ഓഹരി വിപണിയിൽ തകർച്ച

ഓഹരി വിപണിയിൽ തകർച്ച
December 13 04:45 2016

മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ തകർച്ച. സെൻസെക്സ്‌ 232 പോയിന്റ്‌ താഴ്‌ന്ന്‌ 26515ലും, ദേശീയസൂചികയായ നിഫ്റ്റി 91 പോയിന്റ്‌ താഴ്‌ന്ന്‌ 8171 ലും വ്യാപാരം അവസാനിപ്പിച്ചു. ഏഷ്യൻ മാർക്കറ്റിലുണ്ടായ ഇടിവ്‌ ഇന്ത്യൻ വിപണിയേയും ബാധിച്ചതാണ്‌ തകർച്ചയ്ക്കു കാരണം. അമേരിക്കൻ ഫെഡറൽ റിസർവ്വ്‌ നടത്താനിരിക്കുന്ന നയ അവലോകനത്തോടുള്ള ആശങ്കയും, ജിഎസ്ടി ബില്ലിൽ കാലതാമസം നേരിട്ടേക്കുമെന്ന സൂചനയും വിപണിക്ക്‌ തിരിച്ചടിയായെന്ന്‌ വിലയിരുത്തലുണ്ട്‌.
ഒഎൻജിസി, ടിസിഎസ്‌, സൺ ഫാർമ്മ തുടങ്ങിയ ചുരുക്കം കമ്പനികൾ നേട്ടത്തിലും ആക്സിസ്‌ ബാങ്ക്‌, ബിപിസിഎൽ തുടങ്ങിയ കമ്പനികൾ നഷ്ടത്തിലും വ്യാപാരം നിർത്തി.

  Categories:
view more articles

About Article Author