കണ്ടൽ കാടുകളുടെ മരണമണി കേൾക്കാൻ ആരുമില്ല

കണ്ടൽ കാടുകളുടെ മരണമണി കേൾക്കാൻ ആരുമില്ല
June 06 04:45 2017

കൊച്ചി: കണ്ടൽകാടുകൾ കടൽകയറ്റത്തിനൊപ്പം ഉപ്പിന്റെ കരയിലേക്കുള്ള കടന്നുകയറ്റവും തടഞ്ഞു നിർത്തും. കണ്ടൽകാടുകൾ പലതരം മീനുകളുടെ പ്രജനനത്തിനുള്ള ഇടം കൂടിയാണ്‌. കണ്ടലിന്റെ മഹത്വം പറഞ്ഞു തീർക്കാൻ കരയിലെ മത്സ്യതൊഴിലാളികൾക്കാവുന്നില്ല. എന്നാൽ കൊച്ചി നഗരവും കടന്ന്‌ വികസനം വൈപ്പിൻ ദ്വീപിൽ എത്തിയപ്പോൾ ആദ്യം കൈ വെക്കപ്പെട്ടത്‌ കണ്ടൽകാടുകളുടെ മേലായിരുന്നു. ഒറ്റപ്പെട്ട തുരുത്തുകളിൽ ആരുടെയൊക്കെയോ വിനോദത്തിനായി കണ്ടൽകാടുകൾക്ക്‌ തീയിട്ടു. പിന്നീട്‌ എൽ എൻ ജി ടെർമിനലും ഓരോ വികസന പദ്ധതികളും വലിയ കെട്ടിടങ്ങളും ഉയർന്നപ്പോൾ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച്‌ അവർ കണ്ടൽകാടുകളെ ഉണക്കി കത്തിച്ചു.
കൊച്ചി തുറമുഖത്തിന്റെ പ്രത്യേകത മൂലം അഴിമുഖത്ത്‌ നിന്നുള്ള കപ്പൽ പാതയിലെപോഴും മണ്ണടിഞ്ഞു കൊണ്ടിരിക്കും. ഇങ്ങിനെ ഡ്രഡ്ജ്‌ ചെയ്യുന്ന മണ്ണ്‌ കണ്ടലുകൾക്ക്‌ മുകളിൽ അടിഞ്ഞുകൂടുന്നു. ഇത്‌ കണ്ടൽകാടുകളെ ഇല്ലാതെയാക്കും. ആർത്ത്‌ വരുന്ന തിരകൾക്കിനി തീരം കവരാൻ എളുപ്പമാകും. അപ്പോഴും പരിസ്ഥിതി ദിനത്തിൽ നാം പുതിയ തൈകൾ കുഴിച്ചുവെച്ചു കൊണ്ടിരിക്കും.

  Categories:
view more articles

About Article Author