ഓർ­കൂ­ട്ട്‌ ഇ­നി ഓർ­മ­

ഓർ­കൂ­ട്ട്‌ ഇ­നി ഓർ­മ­
July 02 01:00 2014

സാൻ­ഫ്രാൻ­സി­സ്‌­കോ: ഗൂ­ഗി­ളി­ന്റെ പ്ര­ഥ­മ സോ­ഷ്യൽ നെ­റ്റ്‌ വർ­ക്കി­ങ്‌ സൈ­റ്റാ­യ ഓർ­ക്കു­ട്ട്‌ ഇ­നി ഓർ­മ­ മാ­ത്ര­മാ­കും. സോ­ഷ്യൽ മീ­ഡി­യ­കൾ­ക്കും ഓൺ­ലൈൻ കൂ­ട്ടു­കെ­ട്ടു­കൾ­ക്കും പ്ര­ചോ­ദ­നം നൽ­കി­യ ഓർ­ക്കൂ­ട്ട്‌ സെ­പ്‌­റ്റം­ബ­റോ­ടെ എ­ന്ന­ന്നേ­ത്തു­മാ­യി വി­ട­പ­റ­യും.
ഫേ­സ്‌­ബു­ക്ക്‌, ട്വി­റ്റർ, ഗൂ­ഗിൾ പ്ള­സ്‌, ലി­ങ്ക്‌­ഡ്‌ ഇൻ, മൈ സ്‌­പേ­സ്‌ തു­ട­ങ്ങി­യ സോ­ഷ്യൽ മീ­ഡി­യ നെ­റ്റ്‌­വർ­ക്കു­ക­ളു­ടെ കു­ത്തൊ­ഴു­ക്കിൽ ഒ­ന്നു­മ­ല്ലാ­താ­യി തീർ­ന്ന­തോ­ടെ­യാ­ണ്‌ ഓർ­ക്കൂ­ട്ടി­നെ പൂ­ട്ടി­ക്കെ­ട്ടാൻ ഗൂ­ഗിൾ തീ­രു­മാ­നി­ച്ച­ത്‌.
ഗൂ­ഗി­ളി­ലെ എ­ഞ്ചി­നി­യ­റാ­യ ഓർ­ക്കു­ട്ട്‌ ബു­യോ­കോ­ക്ടൻ തു­ട­ങ്ങി­യ­താ­ണ­അ ഓർ­ക്കൂ­ട്ട്‌. ഇ­ന്ത്യ­യി­ലും ബ്ര­സീ­ലി­ലു­മാ­ണ്‌ ഓർ­ക്കു­ട്ടി­ന്‌ ഏ­റെ ആ­രാ­ധ­ക­രു­ണ്ടാ­യി­രു­ന്ന­ത്‌.
2004ൽ ഓർ­കൂ­ട്ടി­നൊ­പ്പം യാ­ത്ര­തു­ട­ങ്ങി­യ ഫേ­സ്‌­ബു­ക്ക്‌ 2010വ­രെ ഓർ­കൂ­ട്ടി­ന്‌ പി­ന്നി­ലാ­യി മാ­ത്ര­മാ­ണ്‌ വ­ളർ­ന്നി­രു­ന്ന­ത്‌. പി­ന്നി­ട്‌ ഫേ­സ്‌­ബു­ക്കി­ന്റെ വ­മ്പൻ വ­ളർ­ച്ച­യ്‌­ക്കും മ­റ്റ്‌ സോ­ഷ്യൽ മീ­ഡി­യ­ക­ളു­ടെ ക­ട­ന്നു­ക­യ­റ്റ­വും ഓർ­കൂ­ട്ടി­നെ പിൻ­നി­ര­യി­ലേ­ക്ക്‌ പി­ന്ത­ള്ളു­ക­യാ­യി­രു­ന്നു.
ഇ­തോ­ടെ ആ­രും തി­രി­ഞ്ഞു­നോ­ക്കാ­നി­ല്ലാ­താ­യ­ ഓർ­കൂ­ട്ടി­ന്‌ ഇ­നി അ­ധി­കം ആ­യു­സി­ല്ലെ­ന്ന്‌ മ­ന­സ്സി­ലാ­ക്കി­യാ­ണ്‌ ഗൂ­ഗിൾ ഓർ­ക്കൂ­ട്ടി­നെ ഇ­ല്ലാ­താ­ക്കാൻ തീ­രു­മാ­നി­ച്ച­ത്‌. ഇ­തോ­ടെ നി­ല­വി­ലു­ള്ള എ­ല്ലാ ഓർ­ക്കൂ­ട്ട്‌ അ­ക്കൗ­ണ്ടു­ക­ളും ഇ­തോ­ടൊ­പ്പം ഇ­ല്ലാ­താ­കും.

  Categories:
view more articles

About Article Author