എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം: അട്ടപ്പാടി മേഖലാ ദിനാഘോഷം 31ന് ഗൂളിക്കടവില്‍

May 20 01:28 2017

 
അഗളി: എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം 31 ന് രാവിലെ 11 ന് അട്ടപ്പാടി എല്‍ ഡി എഫ് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗൂളിക്കടവില്‍ നടക്കും.
തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിച്ചും കേരളത്തിന്റെ ഗ്രാമ, ഗ്രാമാന്തരങ്ങളില്‍ വികസനത്തിന്റെ വിപ്ലവം സൃഷ്ടിച്ചും ജൈത്രയാത്ര തുടരുന്ന പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്ത് വന്‍വിജയമാക്കി തീര്‍ക്കണമെന്ന് അട്ടപ്പാടി ഇടതുപക്ഷമേഖലാ കമ്മിറ്റിക്കു വേണ്ടി കണ്‍വീനര്‍ സി രാധാകൃഷ്ണനും, ചെയര്‍മാന്‍ വി ആര്‍ രാമകൃഷ്ണനും അറിയിച്ചു.
രാവിലെ 11 ന് ഗൂളിക്കടവില്‍ നടത്തുന്ന വാര്‍ഷികാഘോഷ പൊതുയോഗത്തിന്റെ ഉദ്ഘാടനം സി പി എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ്‌ബേബി, എന്‍ സി പി സംസ്ഥാന സെക്രട്ടറി ബാബുതോമസ്, ജനതാദള്‍ എസ് സംസ്ഥാന കമ്മിറ്റി അംഗം ജോണ്‍ മരങ്ങോലി എന്നിവര്‍ സംസാരിക്കും.

view more articles

About Article Author