ഐഡിയയും വോഡാഫോണും ഒന്നായി, ലക്ഷ്യം ജിയോയുടെ വെല്ലുവിളി നേരിടുക

ഐഡിയയും വോഡാഫോണും ഒന്നായി, ലക്ഷ്യം ജിയോയുടെ വെല്ലുവിളി നേരിടുക
March 20 12:30 2017

മുംബൈ: രാജ്യത്തെ പ്രമുഖ ടെലകോം കമ്പനികളായ ഐഡിയ സെല്ലുലാറും വോഡഫോൺ ഇന്ത്യയും ഒന്നായി. ബ്രിട്ടീഷ്‌ ടെലകോം കമ്പനിയുടെ ഇന്ത്യൻ യൂണിറ്റായ വോഡാഫോണിന് 45 ശതമാനം ഓഹരികളാണ് സ്വന്തമാകുന്നത്‌. മൂന്നുവീതം ഡയറക്ടർമാരെ ഇരു കമ്പനികൾക്കും നോമിനേറ്റ്‌ ചെയ്യാം എന്നാൽ ചെയർമാനെ നിയമിക്കാനുള്ള അവകാശം ഐഡിയക്കായിരിക്കും. ഇതോടെ 39 കോടിയിലധികം വരിക്കാരുമായി ഐഡിയ-വോഡഫോൺ ടെലകോം കമ്പനി രാജ്യത്തെ ഒന്നാം സ്ഥാനക്കാരാകും. നിലവിൽ എയർടെലിനാണ് ഈ നേട്ടം. സൗജന്യ ഓഫറുകളുമായി രംഗത്തെത്തിയ റിലയൻസ്‌ ജിയോയുടെ വെല്ലുവിളി നേരിടുകയാണ് സംയുക്ത കമ്പനിയുടെ ലക്ഷ്യം.

view more articles

About Article Author