ഓംപുരിയുടെ മരണകാരണം ഹൃദയ സ്തംഭനമല്ലെന്ന്‌ റിപ്പോർട്ട്‌

ഓംപുരിയുടെ മരണകാരണം ഹൃദയ സ്തംഭനമല്ലെന്ന്‌ റിപ്പോർട്ട്‌
January 11 04:44 2017

മുംബൈ: പ്രശസ്ത നടൻ ഓംപുരിയുടെ മരണകാരണം ഹൃദയ സ്തംഭനമല്ലെന്ന്‌ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. തലയ്ക്കേറ്റ മുറിവാണ്‌ 66കാരനായ ഓംപുരിയുടെ മരണത്തിന്‌ കാരണമെന്നാണ്‌ റിപ്പോർട്ട്‌ പറയുന്നത്‌.
അന്ധേരിയിലുള്ള വീട്ടിലെ അടുക്കളയിലാണ്‌ താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്‌. അപ്പോൾ തലയ്ക്ക്‌ സാരമായി പരിക്കേറ്റത്‌ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ അത്‌ വീഴ്ചയിൽ സംഭവിച്ചതാണെന്ന്‌ ആയിരുന്നു കരുതിയത്‌.
മരണത്തിൽ ദുരൂഹത ഉയർന്ന സാഹചര്യത്തിൽ മൃതദേഹം പുറത്തെടുത്ത്‌ പരിശോധിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്‌. ഒന്നര ഇഞ്ച്‌ ആഴവും നാലു സെന്റിമീറ്റർ നീളവുമുള്ള മുറിവാണ്‌ തലയിലുണ്ടായിരുന്നത്‌. മുറിവുണ്ടാകാൻ കാരണം എന്താണെന്ന്‌ വ്യക്തമായിട്ടില്ല.
മരിക്കുന്നതിന്‌ മുമ്പ്‌ മകൻ ഇഷാനെ കാണാനായി അദ്ദേഹം പോയിരുന്നു. മുൻഭാര്യ നന്ദിതയ്ക്കൊപ്പമായിരുന്നു ഇഷാൻ താമസിക്കുന്നത്‌. എന്നാൽ നന്ദിതയും ഇഷാനും ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോയതിനാൽ അവരെ കാണാൻ സാധിച്ചില്ലെന്നും അതിനിടയിൽ അദ്ദേഹം മദ്യപിച്ചിരുന്നു എന്നും ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്‌.

  Categories:
view more articles

About Article Author