ഒത്തിരി പ്രതീക്ഷയോടെ മുഴുവൻ അദ്ധ്വാനഫലവും ഉപയോഗിച്ച്‌ വസ്തു വാങ്ങും മുൻപ്

ഒത്തിരി പ്രതീക്ഷയോടെ മുഴുവൻ അദ്ധ്വാനഫലവും ഉപയോഗിച്ച്‌ വസ്തു വാങ്ങും മുൻപ്
September 02 15:35 2014

ഒത്തിരി പ്രതീക്ഷയോടെ അതു വരെയുള്ള അദ്ധ്വാനഫലം ഉപയോഗിച്ച്‌ നമ്മള്‍ പുതിയ വീടും, സ്ഥലവും വാങ്ങി. അപ്പോഴതാ കോടതിയില്‍ നിന്നും ഒരു നോട്ടീസ്‌. വീടും, സ്ഥലവും മറ്റൊരാളുടെ പേരിലാണ്‌. ആ വസ്‌തു പണയം വെച്ച്‌ ബാങ്കില്‍ നിന്ന്‌ ലോണ്‍ എടുത്തെന്നും, പലിശ സഹിതം പണം അടക്കാത്തപക്ഷം വീടും, പറമ്പും ജപ്‌തി ചെയ്യുമെന്ന്‌ കാണിച്ചുള്ള നോട്ടീസ്‌.

ഈ അവസ്ഥ നമുക്കുണ്ടാക്കുന്ന മാനസികാവ സ്ഥയെ പറ്റി ഒന്ന്‌ ചിന്തിച്ച്‌ നോക്കൂ. പലര്‍ക്കും സംഭവിക്കാവുന്ന ഒരു അനുഭവമാണിത്‌. വീടോ, സ്ഥലമോ വാങ്ങുമ്പോള്‍ അത്യാവശ്യം ചില കാര്യങ്ങള്‍ കൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്‌. അത്‌ ചെയ്യാതിരുന്നാല്‍ സംഭവിക്കുന്ന ദുര്യോഗം വലു തായിരിക്കും. സാമ്പത്തിക നഷ്ടം, നിരാശ, കോടതി കയറ്റം അങ്ങനെ പല അവസ്ഥകളില്‍ കൂടി കടന്ന്‌ പോകേണ്ടി വരും. വസ്‌തു വാങ്ങു മ്പോള്‍ ചില കാര്യങ്ങളില്‍ ജാഗ്രത വേണം. ആ ധാരം എഴുത്തുകാരെ വിശ്വസിച്ച്‌ കൊണ്ട്‌ പ്രമാ ണം തയ്യാറാക്കിയിട്ട്‌ കാര്യമില്ല.

ആധാരം എഴുതുന്നതിന്‌ മുമ്പ്‌ അസല്‍ പ്രമാണം വസ്‌തുവിന്റെ ഉടമസ്ഥരില്‍ നിന്ന്‌ ചോദിച്ച്‌ വാ ങ്ങുക. കോപ്പി മാത്രമേ ഉള്ളുവെങ്കില്‍ ഒറിജിനല്‍ തരാന്‍ ആവശ്യപ്പെടണം. മറുപടി ശരിയായ രീതി യില്‍ ആണെങ്കില്‍ മാത്രം കച്ചവടം ഉറപ്പിക്കുക, അല്ലായെങ്കില്‍ അത്‌ അവിടെ വെച്ച്‌ തന്നെ അവസാ നിപ്പിക്കുക.

അസല്‍ പ്രമാണം തരുന്ന ആള്‍ക്ക്‌ എങ്ങനെ വസ്‌ തു അവകാശപ്പെട്ടുവെന്ന്‌ കാണിച്ചിരിക്കും. അയാള്‍ മറ്റൊ രാളില്‍ നിന്ന്‌ വാങ്ങിയതാണെങ്കില്‍ എല്ലാം കൊടുത്ത്‌ തീര്‍ത്തോയെന്ന്‌ പരിശോധിക്കണം. ഇഷ്ടദാനം വഴിയോ, ധനനിശ്ചയം വഴിയോ അയാള്‍ക്ക്‌ ലഭിച്ചതാണെങ്കില്‍ വില തരുന്ന സമയം അയാള്‍ക്ക്‌ കൈവശവും, അനുഭവവും ഉണ്ടോ എന്നും, കരം ഒടുക്ക്‌ രസീത്‌ തണ്ടേപ്പേര്‍ എന്നിവ അയാളുടെ പേരില്‍ ഉണ്ടോ എന്നും ഉറപ്പ്‌ വരുത്തുക. ഇഷ്ടദാനം കിട്ടിയ വസ്‌തു ആണെങ്കില്‍ കൊടുത്ത യാള്‍ ഉണ്ടെങ്കില്‍ അയാളെ വിവരം അറിയിക്കു ന്നതും നല്ലതാണ്‌. വില്ലേജ്‌ ഓഫീസില്‍ പോയി വസ്‌തു വിലയ്ക്ക്‌ തരുന്ന ആളുടെ തണ്ടപ്പേര്‍ പിടി ച്ചിട്ടുണ്ടോയെന്ന്‌ ഉറപ്പാക്കണം. മറ്റ്‌ ജപ്‌തി തട സ്സങ്ങള്‍ ഉണ്ടോയെന്നും അന്വേഷിക്കണം.

വസ്‌തു നേരില്‍ കണ്ട്‌ ബോദ്ധ്യപ്പെട്ടിരിക്കണം. കയ്യാല, മതിലുകള്‍, അതിരുകല്ലുകള്‍ എന്നിവ യാല്‍ വസ്‌തുവിന്റെ അതിരുകള്‍ വേര്‍തിരിച്ചിട്ടു ണ്ടോയെന്ന്‌ നിരീക്ഷിക്കണം. സംശയം ഉണ്ടെങ്കില്‍ അയല്‌ക്കാരോട്‌ ചോദിച്ച്‌ മനസിലാക്കുന്നത്‌ ഭാവി യിലെ വഴക്കുകള്‍ ഒഴിവാക്കാന്‍ സഹായകരമാകും.

വസ്‌തു അളന്ന്‌ കരം അടച്ച രസീതില്‍ പറഞ്ഞി രിക്കുന്ന അളവില്‍ വസ്‌തു ഉണ്ടോയെന്നും നോക്കണം. ഇവയെല്ലാം പ്രധാനമായി ശ്രദ്ധി ക്കേണ്ട ചില വസ്‌തുതകളാണ്‌. മറ്റ്‌ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടി വരും. ശരിക്കും വില കിട്ടേണ്ട ഒരു വസ്‌തുവിന്‌ വില കുറച്ചാല്‍ സൂക്ഷിക്കുക, എന്തോ ഒരു കുഴപ്പമുണ്ട്‌. പെണ്ണിനെ കെട്ടിച്ച്‌ വിടുക, പലിശ കയറി മുടിയുക ഇതെല്ലാം സാധാ രണ വസ്‌തു വില്‌ക്കാനുള്ള കാരണങ്ങളാണ്‌. ഈ കാരണങ്ങളൊന്നും ഇല്ലാതിരിക്കുകയും വസ്‌തു വളരെ കുറച്ച്‌ കിട്ടുകയും ചെയ്‌താല്‍ ഉറപ്പാണ്‌ എന്തോ ഒരു തട്ടിപ്പ്‌ ഉറപ്പ്‌.

മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ച്‌ ഒരു ആധാരം ചമക്കുകയാണെങ്കില്‍ അത്‌ പിന്നീട്‌ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയില്ല. വന്‍ തുക യ്ക്കുള്ള ഒരു വസ്‌തുവാണെങ്കില്‍ വാങ്ങുന്നതിന്‌ രണ്ടാഴ്‌ച്ച മുമ്പ്‌ ഒരു പത്ര പരസ്യം ചെയ്യുന്നത്‌ ഉത്തമമാണ്‌. ആര്‍ക്കെങ്കിലും ആക്ഷേപം ബോധി പ്പിക്കാനുണ്ടെങ്കില്‍ 15 ദിവസത്തിനകം എന്നെ അറിയിക്കേണ്ടതാണ്‌ എന്ന്‌ കാണിച്ചൊരു പരസ്യം.

നമ്മള്‍ ഒരു വസ്‌തു വാങ്ങി അതിന്‌ അഡ്വാന്‍സും കൊടുത്തു. എന്നിട്ട്‌ സമയത്ത്‌ പ്രമാണം തരുന്നി ല്ലെങ്കില്‍ കാലാവധി തീരുന്ന അന്ന്‌ ബന്ധപ്പെട്ട സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ പോയി അന്നേ ദിവസത്തെ ഏതെങ്കിലും ഒന്ന്‌, രണ്ട്‌ ആധാരങ്ങ ളില്‍ സാക്ഷി നില്‌ക്കണം. പിറ്റേ ദിവസം തന്നെ നമ്മളെ പറ്റിച്ച ആളിന്‌ വസ്‌തു എഴുതി തരാന്‍ ആവശ്യപ്പെട്ട്‌ വക്കീല്‍ നോട്ടീസും അയക്കണം. ഏതെങ്കിലും കാരണത്താല്‍ അയാള്‍ പ്രമാണം എഴുതി തന്നില്ലെങ്കില്‍ വസ്‌തു കിട്ടാന്‍ കോടതി മുഖേന അന്യായം ഫയല്‍ ചെയ്യണം. പ്രധാന മായും ശ്രദ്ധിക്കേണ്ട കാര്യം വസ്‌തു വാങ്ങുന്നതിന്‌ മുമ്പ്‌ നോക്കി കുഴപ്പമില്ലെന്ന്‌ ഉറപ്പ്‌ വരുത്തുക, എന്നിട്ട്‌ മാത്രമേ മുന്നോട്ട്‌ പോകാവൂ. എത്രയെല്ലാം നോക്കിയാലും പുതിയ വേലത്തരങ്ങളുമായി ഓരോന്ന്‌ വരും നമ്മളെ കെണിയില്‍ പെടുത്താന്‍. ഓരോ തടസവും അവര്‍ അതിന്‍ വേണ്ടി മെനഞ്ഞെ ടുക്കും.കൃത്യമായി എല്ലാ മുന്‍ കരുതല്‍ എടുത്ത വര്‍ക്കും അവര്‍ പോലും അറിയാതെ ഒത്തിരി അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്‌. എങ്കിലും ഇതെല്ലാം ഒന്നു കൂടി ഓര്‍ക്കുന്നത്‌ നന്നായിരിക്കും.

അനു മോഹൻ

  Categories:
view more articles

About Article Author