കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കം മാത്രം; ബ്രിട്ടനില്‍ തൂക്കു സഭ

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കം മാത്രം; ബ്രിട്ടനില്‍ തൂക്കു സഭ
June 09 10:00 2017

ലണ്ടൻ: ഇത്തവണ ബ്രിട്ടനില്‍ വലിയ രാഷ്ട്രീയമാറ്റത്തിന് കളമൊരുങ്ങുമെന്നാണ് തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്‌. ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോള്‍ തൂക്കു സഭയ്ക്കുള്ള സാധ്യതകളാണ് തെളിയുന്നത്‌. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ട്‌ ലേബര്‍ പാര്‍ട്ടി തിരിച്ചു വരവ് നടത്തി. ആദ്യം ലേബര്‍ പാര്‍ട്ടിക്കായിരുന്നു മുന്‍തൂക്കം. ആദ്യ സൂചനകള്‍ പുറത്തുന്നപ്പോൾ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേക്കാള്‍ ഇരുപതിലധികം സീറ്റുകള്‍ ലീഡ് ചെയ്തിരുന്നു. പിന്നീട് കണ്‍സര്‍വേറ്റീവ് ഒപ്പമെത്തി. ശേഷം മുന്നില്‍ക്കയറി. കേവല ഭൂരിപക്ഷം നേടാമെന്ന ഭരണ കക്ഷിയുടെ മോഹം പൊലിഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റ കക്ഷിയാവുമെങ്കിലും തനിച്ചു ഭൂരിപക്ഷം ലഭിക്കാത്ത സ്ഥിതിയാണ്. കാലാവധി അവസാനിക്കാന്‍ മൂന്നു വര്‍ഷം ശേഷിക്കെ ജനവിധി അനുകൂലമാക്കി ബ്രക്‌സിറ്റിന് ശക്തിപകരാനുള്ള തെരേസ മെയുടെ നീക്കത്തിന് തിരഞ്ഞെടുപ്പ്‌ ഫലം തിരിച്ചടിയാണ്.

  Categories:
view more articles

About Article Author