കാ­യം­കു­ളം താ­പ­ വൈ­ദ്യു­തി­നി­ല­യം സൗ­രോർ­ജ നി­ല­യ­മാ­ക്കാം

കാ­യം­കു­ളം താ­പ­ വൈ­ദ്യു­തി­നി­ല­യം സൗ­രോർ­ജ നി­ല­യ­മാ­ക്കാം
May 20 04:55 2017

തമലം വിജ­യൻ
രാ­ജീ­വ്‌­ഗാ­ന്ധി കം­ബൈൻ­ഡ്‌ സൈ­ക്കിൾ പ­വർ­പ്ളാന്റി­നെ കാ­യം­കു­ളം താ­പ ­വൈ­ദ്യു­തി­നി­ല­യം എ­ന്ന പേ­രിൽ അ­റി­യ­പ്പെ­ടു­ന്നു. നാ­ഷ­ണൽ തെർ­മൽ പ­വർ കോർ­പ്പ­റേ­ഷൻ ലി­മി­റ്റ­ഡി­ന്റെ ഉ­ട­മ­സ്ഥ­ത­യി­ലു­ള്ള­താ­ണ്‌ ഈ വൈ­ദ്യു­തി നി­ല­യം. നാ­ഫ്‌­ത ഇ­ന്ധ­ന­മാ­യി ഉ­പ­യോ­ഗി­ക്കു­ന്നു. 1998 ന­വം­ബർ മാ­സ­ത്തിൽ ആ­ദ്യ­ഘ­ട്ട­മാ­യി 115 മെ­ഗാ­വാ­ട്ട്‌ വൈ­ദ്യു­തി­യും ര­ണ്ടാം­ഘ­ട്ട­മാ­യി 1999 ഫെ­ബ്രു­വ­രി­യിൽ 115 മെ­ഗാ­വാ­ട്ടും മൂ­ന്നാം­ഘ­ട്ട­മാ­യി 1999 ഒ­ക്‌­ടോ­ബ­റിൽ 120 മെ­ഗാ­വാ­ട്ടും പ്ര­വർ­ത്ത­ന സ­ജ്ജ­മാ­യി. സ്ഥാ­പി­ത­ശേ­ഷി ആ­കെ ഇ­പ്പോൾ 350 മെ­ഗാ­വാ­ട്ടാ­ണ്‌. തു­ടർ­ന്ന്‌ റി­-­ഗാ­സി­ഫൈ­ഡ്‌ ലി­ക്വി­ഫൈ­ഡ്‌ പ്ര­കൃ­തി­വാ­ത­ക­മു­പ­യോ­ഗി­ച്ച്‌ 1950 മെ­ഗാ­വാ­ട്ട്‌ വൈ­ദ്യു­തി ഉ­ത്‌­പാ­ദി­പ്പി­ക്കു­ന്ന­തി­നും പ­ദ്ധ­തി­യി­ട്ടി­രു­ന്നു. ഉ­ത്‌­പാ­ദ­ന­ച്ചെ­ല­വ്‌ വ­ള­രെ കൂ­ടു­ത­ലാ­യ­തി­നാൽ തു­ടർ വി­ക­സ­ന ന­ട­പ­ടി­കൾ ഒ­ന്നും ത­ന്നെ ഉ­ണ്ടാ­യി­ട്ടി­ല്ല.
നാ­ഷ­ണൽ തെർ­മൽ പ­വർ കോർ­പ്പ­റേ­ഷ­ന്റെ പ­തി­നേ­ഴാ­മ­ത്തെ പ്രോ­ജ­ക്‌­ടും നാ­ഫ്‌­ത ഇ­ന്ധ­ന­മാ­യു­പ­യോ­ഗി­ക്കു­ന്ന ആ­ദ്യ­ത്തെ താ­പ വൈ­ദ്യു­തി നി­ല­യ­വു­മാ­യി­രു­ന്നു ഇ­ത്‌. ആ­ദ്യ സ്റ്റേ­ജാ­യ 350 മെ­ഗാ­വാ­ട്ട്‌ വൈ­ദ്യു­തി ഉ­ത്‌­പാ­ദി­പ്പി­ക്കു­ന്ന­തി­ന്‌ 1250.79 കോ­ടി രൂ­പ­ ചി­ല­വാ­യി­രു­ന്നു. പ­ദ്ധ­തി­ക്കാ­വ­ശ്യ­മാ­യ 900 ഏ­ക്കർ കൃ­ഷി­ഭൂ­മി­യാ­യി­രു­ന്നു സം­സ്ഥാ­ന സർ­ക്കാർ എൻ.­റ്റി.­പി.­സി.ക്ക്‌ താ­പ­നി­ല­യം സ്ഥാ­പി­ക്കു­ന്ന­തി­ന്‌ നൽ­കി­യി­രു­ന്ന­ത്‌.
1998 – 99 മു­തൽ 2016 – 17 വ­രെ 15014.54 മി­ല്യൺ യൂ­ണി­റ്റ്‌ വൈ­ദ്യു­തി­ സം­സ്ഥാ­ന­ത്ത്‌ വാ­ങ്ങി­യി­രു­ന്നു. പ്ര­സ്‌­തു­ത കാ­ല­യ­ള­വിൽ ഫി­ക്‌­സ­ഡ്‌ കോ­സ്റ്റി­ന­ത്തിൽ 3218.57 കോ­ടി രൂ­പ­യും വേ­രി­യ­ബിൾ കോ­സ്റ്റി­ന­ത്തിൽ 8968.76 കോ­ടി­രൂ­പ­യും മ­റ്റി­ന­ത്തിൽ 257.41 കോ­ടി­രൂ­പ­യും ഉൾ­പ്പ­ടെ ആ­കെ 12444.74 കോ­ടി രൂ­പ കേ­ര­ള സ്റ്റേ­റ്റ്‌ ഇ­ല­ക്‌­ട്രി­സി­റ്റി ബോർ­ഡ്‌ ലി­മി­റ്റ­ഡ്‌ എൻ.­ടി.­പി.­സി.ക്ക്‌ നൽ­കി­യി­ട്ടു­ണ്ട്‌. 1250.79 കോ­ടി രൂ­പ­യു­ടെ ആ­കെ പ­ദ്ധ­തി­ചെ­ല­വിൽ പ്രോ­ജ­ക്‌­ടി­ന്റെ വി­ല­യി­ടി­വി­ന­ത്തിൽ ഇ­തു­വ­രെ എൻ­ടി­പി­സി­ക്ക്‌ 948.56 കോ­ടി രൂ­പ­യും കെ­എ­സ്‌­ഇ­ബി­എൽ നൽ­കി­യി­ട്ടു­ണ്ട്‌.
കേ­ന്ദ്ര വൈ­ദ്യു­തി­നി­യ­മം 2003 ന്റെ അ­ടി­സ്ഥാ­ന­ത്തിൽ രൂ­പീ­കൃ­ത­മാ­യ കേ­ന്ദ്ര ഇ­ല­ക്‌­ട്രി­സി­റ്റി റെ­ഗു­ലേ­റ്റ­റി­ ക­മ്മി­ഷ­നും കേ­ര­ള ഇ­ല­ക്‌­ട്രി­സി­റ്റി റ­ഗു­ലേ­റ്റ­റി­ ക­മ്മി­ഷ­നും വൈ­ദ്യു­തി­മേ­ഖ­ല­യു­ടെ കാ­ര്യ­ക്ഷ­മ­മാ­യ പ്ര­വർ­ത്ത­ന­ങ്ങൾ­ക്ക്‌ ക­ടി­ഞ്ഞാ­ണി­ടു­ന്ന ത­ര­ത്തി­ലു­ള്ള അ­നു­ഭ­വ­ങ്ങ­ളാ­ണ്‌ ഉ­ണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന­ത്‌. കാ­യം­കു­ളം താ­പ­നി­ല­യ­ത്തിൽ നി­ന്നും വൈ­ദ്യു­തി വാ­ങ്ങി­യാ­ലും ഇ­ല്ലെ­ങ്കി­ലും നി­ശ്ചി­ത ചെ­ല­വി­ന­ത്തിൽ വൻ തു­ക പ്ര­തി­വർ­ഷം നൽ­കേ­ണ്ട അ­വ­സ്ഥ­യാ­ണ്‌ ഇ­ന്ന്‌. ഇ­പ്പോൾ ഇ­ത്‌ വീ­ണ്ടും വർ­ധി­പ്പി­ച്ചി­രി­ക്കു­ക­യാ­ണ്‌. 2018 – 19 ൽ 301.17 കോ­ടി കെ­എ­സ്‌­ഇ­ബി­എൽ അ­ട­യ്‌­ക്ക­ണ­മെ­ന്ന്‌ കേ­ന്ദ്ര ഇ­ല­ക്‌­ട്രി­സി­റ്റി റ­ഗു­ലേ­റ്റ­റി­ക­മ്മി­ഷൻ ഉ­ത്ത­ര­വ്‌ പു­റ­പ്പെ­ടു­വി­ച്ചി­രി­ക്കു­ന്നു. പ്ര­സ്‌­തു­ത തീ­രു­മാ­നം വൈ­ദ്യു­തി­ബോർ­ഡി­ന്റെ സാ­മ്പ­ത്തി­ക ഭ­ദ്ര­ത­യ്‌­ക്ക്‌ ഉ­ല­ച്ചിൽ ഉ­ണ്ടാ­ക്കു­ന്ന­താ­ണ്‌. ഉ­പ­ഭോ­ക്താ­ക്ക­ളു­ടെ താ­രി­ഫ്‌ നി­ര­ക്കി­ലും വൻ വർ­ദ്ധ­ന­വി­ന്‌ ഇ­ട­യാ­ക്കു­ന്ന ന­ട­പ­ടി കൂ­ടി­യാ­ണി­ത്‌.
1250.79 കോ­ടി­ രൂ­പ മാ­ത്രം പ­ദ്ധ­തി­ക്ക്‌ ആ­കെ മു­ട­ക്കു­മു­തൽ ഉ­ണ്ടാ­യി­ട്ടു­ള്ളൂ എ­ന്നാൽ 3218.57 കോ­ടി­ രൂ­പ നി­ശ്ചി­ത ചെ­ല­വി­ന­ത്തിൽ എൻ­ടി­പി­സി­ക്ക്‌ ല­ഭി­ച്ചു­ക­ഴി­ഞ്ഞി­ട്ടു­മു­ണ്ട്‌. തു­ടർ­ന്നും ഈ­യി­ന­ത്തിൽ ഭീ­മ­മാ­യ തു­ക അ­ട­യ്‌­ക്ക­ണ­മെ­ന്ന കേ­ന്ദ്ര നി­ല­പാ­ട്‌ അ­നു­ചി­ത­മാ­ണ്‌. പ്ര­സ്‌­തു­ത തീ­രു­മാ­നം റ­ദ്ദു ചെ­യ്യേ­ണ്ട­താ­ണ്‌.
വൈ­ദ്യു­തി­ക്ക്‌ രാ­ജ്യ­ത്ത്‌ ഇ­ന്നു­ള്ള വി­ല­യേ­ക്കാൾ കൂ­ടു­തൽ വി­ല­യാ­യി യൂ­ണി­റ്റി­ന്‌ 10 രൂ­പ­യ്‌­ക്കു മു­ക­ളിൽ കാ­യം­കു­ളം താ­പ­നി­ല­യ­ത്തിൽ­നി­ന്നു­ള്ള വൈ­ദ്യു­തി­ക്ക്‌ വേ­ണ­മെ­ന്ന നി­ല­പാ­ടാ­ണ്‌ ഇ­പ്പോൾ ഉ­ള്ള­ത്‌. ഇ­ത്‌ സാ­ധാ­ര­ണ ഉ­പ­ഭോ­ക്താ­ക്കൾ­ക്ക്‌ താ­ങ്ങാ­നാ­വാ­ത്ത നി­ര­ക്കാ­ണ്‌. രാ­ജ്യ­ത്ത്‌ 3,19,606 മെ­ഗാ­വാ­ട്ട്‌ വൈ­ദ്യു­തി ഉ­ത്‌­പാ­ദ­ന­ശേ­ഷി­യു­ള്ള­പ്പോൾ പീ­ക്ക്‌ ഡി­മാന്റാ­യി 1.6 ല­ക്ഷം മെ­ഗാ­വാ­ട്ട്‌ മാ­ത്ര­മേ വേ­ണ്ടി­വ­രു­ന്നു­ള്ളൂ. ദേ­ശീ­യ വി­പ­ണി­യിൽ വൻ­തോ­തി­ലു­ള്ള വി­ല­ക്കു­റ­വ്‌ അ­നു­ഭ­വ­പ്പെ­ടു­മ്പോൾ കാ­യം­കു­ളം താ­പ­നി­ല­യ­ത്തി­ന്റെ പേ­രിൽ കേ­ന്ദ്ര പൊ­തു­മേ­ഖ­ലാ­സ്ഥാ­പ­ന­മാ­യ എൻ­റ്റി­പി­സി കേ­ര­ള­ത്തോ­ട്‌ ഇ­ത്ത­രം ക­ടു­ത്ത സാ­മ്പ­ത്തി­ക നി­ല­പാ­ടു­കൾ സ്വീ­ക­രി­ക്കു­ന്ന­ത്‌ ഉ­ചി­ത­മ­ല്ല. പൊ­തു­മേ­ഖ­ലാ സ്ഥാ­പ­ന­മാ­യ എൻ­ടി­പി­സി സ­മാ­ന വി­പ­ണ­ന വൈ­ദ്യു­തി­നി­ര­ക്കി­ന­നു­സ­രി­ച്ച്‌ കേ­ര­ള­ത്തി­നു വൈ­ദ്യു­തി നൽ­കേ­ണ്ട­താ­ണ്‌, അ­ല്ലാ­ത്ത പ­ക്ഷം 301.17 കോ­ടി­രൂ­പ പ്ര­തി­വർ­ഷം അ­ട­യ്‌­ക്ക­ണ­മെ­ന്ന്‌ അ­നു­ശാ­സി­ക്കു­ന്ന തീ­രു­മാ­നം പിൻ­വ­ലി­ക്കു­ന്ന­താ­ണ്‌ ന­ല്ല­ത്‌.
കാ­യം­കു­ളം തെർ­മൽ പ­വർ സ്റ്റേ­ഷ­നിൽ നി­ന്നും ഉ­ത്‌­പാ­ദി­പ്പി­ക്കു­ന്ന വൈ­ദ്യു­തി വാ­ങ്ങു­ന്ന­തു­മാ­യി­ബ­ന്ധ­പ്പെ­ട്ട്‌ 1995 ജ­നു­വ­രി­യി­ലാ­യി­രു­ന്നു എൻ­റ്റി­പി­സി­യു­മാ­യി ആ­ദ്യ ഉ­ട­മ്പ­ടി­യു­ണ്ടാ­യ­ത്‌. കാ­ലാ­വ­ധി അ­വ­സാ­നി­ച്ച­പ്പോൾ തു­ടർ­ന്ന്‌ 2013 ഫെ­ബ്രു­വ­രി­യിൽ യാ­തൊ­രാ­വ­ശ്യ­വു­മി­ല്ലാ­തെ കെ­എ­സ്‌­ഇ­ബി­എൽ ഉ­ട­മ്പ­ടി പു­തു­ക്കു­ക­യു­ണ്ടാ­യി. നി­ല­വി­ലു­ള്ള നി­യ­മ­ങ്ങൾ മ­റി­ക­ട­ന്ന്‌ വീ­ണ്ടു വി­ചാ­ര­മി­ല്ലാ­തെ ഉ­ണ്ടാ­യ ഉ­ട­മ്പ­ടി നാ­ടി­നും വ്യ­വ­സാ­യ­ത്തി­നും ദോ­ഷ­ക­ര­മാ­ണ്‌. വൈ­ദ്യു­തി വാ­ങ്ങി­യി­ല്ലാ­യെ­ങ്കി­ലും വർ­ദ്ധി­ത ഫി­ക്‌­സ­ഡ്‌ കോ­സ്റ്റ്‌ മു­ട­ക്കം കൂ­ടാ­തെ നൽ­ക­ണ­മെ­ന്ന നി­ല­പാ­ടും നാ­ടി­ന്‌ ദോ­ഷ­ക­ര­മാ­ണ്‌.
നാ­ഫ്‌­ത ഉ­പ­യോ­ഗി­ച്ച്‌ ഉ­ത്‌­പാ­ദി­പ്പി­ക്കു­ന്ന വൈ­ദ്യു­തി കാ­യം­കു­ളം തെർ­മൽ­പ­വർ സ്റ്റേ­ഷ­നിൽ നി­ന്നും കെ­എ­സ്‌­ബി­എൽ വാ­ങ്ങി­ക്കു­മ്പോൾ വി­പ­ണി­യു­ടെ വി­ല­യ്‌­ക്കു സ­മാ­ന­മാ­യ വൈ­ദ്യു­തി കെ­എ­സ്‌­ബി­എൽ. ന്‌ എൻ­ടി­പി­സി മുൻ­കാ­ല­ങ്ങ­ളി­ലേ­തു­പോ­ലെ നൽ­കേ­ണ്ട­താ­യി­രു­ന്നു.
കാ­യം­കു­ളം താ­പ­നി­ല­യം സം­സ്ഥാ­ന വൈ­ദ്യു­തി ബോർ­ഡ്‌ ഏ­റ്റെ­ടു­ക്കു­ക­യാ­ണെ­ങ്കി­ലും വി­ല­കൂ­ടി­യ നാ­ഫ്‌­ത ഉ­പ­യോ­ഗി­ച്ച്‌ വൈ­ദ്യു­തോ­ത്‌­പാ­ദ­നം ന­ട­ത്തു­വാൻ ക­ഴി­യി­ല്ല. പി­ന്നെ­യു­ള്ള ഒ­രു സാ­ധ്യ­ത 900 ഏ­ക്കർ ഭൂ­മി­യിൽ 225 മെ­ഗാ­വാ­ട്ട്‌ ശേ­ഷി­യു­ള്ള സൗ­രോർ­ജ്ജ വൈ­ദ്യു­തോ­ത്‌­പാ­ദ­ന നി­ല­യം സ്ഥാ­പി­ക്കാ­വു­ന്ന­താ­ണ്‌. സൗ­രോർ­ജ്ജ പ­ദ്ധ­തി­ക്ക്‌ 1012.5 കോ­ടി രൂ­പ മാ­ത്ര­മേ ചി­ല­വ്‌ വ­രു­ക­യു­ള്ളു. ഈ പ­ദ്ധ­തി നാ­ടി­ന്‌ ദീർ­ഘ­നാൾ പ്ര­യോ­ജ­ന­ക­ര­മാ­യി മാ­റു­ന്ന­താ­ണ്‌. നാ­ഫ്‌­ത ഉ­പ­യോ­ഗി­ച്ച്‌ പ്ര­വർ­ത്തി­പ്പി­ക്കു­ന്ന­തി­നെ­ക്കാൾ വ­ള­രെ­യ­ധി­കം ചെ­ല­വ്‌ കു­റ­ച്ച്‌ ഇ­പ്പോ­ഴ­ത്തെ വി­പ­ണി­യു­ടെ കു­റ­ഞ്ഞ നി­ര­ക്കിൽ ത­ന്നെ വൈ­ദ്യു­തി ഉ­ത്‌­പാ­ദി­പ്പി­ച്ച്‌ വി­ത­ര­ണം ചെ­യ്യാ­വു­ന്ന­താ­ണ്‌. താ­പ­വൈ­ദ്യു­തി നി­ല­യ­ങ്ങൾ പ­രി­സ്ഥി­തി­ക്ക്‌ ദോ­ഷ­ക­ര­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന പ­ശ്ചാ­ത്ത­ല­ത്തിൽ സൗ­രോർ­ജ്ജ വൈ­ദ്യു­ത­പ­ദ്ധ­തി പ്ര­കൃ­തി­ക്ക്‌ യാ­തൊ­രു വി­ധ­ത്തി­ലും ഹാ­നി­ക­ര­മ­ല്ലാ­ത്ത­തി­നാൽ ഈ വ­ഴി­ക്കു­ള്ള നീ­ക്കം നാ­ടി­ന്‌ വ­ള­രെ­യ­ധി­കം ഗു­ണ­ക­ര­മാ­യി­രി­ക്കും.

  Categories:
view more articles

About Article Author