ഓൺലൈൻ പണമിടപാടുകളുടെ സേവന നിരക്ക്‌ കുറച്ച്‌ എസ്ബിഐ

ഓൺലൈൻ പണമിടപാടുകളുടെ സേവന നിരക്ക്‌ കുറച്ച്‌ എസ്ബിഐ
July 14 04:45 2017

ന്യൂഡൽഹി: ഓൺലൈൻ പണമിടപാടുകളുടെ സേവന നിരക്ക്‌ കുറച്ച്‌ ഉപഭോക്താക്കൾക്ക്‌ ആശ്വാസകരമായ നടപടിയുമായി എസ്ബിഐ. ഓൺലൈൻ ഇടപാടുകളായ എൻഇഎഫ്ടി, ആർ ടിജിഎസ്‌ എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകളാണ്‌ എസ്ബിഐ കുറച്ചത്‌. 75 ശതമാനം വരെയാണ്‌ കുറവ്‌ വരുത്തിയ നടപടി നാളെമുതൽ പ്രാബല്യത്തിൽ വരും. ഐ എംപിഎസ്‌ വഴി 1000 രൂപവരെ കൈമാറുന്നതിനുള്ള നിരക്കുകൾ ഈയിടെ എസ്ബിഐ ഒഴിവാക്കിയിരുന്നു. ഇതുപ്രകാരം നെറ്റ്‌ ബാങ്കിങ്‌, മൊബെയിൽ ബാങ്കിങ്‌ എന്നിവ വഴി പണംകൈമാറുമ്പോഴുള്ള സേവന നിരക്കുകളാണ്‌ കുറയുക.

  Categories:
view more articles

About Article Author