ഒടുവിൽ ഇന്ത്യൻ നായകൻ സമ്മതിച്ചു; കളി സമനിലയിൽ

ഒടുവിൽ ഇന്ത്യൻ നായകൻ സമ്മതിച്ചു; കളി സമനിലയിൽ
March 21 04:45 2017

റാഞ്ചി: ലോക ക്രിക്കറ്റ്‌ ചരിത്രത്തിലെ അവിശ്വസനീയ സമനിലനേട്ടങ്ങളിലൊന്ന്‌ ഇന്നലെ റാഞ്ചിയിൽ സംഭവിച്ചു. ഉറപ്പായ ഇന്ത്യൻ വിജയത്തെ അട്ടിമറിച്ചു കൊണ്ട്‌ ഓസ്ട്രേലിയ സമനില കുരുക്കിൽ വിരാട്‌ കോലിയെയും സംഘത്തെയും തളച്ചു. വിജയിച്ചിരുന്നെങ്കിൽ പരമ്പരനേട്ടത്തിലേക്ക്‌ തന്നെ വഴി തെളിക്കുമായിരുന്ന മത്സരത്തിൽ ഒടുവിൽ ഗത്യന്തരമില്ലാതെ ഇന്ത്യൻ നായകൻ സമനില സമ്മതിച്ചു.
ഒരവസരത്തിൽ നാലിന്‌ 63 എന്ന നിലയിൽ ഇന്നിംഗ്സ്‌ തോൽവി മുഖാമുഖം കണ്ട ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ പൊരുതിയാണ്‌ സമനില നേടിയത്‌.
ഓസ്ട്രേലിയ തോൽവി ഉറപ്പിച്ച അവസ്ഥയിലായിരുന്നു. 104ന്‌ നാല്‌ വിക്കറ്റ്‌ എന്ന നിലയിൽ പതറിയ ആസ്ട്രേലിയയെ ഹാൻഡ്സ്കോമ്പിെ‍ൻറയും ഷോൺ മാർഷിെ‍ൻറയും ഇന്നിങ്ങ്സുകളാണ്‌ രക്ഷപ്പെടുത്തിയത്‌. ഹാൻഡ്സ്കോമ്പ്‌ 72 റൺസോടെ പുറത്താവാതെ നിന്നു. മാർഷ്‌ 53 റൺസെടുത്തു. ഇന്ത്യൻ ബോളിങ്‌ നിരയിൽ 4 വിക്കറ്റ്‌ നേടിയ രവീന്ദ്ര ജഡേജ മാത്രമാണ്‌ മികച്ച പ്രകടനം കാഴ്ചവെച്ചത്‌.
ഇതോടെ നാലു മൽസരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇരു ടീമുകളും ഓരോ മൽസരങ്ങൾ വീതം ജയിച്ച്‌ 11 എന്ന നിലയിലാണ്‌. ആദ്യ മൽസരത്തിൽ ഓസ്ട്രേലിയ ജയിച്ചപ്പോൾ രണ്ടാം മൽസരത്തിൽ ജയിച്ച്‌ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു.
ഷോൺ മാർഷ്‌ ഇടയ്ക്ക്‌ പുറത്തായെങ്കിലും ഹാൻഡ്സ്കോംബ്‌ അചഞ്ചലനായി നിലകൊണ്ടതോടെ ഓസ്ട്രേലിയ വിജയത്തിന്‌ തുല്യമായ സമനില നേടുകയായിരുന്നു. ഇന്ത്യയ്ക്ക്‌ വേണ്ടി രവീന്ദ്ര ജഡേജ നാലു വിക്കേറ്റ്ടുത്തു. മൽസരത്തിൽ ഒമ്പത്‌ വിക്കറ്റാണ്‌ ജഡേജ സ്വന്തം പേരിലാക്കിയത്‌. നേരത്തെ ഇന്ത്യയ്ക്കുവേണ്ടി ഇരട്ട സെഞ്ച്വറി നേടിയ ചേതേശ്വർ പൂജാരയാണ്‌ കളിയിലെ താരം.
രണ്ടിന്‌ 23 എന്ന നിലയിൽ അഞ്ചാം ദിവസം കളി തുടർന്ന ഓസ്ട്രേലിയയ്ക്ക്‌ ലഞ്ചിന്‌ മുമ്പ്‌ നായകൻ സ്മിത്തിന്റെ ഉൾപ്പടെ രണ്ടു വിക്കറ്റ്‌ കൂടി നഷ്ടപ്പെട്ടിരുന്നു. ഈ ഘട്ടത്തിൽ ക്രീസിൽ ഒത്തുചേർന്ന ഹാൻഡ്സ്കോംബും മാർഷും ചേർന്ന്‌ മൽസരം ഇന്ത്യയുടെ കൈയിൽനിന്ന്‌ തട്ടിയെടുക്കുകയായിരുന്നു. ബൗളർമാരെ മാറ്റിമാറ്റി പരീക്ഷിച്ചെങ്കിലും ഓസീസ്‌ ബാറ്റ്സ്മാൻമാരെ വീഴ്ത്താൻ സാധിച്ചില്ല. മൽസരം അവസാനിക്കാൻ ഏതാനും ഓവറുകൾ ശേഷിക്കെയാണ്‌ രണ്ടു വിക്കറ്റ്‌ വീണത്‌. ഈ സമയത്ത്‌ വിരാട്‌ കോലി മുന്നോട്ടുവെച്ച സമനില നിർദ്ദേശം ഓസീസ്‌ നായകൻ സ്മിത്ത്‌ അംഗീകരിക്കുകയായിരുന്നു.
സ്കോർ ഓസ്ട്രേലിയ 451 & ആറിന്‌ 204, ഇന്ത്യ ഒമ്പതിന്‌ 603 ഡിക്ലയേർഡ്‌.
പരമ്പരയിലെ ഫൈനലിന്‌ തുല്യമായ നാലാമത്തെ മൽസരം മാർച്ച്‌ 25 മുതൽ 29 വരെ ധർമ്മശാലയിൽ നടക്കും.

  Categories:
view more articles

About Article Author