കവിതകൾ

കവിതകൾ
March 22 04:45 2017

പൊൻ വസന്തം
എന്റെ കിനാവിൽ നീ
സൂര്യ ബിംബം പോലൊരു
സിന്ദൂര പൊട്ടു തൊട്ട്‌
നൃത്തമാടി…..
പൊൻ മണികിലുങ്ങിയ
നൃത്തച്ചുവടുകൾ
എൻ കാതിൽ ഇപ്പോഴും
മുഴങ്ങീടുന്നു
പമ്പരം നമ്മൾ കറക്കി കളിച്ചതും
കാറ്റിൽ പറത്തിയ പട്ടം പോലെ
പൊൻ വസന്തം മാഞ്ഞു പോയി
നിന്റെ നിഴലു മകന്നു പോയി
ഞാനാകെ ഏകനായി
മാറീടുന്നു
മാറ്റം വരുത്തിയ നിന്റെ നിഴലുകൾ
എന്റെ ഹൃദയത്തിൽ ഒളിച്ചിരിപ്പു

നന്ദന പ്രകാശ്‌
ക്ലാസ്‌ 8
സെന്റ്‌ മേരീസ്‌ ഗേൾസ്‌
ഹൈസ്കൂൾ ചേർത്തല


ഇഷ്ടമാണ്‌ പക്ഷേ…
ഇഷ്ടമാണ്‌ കിളി നിന്നെ…
പക്ഷെ നീ എനിക്കായ്‌ പാടാത്തതെന്തെ
മാരിവില്ലു കൊണ്ടൊരു കൂട്‌
ഞാൻ നിനക്കായ്‌ ഒരുക്കാം
കൂടെ നീ പോരുമോ…
നറു നിലാവിൻ പൂന്തേൻ
ഞാൻ നിനക്കായ്‌ നൽകാം
നീ ഒന്നു പാടുമോ…
നിൻ ശബ്ദസാരംഗിയാൽ
എൻമനം തലോടുമോ…
കാത്തിരിക്കയാണ്‌ കിളി ഞാൻ നിനക്കായ്‌…
നിൻ ഇളം നാദം കേൾക്കാൻ കൊതിക്കും-
എൻ മനസറിയാതെ പോകല്ലേ പൂങ്കിളി…
നീ പറന്നുയരുമ്പോൾ കൂടെ
ഇണക്കിളിയായി ഞാനും പറക്കാം…
നിൻ ചിറകുകൾക്കുള്ളിൽ ഒളിക്കാൻ
കൊതിക്കും ഒരു പ്രണയിനിയാണിന്നു ഞാൻ…
ആകാശകോണിലൂടെ ശിരസ്സുയർത്തി-
നീങ്ങുന്ന നിൻ അഴക്‌ കണ്ട്‌ ഞാൻ
കൊതിച്ചു നിന്നെ തലോടാൻ…
ഇഷ്ടമാണ്‌ കിളി നിന്നെ എനിക്കിഷ്ടമാണ്‌
പക്ഷെ നീ എനിക്കായ്‌ ഇനിയും
പാടാത്തതെന്തെ?
കൂടെ നീ പോരാത്തതെന്തെ?

എബിഷ എൻ എസ്‌
11 സി
എംഇഎസ്‌എച്ച്‌എസ്‌എസ്‌
വെമ്പല്ലൂർ


പ്രിയ സഖി
മറക്കില്ലൊരിക്കലും
മറക്കാൻ കഴിയില്ല
മരവിച്ചോരെൻ ഹൃദയ
മർമ്മരം………..
മരണംവരെയും
മരിക്കാത്ത ഓർമ്മകൾ, നീ
മറന്നുവോ പ്രിയ സഖീ ..
നിൻ മനസ്സിൽ അസ്തമിച്ച എൻ പ്രണയതംബുരു
എന്തേ എനിക്കായി,ശ്രുതി മീട്ടാത്തത്‌
വിതച്ചതല്ല വിധിച്ചതാണ്‌ കൊയ്യുന്നതെന്ന്‌ എന്നെ
പഠിപ്പിച്ചയെൻ പ്രണയം
ഇനിയൊരു ജന്മമുണ്ടെങ്കിൽ
എനിക്ക്‌ നീ നല്ലൊരു ഭാര്യയായി…………
എന്റെ മക്കളുടെ അമ്മയായി…..
ആഗ്രഹിക്കുന്നു പ്രിയസഖീ
നീ എന്നെ മറന്നുവോ സഖീ
ഞാൻ തന്ന മയിൽപ്പീലി മറന്നുവോ?
മഞ്ചാടിക്കുരു പോലും പറയും എൻ ഹൃദയത്തിലെ നിന്നോടുള്ള പ്രണയം.
നിന്നോടുള്ള പ്രണയം
മറക്കാത്ത ഒരു ഹൃദയം
എനിക്ക്‌ ഇന്നു നീ ഉണ്ട്‌ സഖീ..

അഭിഷേക്‌ ബി

  Categories:
view more articles

About Article Author