ഓഗസ്റ്റ്‌-6 പരിഷത്ത്‌ പാലസ്തീൻ ഐക്യദാർഢ്യ ദിനമായി ആചരിക്കും

August 05 00:46 2014

ക­ണ്ണൂർ : യു­ദ്ധ­ത്തി­നും സാ­മ്രാ­ജ്യ­ത്വ­ത്തി­നു­മെ­തി­രെ ജ­ന­കീ­യ­ഐ­ക്യം എ­ന്ന മു­ദ്രാ­വാ­ക്യ­മു­യർ­ത്തി കേ­ര­ള ശാ­സ്‌­ത്ര­സാ­ഹി­ത്യ­പ­രി­ഷ­ത്ത്‌ ഹി­രോ­ഷി­മാ­ദി­ന­മാ­യ ആ­ഗ­സ്‌­ത്‌ ആ­റി­ന്‌ പാ­ല­സ്‌­തീൻ ഐ­ക്യ­ദാർ­ഢ്യ­ദി­ന­മാ­യി ആ­ച­രി­ക്കു­ന്നു. സം­സ്ഥാ­ന­ത്ത്‌ നൂ­റ്റി­നാൽ­പ­ത്‌ കേ­ന്ദ്ര­ങ്ങ­ളി­ലാ­യി  മേ­ഖ­ലാ­ക­മ്മ­റ്റി­ക­ളു­ടെ നേ­തൃ­ത്വ­ത്തിൽ വൈ­വി­ധ്യ­മാർ­ന്ന പ്ര­വർ­ത്ത­ന­ങ്ങൾ സം­ഘ­ടി­പ്പി­ക്കും.
ഒ­ന്നാം ലോ­ക­മ­ഹാ­യു­ദ്ധ­ത്തി­ന്റെ നൂ­റാം വർ­ഷ­മാ­ണി­ത്‌. യു­ദ്ധം മ­നു­ഷ്യ­രാ­ശി­ക്ക്‌ എ­ന്തു നൽ­കി­യെ­ന്ന അ­ന്വേ­ഷ­ണ­ങ്ങൾ ലോ­ക­മെ­മ്പാ­ടും ന­ട­ക്കു­ക­യാ­ണ്‌. ശാ­സ്‌­ത്ര­ത്തി­ന്റെ നേ­ട്ട­ങ്ങൾ വി­നാ­ശ­ത്തി­ന­ല്ല വി­മോ­ച­ന­ത്തി­നാ­ണ്‌ ഉ­ത­കേ­ണ്ട­തെ­ന്ന ചർ­ച്ച­കൾ വ്യാ­പ­ക­മാ­യി ഉ­യർ­ത്തി­ക്കൊ­ണ്ടു­വ­രേ­ണ്ട സ­ന്ദർ­?­മാ­ണി­ത്‌. എ­ന്നാൽ നിർ­ഭാ­ഗ്യ­വ­ശാൽ ലോ­കം ന­മു­ക്ക്‌ നൽ­കു­ന്ന സ­ന്ദേ­ശം അ­ത­ല്ല. പാ­ല­സ്‌­തീ­നി­ലെ കൊ­ല്ല­പ്പെ­ട്ട കു­ഞ്ഞു­ങ്ങ­ളു­ടെ അ­തി­ദാ­രു­ണ ദൃ­ശ്യ­ങ്ങ­ളു­മാ­യാ­ണ്‌ വാർ­ത്താ മാ­ധ്യ­മ­ങ്ങൾ ന­മ്മു­ടെ മു­ന്നി­ലെ­ത്തു­ന്ന­ത്‌. ഇ­സ്രാ­യേ­ലി­ന്റെ സൈ­നി­ക­ഭീ­ക­ര­ത നി­ല­വി­ലു­ള്ള എ­ല്ലാ അ­ന്താ­രാ­ഷ്‌­ട്ര നി­യ­മ­ങ്ങ­ളെ­യും മ­നു­ഷ്യാ­വ­കാ­ശ­ങ്ങ­ളെ­യും കാ­റ്റിൽ പ­റ­ത്തു­ക­യാ­ണ്‌.ഇ­തു­വ­രെ­യാ­യി ആ­യി­ര­ത്തി­ല­ധി­കം പേർ കൊ­ല്ല­പ്പെ­ട്ടു. നി­ര­വ­ധി പേർ­ക്ക്‌ മാ­ര­ക­മാ­യി പ­രി­ക്കേ­റ്റു. ചെ­റു­ത്തു­നിൽ­ക്കാൻ ശേ­ഷി­യി­ല്ലാ­ത്ത ഒ­രു ജ­ന­ത വം­ശ­ഹ­ത്യ­യ്‌­ക്ക്‌ വി­ധേ­യ­മാ­ക്ക­പ്പെ­ടു­ന്ന സാ­ഹ­ച­ര്യ­ത്തിൽ ഇ­തി­നെ  ശ­ക്ത­മാ­യി അ­പ­ല­പി­ക്കു­ന്ന­തി­നു­പ­ക­രം ലോ­ക­രാ­ഷ്‌­ട്ര­ങ്ങ­ളും ഐ­ക്യ­രാ­ഷ്‌­ട്ര­സ­ഭ­യു­മെ­ല്ലാം  ഒ­രു­ത­രം നി­സം­ഗ­ത­യാ­ണ്‌ കൈ­ക്കൊ­ള്ളു­ന്ന­ത്‌.
സാ­മ്രാ­ജ്യ­ത്വ­വി­രു­ദ്ധ സ­മ­ര­ത്തി­ലൂ­ടെ സ്വാ­ത­ന്ത്ര്യം നേ­ടി­യ ലോ­ക­ത്തി­ലെ ഏ­റ്റ­വും വ­ലി­യ ജ­നാ­ധി­പ­ത്യ­രാ­ജ്യ­മാ­യ ഇ­ന്ത്യ ഈ പ്ര­ശ്‌­ന­ത്തോ­ട്‌ സ്വീ­ക­രി­ക്കു­ന്ന നി­ല­പാ­ട്‌ നി­രാ­ശാ­ജ­ന­ക­മാ­ണ്‌.    കാ­ലാ­കാ­ല­ങ്ങ­ളാ­യി ഇ­ന്ത്യ സ്വീ­ക­രി­ച്ച്‌ പോ­രു­ന്ന ചേ­രി­ചേ­രാ­നി­ല­പാ­ടിൽ നി­ന്നു­ള്ള വ്യ­തി­ച­ല­ന­മാ­ണി­ത്‌. യു­ദ്ധ­ത്തി­നും സാ­മ്രാ­ജ്യ­ത്വ അ­ധി­നി­വേ­ശ­ത്തി­നും എ­തി­രാ­യ ജ­ന­രോ­ഷം വ്യാ­പ­ക­മാ­യി ഉ­യർ­ത്തി­ക്കൊ­ണ്ടു­വ­രേ­ണ്ട അ­വ­സ­ര­മാ­ണി­ത്‌. ഈ­പ­ശ്ചാ­ത്ത­ല­ത്തിൽ ഹി­രോ­ഷി­മാ­ദി­ന­മാ­യ ആ­ഗ­സ്‌­ത്‌­-6 പാ­ല­സ്‌­തീൻ ഐ­ക്യ­ദാർ­ഢ്യ­ദി­ന­മാ­യി ആ­ച­രി­ക്കു­വാൻ പ­രി­ഷ­ത്ത്‌ തീ­രു­മാ­നി­ച്ചി­രി­ക്കു­ക­യാ­ണ്‌.
യു­ദ്ധ­ഭീ­ക­ര­ത വ്യ­ക്ത­മാ­ക്കു­ന്ന ഫോ­ട്ടോ­പ്ര­ദർ­ശ­ന­ങ്ങൾ, സ­മാ­ധാ­ന റാ­ലി­കൾ, പൊ­തു­യോ­ഗ­ങ്ങൾ, ബാ­ല­വേ­ദി­യു­ടെ­യും  യു­വ­സ­മി­തി­യു­ടെ­യും നേ­തൃ­ത്വ­ത്തി­ലു­ള്ള പ­രി­പാ­ടി­കൾ, ഫി­ലിം പ്ര­ദർ­ശ­ന­ങ്ങൾ, പോ­സ്റ്റർ പ്ര­ചാ­ര­ണം തു­ട­ങ്ങി­യ പ­രി­പാ­ടി­കൾ ന­ട­ക്കു­മെ­ന്ന്‌ പ്ര­സി­ഡ­ണ്ട്‌ ഡോ എൻ കെ. ശ­ശി­ധ­രൻ­പി­ള്ള, ജ­ന­റൽ സെ­ക്ര­ട്ട­റി വി വി ശ്രീ­നി­വാ­സൻ എ­ന്നി­വർ പ്ര­സ്‌­താ­വ­ന­യിൽ അ­റി­യി­ച്ചു.

  Categories:
view more articles

About Article Author