ഏപ്രിൽ 26ന്‌ നോ ഹോൺ ദിനമായി ആചരിക്കും

ഏപ്രിൽ 26ന്‌ നോ ഹോൺ ദിനമായി ആചരിക്കും
April 21 04:45 2017

തിരുവനന്തപുരം: ശബ്ദ മലിനീകരണം നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാ വിഭാഗം ജനങ്ങളെയും ബോധവാന്മാരാക്കാനും ജനകീയ പങ്കാളിത്തം ഉറപ്പാക്കാനുമായി ഏപ്രിൽ 26ന്‌ ഹോൺ മുഴക്കാത്ത ദിനമായി ആചരിക്കാൻ സർക്കാർ തീരുമാനിച്ചു.
വലിയ തോതിൽ ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന എയർഹോണുകളുടെയും മറ്റ്‌ നിരോധിത ഹോണുകളുടെയും ഉപയോഗം കർശനമായി നിയന്ത്രിക്കാനും, ദിനാചരണം പൊതുജനപങ്കാളിത്തത്തോടെ വിജയമാക്കാനും നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട്‌ കമ്മിഷണർക്കും റീജിയണൽ ട്രാൻസ്പോർട്ട്‌ ഓഫീസർമാർക്കും സർക്കാർ നിർദേശം നൽകി.

  Categories:
view more articles

About Article Author