Saturday
23 Jun 2018

കവിത : മഴ പെയ്യുമ്പോൾ

By: Web Desk | Wednesday 28 June 2017 4:45 AM IST

പെയ്യുന്നു മഴ വർണസ്നേഹം പകർന്നു
കവിയുന്നു തോടുകൾ പുഴകൾ വയലുകൾ.
പീലി വിടർത്തി ആടുന്നു മയൂരം
ആകാശത്തേക്ക്‌ ഉറ്റുനോക്കി.
ഇരമ്പുന്നു വണ്ടുകൾ തേനീച്ചകൾ
തേൻ പകർന്നും കുശലം പറഞ്ഞും.
ആകാശക്കണ്ണുകൾ പരിഭവം ചൊല്ലുന്നു
തെന്നി പറക്കുന്ന കാറ്റിനോടെ
(പെയ്യുന്നു)
മരച്ചില്ലകളിൽ പൂത്തുനിൽക്കുന്ന പൂക്കളുടെ
കവിളിൽ തഴുകുന്ന മഞ്ഞുനീർത്തുള്ളികൾ
പുസ്തകസഞ്ചിയും തോളിലേറ്റി
നിൽക്കുന്ന കുട്ടികൾ മഴതീരാനായികാത്തിരുന്നു
ആനന്ദത്തോടെ വരമ്പത്തുകൂടി
പലതരം പക്ഷികൾ പാറിക്കളിക്കവെ
പെയ്തു തീർന്നു മഴ പാതിവഴിക്ക്‌
മഴവിൽ പതിഞ്ഞു ആകാശ ഭിത്തിയിൽ
(പെയ്യുന്നു)

ജി എസ്‌ ഗൗരി നന്ദന
8 കെ, വിവിഎച്ച്‌എസ്‌എസ്‌
താമരക്കുളം