എടിഎമ്മിൽ പണമില്ല: പൊലീസുകാരോട്‌ കയർത്ത്‌ ഗയ്ക്‌വാദ്‌

എടിഎമ്മിൽ പണമില്ല: പൊലീസുകാരോട്‌ കയർത്ത്‌ ഗയ്ക്‌വാദ്‌
April 21 04:44 2017

മുംബൈ: എയർഇന്ത്യ ഉദ്യാഗസ്ഥനെ മർദ്ദിച്ച്‌ വിവാദത്തിലായ ശിവസേന എംപി രവീന്ദ്ര ഗയ്ക്‌വാദ്‌ വീണ്ടും വാർത്തകളിൽ. മഹാരാഷ്ട്രയിലെ ലാത്തൂരിൽ എടിഎമ്മിൽ നിന്നും പണം ലഭിക്കാത്തതിനെ തുടർന്ന്‌ പ്രതിഷേധം നടത്തുകയും പൊലീസുകാരോട്‌ കയർത്ത്‌ സംസാരിക്കുകയുമായിരുന്നു. എടിഎമ്മിന്‌ മുന്നിൽ നടത്തിയ പ്രതിഷേധം ഗതാഗതത്തെ ബാധിച്ചതോടെയാണ്‌ പൊലീസ്‌ എത്തിയത്‌. എടിഎമ്മുകളിലൊന്നും പണമില്ലെന്നും കേന്ദ്രം 50 ദിവസം ആവശ്യപ്പെട്ടിടത്ത്‌ 200 ദിവസം കഴിഞ്ഞിട്ടും മാറ്റമില്ലെന്നും എംപി കുറ്റപ്പെടുത്തി.

  Categories:
view more articles

About Article Author