കള്ളപ്പണക്കാർ കൂട്ടത്തോടെ രാജ്യം വിടുന്നു

March 21 04:40 2017

നന്ദു ബാനർജി
രാജ്യത്ത്‌ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന്‌ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു എന്നത്‌ വളരെ നല്ല കാ
ര്യമാണ്‌. ഇന്ത്യയിൽ നിന്നും സ്വത്ത്‌ സമ്പാദിച്ച്‌ വിദേശത്ത്‌ ഒളിപ്പിക്കുന്ന നിരവധി സംഭവങ്ങൾ പുറത്തുവരുന്നുണ്ട്‌. ഐപിഎൽ അഴിമതി നടത്തിയ ലളിത്മോഡിയുടെയും കിങ്ങ്ഫിഷർ ഉടമ വിജയ്‌ മല്യയുടേയും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും ഇവരെ രാജ്യത്ത്‌ തിരിച്ചെത്തിക്കുന്നതിനും എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നത്‌ സംബന്ധിച്ച്‌ തൃണമൂൽ കോൺഗ്രസ്‌ എംപി സുഗതാ റോയി ലോക്സഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. വിവിധ എൻഫോഴ്സ്‌ ഏജൻസികൾ 840 കോടി വിലവരുന്ന സ്വത്തുക്കൾ കണ്ടുകെട്ടിയതായി പേരുകൾ വ്യക്തമാക്കാതെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി മറുപടി നൽകി. ലളിത്മോഡി വിജയ്‌ മല്യ എന്നിവരെക്കൂടാതെ ആയിരക്കണക്കിന്‌ പേരാണ്‌ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തി രാജ്യത്ത്‌ നിന്ന്‌ കടന്നത്‌. ഇസ്ലാമിക്‌ പ്രഭാഷകനും മുംബൈയിൽ സന്നദ്ധ സംഘടന നടത്തുന്നതുമായ സക്കീർനായിക്‌, മാംസം കയറ്റുമതി ചെയ്യുന്ന മൊയീൻ ഖുറേഷി ഉൾപ്പെടെ ആയിരക്കണക്കിന്‌ പേരാണ്‌ രാജ്യത്ത്‌ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്നത്‌. ഇന്ത്യയിൽ വൻതോതിലുള്ള സ്വത്തുക്കൾ സമ്പാദിച്ചശേഷം തുടർച്ചയായി മറ്റ്‌ രാജ്യങ്ങളിലേയ്ക്ക്‌ പലായനം ചെയ്യുന്നതാണ്‌ ഇവരുടെ രീതി. ഇത്തരത്തിൽ കോടീശ്വരൻമാർ പലായനം ചെയ്യുന്നതിന്റെ കാരണം അന്വേഷിക്കേണ്ടത്‌ അനിവാര്യമാണ്‌. ഇന്ത്യയിൽ നിന്ന്‌ അനധികൃതമായി സമ്പാദിക്കുന്ന സ്വത്തിനും പണത്തിനും ആതിഥേയ രാജ്യങ്ങളിൽ സംരക്ഷണം ലഭിക്കുന്നുവെന്നതും ഇത്തരത്തിലുള്ള പലായനം വർധിക്കുന്നതിനുള്ള മുഖ്യ കാരണമായിരിക്കുന്നു.
പ്രവാസികൾ ധനപരമായ നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. വിദേശപൗരന്മാരുടെ സഹായത്തോടെയാണ്‌ ഇവയൊക്കെ നടത്തുന്നത്‌. ഇതിനുള്ള പ്രത്യുപകാരമായി ഇന്ത്യയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തിയശേഷം വിദേശത്തേയ്ക്ക്‌ കടക്കുന്ന ഇവർക്ക്‌ വിദേശ പൗരത്വവും താമസ വിസ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിച്ച ശേഷം വിജയ്മല്യയെ പോലുള്ള നിരവധി പേരാണ്‌ വിദേശങ്ങളിൽ അഭയം തേടുന്നത്‌. ഇവർ ജീവനക്കാരെ കൊള്ളയടിക്കുന്നു. കടംകൊടുത്തവരുടേയും നിക്ഷേപകരുടേയും പണം മറ്റുള്ള രാജ്യങ്ങളിലേയ്ക്ക്‌ മാറ്റുന്നു. കൂടാതെ നഷ്ടത്തിലായ വ്യവസായ ആസ്തികളെ ഇവർ വിറ്റഴിക്കുന്നു. പതിനായിരം കോടിയുടെ ആസ്തി വിറ്റ ശേഷമാണ്‌ ഇസ്പാത്ത്‌ ഗ്രൂപ്പ്‌ ഇന്ത്യ വിട്ടത്‌. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത്‌ ഇവരുടെ ഉടമസ്ഥതയിലുള്ള മഹാരാഷ്ട്രയിലെ ഉരുക്കുപ്ലാന്റ്‌ മറ്റൊരു ഉരുക്ക്‌ വ്യവസായിക്ക്‌ വിറ്റു. ഇങ്ങനെ രാജ്യം വിടുന്നവർ മറ്റ്‌ രാജ്യങ്ങളിൽ പോയി നിയമപരമായ ബിസിനസുകൾ ചെയ്ത്‌ സസുഖം വാഴുന്നു. അതുകൊണ്ടുതന്നെ ഇവരെ ഇന്ത്യയിൽ തിരിച്ചുകൊണ്ടുവരിക എന്നത്‌ വളരെ പ്രയാസകരമായ കാര്യമാണ്‌. ഇവർക്ക്‌ ആതിഥേയത്വം നൽകുന്ന രാജ്യങ്ങളിൽ സാമ്പത്തികമായ കുറ്റകൃത്യങ്ങളും ചട്ടലംഘനങ്ങളും നടത്താത്തിടത്തോളം ഇത്‌ പ്രയാസകരമായ കാര്യമാണ്‌. ഇങ്ങനെയുള്ള ആൾക്കാരെ രാജ്യത്ത്‌ തിരിച്ചെത്തിക്കുക എന്നത്‌ കേന്ദ്രസർക്കാരിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്‌.
ലോകത്ത്‌ വളരെ വേഗത്തിൽ വളരുന്ന ഒരു സമ്പദ്‌വ്യവസ്ഥയാണ്‌ ഇന്ത്യ. ഇന്ത്യയിൽ ബിസിനസ്‌ ചെയ്യുമ്പോഴും മറ്റുള്ള രാജ്യങ്ങളിലേയ്ക്ക്‌ നിരവധി വ്യവസായ കോടീശ്വരൻമാർ പലായനം ചെയ്യുന്നു. കുടുംബത്തോടൊപ്പമാണ്‌ പലപ്പോഴും ഇവർ രാജ്യം വിടുന്നത്‌. ദുബായിൽ നിന്നും ഇംഗ്ലണ്ടിലേയ്ക്കും അമേരിക്കയിലേയ്ക്കും, ഇന്തോനേഷ്യയിൽ നിന്നും ഇറ്റലിയിലേയ്ക്കും മലേഷ്യയിൽ നിന്ന്‌ മെക്സിക്കോയിലേയ്ക്കും ഓസ്ട്രേലിയയിൽ നിന്നും ഓസ്ട്രിയയിലേയ്ക്കും ബൽജിയത്ത്‌ നിന്നും ബഹാമസിലേയ്ക്കും സ്വിറ്റ്സർലണ്ടിൽ നിന്നും സ്വീഡൻ, സ്പെയിൻ, സ്കോട്ട്ലന്റ്‌, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും ഇവർ മാറിമാറി താമസിക്കുന്നു. ആറായിരത്തോളം ഇന്ത്യൻ കോടീശ്വരൻമാരാണ്‌ 2016-ൽ വിദേശരാജ്യങ്ങളിലേയ്ക്ക്‌ ചേക്കേറിയത്‌. 2015-നെ അപേക്ഷിച്ച്‌ 50 ശതമാനം വർധനയാണ്‌ ഇങ്ങനെ പലായനം ചെയ്യുന്ന കോടീശ്വരന്മാരുടെ എണ്ണത്തിൽ ഉണ്ടായത്‌. ന്യൂവേൾഡ്‌ വെൽത്ത്‌ റിപ്പോർട്ടിന്റെ കണക്കുകൾ പ്രകാരം 69,000 കോടീശ്വരന്മാരാണ്‌ ഇന്ത്യയിൽ നിന്ന്‌ മറ്റുള്ള രാജ്യങ്ങളിലേയ്ക്ക്‌ പോയത്‌. 2000-2001 ലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക്‌ ശേഷമാണ്‌ ഈ പലായനം. ഇന്ത്യയിൽ 264000 കോടീശ്വരന്മാരും 95 ശതകോടീശ്വരന്മാരും ഉണ്ടെന്നാണ്‌ ന്യൂവേൾഡ്‌ വെൽത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്‌. 2016 ഡിസംബറിലെ കണക്കുകൾ പ്രകാരം ഇവരുടെ മൊത്തം ആസ്തി 6.2 ട്രില്യൺ അമേരിക്കൻ ഡോളറാണ്‌. കഴിഞ്ഞ പത്ത്‌ വർഷത്തിനിടെയാണ്‌ കോടീശ്വരന്മാരുടെ പലായനം കൂടുതലായത്‌.
പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യ വളരെ ദുർബലാവസ്ഥയിലുള്ള രാജ്യമാണെങ്കിലും പലായനം ചെയ്യുന്ന കോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യയുടെ നില ലോകരാജ്യങ്ങളിൽ നാലാം സ്ഥാനത്താണ്‌. ഫ്രാൻസ്‌, തുർക്കി, ബ്രസീൽ എന്നീ രാജ്യങ്ങളാണ്‌ ഇന്ത്യയ്ക്ക്‌ മുന്നിലുള്ളത്‌. ഓസ്ട്രേലിയയിലാണ്‌ ഇത്തരത്തിൽ പലായനം ചെയ്യുന്ന കോടീശ്വരന്മാരിൽ ഭൂരിഭാഗവും എത്തപ്പെടുന്നത്‌. പ്രത്യേകിച്ചും ഫ്രാൻസ്‌, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും. ഓസ്ട്രേലിയയിലെ കുടിയേറ്റ നിയമങ്ങളാണ്‌ ഇതിനുള്ള പ്രധാന കാരണം. കൂടാതെ വ്യവസായങ്ങൾ തുടങ്ങാനുള്ള ലളിതമായ നിയമങ്ങൾ, ആരോഗ്യ പരിപാലന സംവിധാനം, കുറഞ്ഞ നിരക്കിലുള്ള നികുതി ഇതൊക്കെ പലായനത്തിന്റെ ആക്കം കൂട്ടുന്നു. ഓസ്ട്രേലിയയിൽ വ്യവസായം നടത്തുന്ന ഇന്ത്യാക്കാരുടെ എണ്ണം അടുത്തിടെ കൂടി വരുന്നുണ്ട്‌. ക്യൂൻസ്ലാൻഡിൽ ഗൗതം അദാനിക്ക്‌ കൽക്കരി ഖാനിയും തുറമുഖവും ഉൾപ്പെടെ 22 ബില്യൺ ഡോളറിന്റെ പദ്ധതികളാണുള്ളത്‌.
ഇന്ത്യയിൽ നിന്നുള്ള കോടീശ്വരന്മാരുടെ പലായനം വളരെ ഉൽക്കണ്ഠയുളവാക്കുന്നതാണ്‌. ഇന്ത്യയിൽ രാജ്യത്തിന്റെ കറൻസി ഉപയോഗിച്ച്‌ വ്യവസായം നടത്തി ലാഭം സമ്പാദിച്ച ശേഷം വിദേശരാജ്യങ്ങളിൽ സ്വത്തുക്കൾ സമ്പാദിക്കുന്നു. തദ്ദേശീയരെ നിയമിച്ച്‌ ഓഹരി കമ്പോളങ്ങളിൽ ഓഹരികൾ വിറ്റഴിച്ച്‌ പൊതുമേഖലാ ബാങ്കുകളിൽ നിന്ന്‌ വായ്പയെടുത്ത്‌ തദ്ദേശീയരായ വിതരണക്കാരെ ഉപയോഗിച്ച്‌ നികുതികൾ ഒഴിവാക്കിയും ഇന്ത്യയിൽ ബിസിനസ്‌ നടത്തുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കേന്ദ്രസർക്കാരിനും നൽകാനുള്ള നികുതിയും ഇവർ ഒഴിവാക്കുന്നു. പിന്നീട്‌ വളരെ ആസൂത്രിതമായി രാജ്യത്തുനിന്നും ഇവർ അപ്രത്യക്ഷരാകുന്നു. തൊഴിലാളികൾക്ക്‌ അവരുടെ ജോലി നഷ്ടപ്പെടുന്നു. ശമ്പളം നൽകുന്നില്ല. മറ്റ്‌ ബത്തകളും പ്രോവിഡന്റ്‌ ഫണ്ടിലുള്ള നിക്ഷേപവും ഇവർ നടത്തുന്നില്ല. തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന്‌ പ്രോവിഡന്റ്‌ ഫണ്ട്‌ വിഹിതം വസൂലാക്കിയ ശേഷം അത്‌ പ്രോവിഡന്റ്‌ ഫണ്ട്‌ അക്കൗണ്ടിൽ അടയ്ക്കാറുമില്ല. ഇതുതന്നെയാണ്‌ കിങ്ങ്ഫിഷർ എയർലെയിൻസിലും സംഭവിച്ചത്‌.
സിംഗപ്പൂരിലുള്ള സെയ്ന്റ്‌ കിഡ്സ്‌, അമേരിക്കയിലെ പനാമ ഉൾപ്പെടെയുള്ള 26 നികുതിയിളവ്‌ ലഭ്യമാകുന്ന മേഖലയിൽ ഇന്ത്യയിലെ വ്യവസായികൾ നിക്ഷേപം നടത്തുന്നു. ഇതൊന്നുംതന്നെ കേന്ദ്രസർക്കാരിന്റെ അറിവോടെയല്ല. ചിലരുടെ നിക്ഷേപം അവിടങ്ങളിലെ കടലാസുകമ്പനികളുമായി ബന്ധപ്പെട്ടാണ്‌. ഇത്തരത്തിൽ നിക്ഷേപം നടത്തിയ 49 ഇന്ത്യൻ കമ്പനികൾക്കെതിരെ സീരിയസ്‌ ഫ്രോഡ്‌ ഇൻവെസ്റ്റിഗേഷൻ ഓഫീസ്‌ അധികൃതർ കേസുകൾ ഫയൽ ചെയ്തു. 54 പ്രൊഫഷണൽസിന്റെ സഹായത്തോടെ 559 വ്യക്തികൾ 3900 കോടി രൂപയുടെ ക്രമക്കേടാണ്‌ നടത്തിയത്‌. നോട്ടുകൾ പിൻവലിച്ചതിനുശേഷം 1238 കോടിയുടെ നിക്ഷേപമാണ്‌ ഈ കടലാസ്‌ കമ്പനികളിൽ നടത്തിയത്‌. ഇ
ന്ത്യയിൽ നിന്നുള്ള കോടീശ്വരന്മാരുടെ പലായനം വർധിക്കുന്നത്‌ നിയമപരമായി കാണുമ്പോഴും വിദേശങ്ങളിൽ ഇവർ സമ്പാദിച്ചിട്ടുള്ള സ്വത്തിന്റെ കാര്യത്തിൽ സുതാര്യതയില്ല. പ്രൊഫഷണലുകളും വ്യവസായികളും നടത്തുന്ന ഇത്തരത്തിലുള്ള അനധികൃത പണം സമ്പാദിക്കൽ, സ്വത്ത്‌ സമ്പാദിക്കൽ, വിദേശത്തുള്ള അനധികൃത നിക്ഷേപങ്ങൾ എന്നിവ തടയാൻ നിലവിലുള്ള നിയമങ്ങൾ പ
ര്യാപ്തവുമല്ല.
ഇന്ത്യ പ്രസ്‌ ഏജൻസി

  Categories:
view more articles

About Article Author