകില്ലെന്ന്‌ പ്രസിഡന്റ്‌ ലിബർട്ടി ബഷീർ പറഞ്ഞു.

  Categories:
view more articles

About Article Author