കവിത, കുട്ടിക്കഥ

March 08 04:45 2017

കവിത | അമ്മ

കത്തി ജ്വലിക്കുന്ന സൂര്യനെപ്പോൽ
അണയാത്ത നിറദീപമാണമ്മ
പുലരി തൻ ഒളിതൂകും
പൊൻവെളിച്ചത്തിൽ
അമ്മതൻ മാറിൽ ചാഞ്ഞുറങ്ങാനെനിക്കിഷ്ടം

ആയിരം ദീപശ്ശോഭയേക്കാൾ
തേജസ്സുറ്റതാണ്‌ അമ്മ മനസ്‌
ഗംഗയേയും നിളയേയും പോലെ
ശുദ്ധമാണമ്മ മനസ്‌
നിലാവിന്റെ പ്രണയനി ആമ്പലാണ്‌
സൂര്യൻ തൻ പ്രണയിനി അമ്മയാണ്‌
മുല്ലയേയും റോജയേയും പോലെതന്നെ
ലാളിത്യരമണീയമാണമ്മ മുഖം
അമ്മയോടൊപ്പമുള്ള കാലം
ആസ്വദിച്ചീടുന്നു സ്വർഗ്ഗ തുല്യം
തൂമലർ പോലെ വിരിഞ്ഞ്‌ നിൽപ്പു
അമ്മയെന്ന അമരാവതി
സ്വർഗത്തെ ദേവതകളെപ്പോലെതന്നെ
പാരിലെ ദേവതയാണ്‌ അമ്മ

ഗ്രീഷ്മ ജി എൻ
9 സി
അയ്യൻകോയിക്കൽ സ്കൂൾ
കോയിവിള പി ഒ, കൊല്ലം


കുട്ടിക്കഥ | മഴയ്ക്കായ്‌
വേനൽ കുടീരത്തിലെ വേഴാമ്പലിനെപ്പോലെ മഴയും കാത്ത്‌ ജീവജാലങ്ങൾ ദാഹിച്ചു മരിച്ചുകൊണ്ടിരിക്കുന്നു. കുടിവെള്ളം കിട്ടാക്കനിയായി മാറുന്നു. കുടിവെള്ളത്തിനായി പാവം ജനം നെട്ടോട്ടമോടുന്ന കാഴ്ചയാണെവിടെയും കാണുന്നത്‌. തണ്ണീർ തടങ്ങൾ അപ്രത്യക്ഷമാവുന്നു.
കുളങ്ങൾ, പുഴകൾ, തോടുകൾ, കാവുകൾ എല്ലാമെല്ലാം നഷ്ടപ്പെടുന്നു, നഷ്ടപ്പെടുത്തുന്നു. മനുഷ്യർ തന്നെ മാനവരാശിക്ക്‌ മേൽ വിതച്ച വിഷവിത്തുകളാണിതിനൊക്കെ കാരണമെന്നത്‌ പകൽപോലെ സത്യം. വരണ്ടുണങ്ങിയ തോടുകൾ കാണുമ്പോൾ മനസ്‌ തേങ്ങിപ്പോകുന്നു. മഴയേ, പ്രിയമഴയേ, പെയ്തീടുക നീ വേഗം. എത്രയും വേഗം ഈ പാവം ജീവജാലങ്ങളെ ജലം നൽകി കാത്തീടുക, കാത്തു സംരക്ഷിച്ചീടുക. കിളികളും, പൊയ്കകളും പൂക്കളും പുളിനവും പുൽമേടുകളും ഉണർത്തീടുക. നിന്റെ കടാക്ഷം കൊണ്ട്‌ അവയെല്ലാം സന്തോഷപുളകിതരായി പുതു ജീവനെ പുണരട്ടെ. ഭൂമിയുടെ ഉയർത്തെഴുന്നേൽപ്പിനായി ‘മഴയേവരിക’. മിഴി നീർപ്പൂക്കളെത്തഴുകി മിന്നാമിന്നിയാക്കീടുക. നീ പെയ്തിടുക. സമയം നഷ്ടപ്പെടുത്താതെ നീ പെയ്തിടുക.

വി വിഷ്ണു
ക്ലാസ്‌ 7 ബി
ജിയുപി സ്കൂൾ
ചുള്ളക്കാട്‌, മഞ്ചേരി

  Categories:
view more articles

About Article Author