എടിഎമ്മിലെ നോട്ടുകൾ എലി ശാപ്പിട്ടു

എടിഎമ്മിലെ നോട്ടുകൾ എലി ശാപ്പിട്ടു
April 28 04:45 2017

പ്രത്യേക ലേഖകൻ

റിയാദ്‌: എടിഎമ്മിനുള്ളിൽ നുഴഞ്ഞുകയറിയ എലി ആയിരക്കണക്കിനു റിയാലിന്റെ കറൻസി തിന്നുതീർത്ത ചിത്രം സൗദി അറേബ്യയിലെങ്ങും തരംഗമാവുന്നു.
50, 100, 500 റിയാലിന്റെ കറൻസികൾക്കൊപ്പം എടിഎമ്മിനുള്ളിലെ മറ്റു കടലാസുകളും അകത്താക്കിയതിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നു. എന്നാൽ ഏതു ബാങ്കിന്റെ എവിടത്തെ എടിഎമ്മിലാണ്‌ ഈ മൂഷികവീരന്റെ ആക്രമണമുണ്ടായതെന്ന്‌ ബാങ്ക്‌ അധികൃതരോ സമൂഹമാധ്യമങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. എത്ര കറൻസി എലിക്ക്‌ ഭക്ഷണമായെന്ന കണക്കും വ്യക്തമല്ല. പണമെടുക്കാൻ ജനം എടിഎമ്മിലെത്തിയപ്പോഴാണ്‌ അവിടെയും ഇന്ത്യയിലെപ്പോലെ എടിഎം കാലിയാണെന്നറിഞ്ഞത്‌. തുടർന്ന്‌ പരാതിപ്പെട്ടപ്പോൾ നടത്തിയ അന്വേഷണത്തിലാണ്‌ എടിഎമ്മിനുള്ളിൽ എലി കറൻസി ഭക്ഷണവുമായി സസുഖം വാഴുന്നുവെന്ന്‌ കണ്ടെത്തിയത്‌.

view more articles

About Article Author