എടപ്പാടി മുഖ്യമന്ത്രി, പനീർസെൽവം ജനറൽ സെക്രട്ടറി

എടപ്പാടി മുഖ്യമന്ത്രി, പനീർസെൽവം ജനറൽ സെക്രട്ടറി
April 21 12:54 2017

ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമിട്ടുകൊണ്ട് അണ്ണാ ഡിഎംകെയിൽ സമവായത്തിനു ധാരണയായി. മുൻമുഖ്യമന്ത്രി ഒ.പനീർസെൽവം വിഭാഗത്തിന്റെ ആവശ്യങ്ങൾ എല്ലാം തന്നെ പരിഗണിച്ചുകൊണ്ട് എടപ്പാടി പളനിസാമി വിഭാഗം സമവായത്തിന് തയ്യാറാവുകയായിരുന്നു. എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി തുടരാനും ഒ പനീർശെൽവത്തെ ജനറൽ സെക്രട്ടറിയാക്കാനും ധാരണയായി. പാർട്ടിയിൽ നിന്നും പുറത്താക്കിയ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയുടെയും ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരന്റെയും പക്കൽനിന്നും രാജി എഴുതി വാങ്ങാനും തീരുമാനമായിട്ടുണ്ട്.

  Categories:
view more articles

About Article Author