ഒരു­ക്ക­ങ്ങൾ പൂർത്തി­യായി; പട്ട­യ­മേള നാളെ

ഒരു­ക്ക­ങ്ങൾ പൂർത്തി­യായി; പട്ട­യ­മേള നാളെ
May 20 03:00 2017

ഇ­ടു­ക്കി: ഇ­ടു­ക്കി­യി­ലെ പ­ട്ട­യ പ്ര­ശ്‌­ന­ത്തിൽ ഇ­ട­ത്‌ സർ­ക്കാർ വാ­ക്ക്‌ പാ­ലി­ക്കു­ന്നു. എൽ­ഡി­എ­ഫ്‌ സർ­ക്കാ­രി­ന്റെ ആ­ദ്യ പ­ട്ട­യ­മേ­ള നാ­ളെ ക­ട്ട­പ്പ­ന­യിൽ ന­ട­ക്കും. രാ­വി­ലെ 11ന്‌ മ­ണി­ക്ക്‌ റ­വ­ന്യു­മ­ന്ത്രി ഇ ച­ന്ദ്ര­ശേ­ഖ­ര­ന്റെ അ­ധ്യ­ക്ഷ­ത­യിൽ ചേ­രു­ന്ന സ­മ്മേ­ള­ന­ത്തിൽ മു­ഖ്യ­മ­ന്ത്രി പി­ണ­റാ­യി വി­ജ­യൻ പ­ട്ട­യ­വി­ത­ര­ണം ഉ­ദ്‌­ഘാ­ട­നം ചെ­യ്യും.
പ­ട്ട­യ­മേ­ള­യി­ലേ­ക്ക്‌ 5490 പ­ട്ട­യ­ങ്ങ­ളാ­ണ്‌ ഇ­തു­വ­രെ ത­യ്യാ­റാ­ക്കി­യി­ട്ടു­ള്ള­ത്‌. 1993 ച­ട്ട­പ്ര­കാ­രം 3480 പ­ട്ട­യ­ങ്ങ­ളും 1964 ച­ട്ട­പ്ര­കാ­രം 2010 പ­ട്ട­യ­ങ്ങ­ളു­മാ­ണ്‌ ത­യ്യാ­റാ­യി­ട്ടു­ള്ള­ത്‌. ജി­ല്ല­യി­ലെ അർ­ഹ­രാ­യ മു­ഴു­വൻ പേർ­ക്കും പ­ട്ട­യം നൽ­കു­ന്ന­തി­നു­ള്ള സർ­ക്കാ­രി­ന്റെ ന­ട­പ­ടി­ക­ളു­ടെ ആ­ദ്യ­ഘ­ട്ട­മാ­ണ്‌ നാ­ള­ത്തെ പ­ട്ട­യ­മേ­ള. ഘ­ട്ടം ഘ­ട്ട­മാ­യി സർ­ക്കാർ ജി­ല്ല­യി­ലൊ­ട്ടാ­കെ­യു­ള്ള എ­ല്ലാ കു­ടി­യേ­റ്റ കർ­ഷ­കർ­ക്കും ഉ­പാ­ധി­ര­ഹി­ത­പ­ട്ട­യം വി­ത­ര­ണം ചെ­യ്യും. എൽ ഡി എ­ഫി­ന്റെ ഒ­ന്നാം വാർ­ഷി­ക­ത്തി­ന്റെ ഭാ­ഗ­മാ­യി സർ­ക്കാർ ജ­ന­ങ്ങൾ­ക്ക്‌ നൽ­കു­ന്ന ഉ­പ­ഹാ­ര­മാ­ണ്‌ ഉ­പാ­ധി­ര­ഹി­ത പ­ട്ട­യം.
സ­മ്മേ­ള­ന­ത്തിൽ വ­നം­വ­കു­പ്പ്‌ മ­ന്ത്രി കെ രാ­ജു, വൈ­ദ്യു­ത വ­കു­പ്പ്‌ മ­ന്ത്രി എം എം മ­ണി, ഇ­ടു­ക്കി എം പി ജോ­യ്‌­സ്‌ ജോർ­ജ്‌,ഇ എ­സ്‌ ബി­ജി­മോൾ എം എൽ എ തു­ട­ങ്ങി­യ­വർ പ­ങ്കെ­ടു­ക്കും.
പ­ട്ട­യ­മേ­ള­യു­ടെ ഒ­രു­ക്ക­ങ്ങൾ അ­വ­സാ­ന­ഘ­ട്ട­ത്തി­ലാ­ണ്‌. ക­ട്ട­പ്പ­ന സെന്റ്‌.ജോർ­ജ്‌ ചർ­ച്ച്‌ പാ­രീ­ഷ്‌ ഹാ­ളി­ലെ മു­ഖ്യ­വേ­ദി­യും അ­നു­ബ­ന്ധ സൗ­ക­ര്യ­ങ്ങ­ളും ഇ­ടു­ക്കി ജി­ല്ലാ ക­ള­ക്‌­ടർ ജി ആർ ഗോ­കു­ലി­ന്റെ നേ­തൃ­ത്വ­ത്തിൽ പ­രി­ശോ­ധ­ന ന­ട­ത്തി ഒ­രു­ക്ക­ങ്ങൾ അ­വ­ലോ­ക­നം ചെ­യ്‌­തു.

  Categories:
view more articles

About Article Author