കാലി­ക്കറ്റ്‌ സർവ­ക­ലാ­ശാല

August 03 00:46 2014

ബിരുദ ഏക­ജാ­ലക പ്രവേ­ശനം
കാലി­ക്കറ്റ്‌ സർവ­ക­ലാ­ശാലയുടെ ഏക­ജാ­ലക ഒന്നാം വർഷ ബിരുദ പ്രവേ­ശ­ന­ത്തിന്‌ നാലാം ഘട്ട അലോ­ട്ട്മെന്റ്‌ പ്രകാരം അഡ്മി­ഷൻ ലഭി­ച്ച­വർ ആഗസ്റ്റ്‌ നാല്‌, അഞ്ച്‌ തിയ­തി­കൾക്ക്‌ പകരം ആഗസ്റ്റ്‌ അഞ്ച്‌, ആറ്‌ തിയ­തി­ക­ളിൽ രാവിലെ പത്ത്‌ മണിക്ക്‌ അതത്‌ കോളേ­ജു­ക­ളിൽ എല്ലാ അസ്സൽ രേഖ­കളും അഡ്മി­ഷൻ കാർഡും ചലാൻ രസീതും സഹിതം റിപ്പോർട്ട്‌ ചെയ്യ­ണം. ഒന്ന്‌, രണ്ട്‌, മൂന്ന്‌ അലോ­ട്ട്മെന്റു­ക­ളിൽ താൽക്കാ­ലിക അഡ്മി­ഷൻ നേടി­യ­വർ നാലാം ഘട്ട അലോ­ട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭി­ച്ചി­ട്ടു­ണ്ടെ­ങ്കിൽ പ്രസ്തുത തിയ­തി­ക്കു­ള്ളിൽ അവരവർക്ക്‌ ലഭിച്ച കോളേ­ജുക­ളിൽ ചേരാത്ത പക്ഷം അവർക്ക്‌ ലഭിച്ച സീറ്റ്‌ നഷ്ട­പ്പെ­ടും. ഒന്ന്‌, രണ്ട്‌, മൂന്ന്‌ അലോ­ട്ട്മെന്റു­ക­ളിൽ താൽക്കാ­ലിക അഡ്മി­ഷൻ സ്വീക­രി­ച്ച­വർ നാലാം ഘട്ട അലോ­ട്ട്മെന്റിൽ ഉയർന്ന ഓപ്ഷൻ ലഭി­ച്ചി­ട്ടി­ല്ലെ­ങ്കിൽ താൽക്കാ­ലിക അഡ്മി­ഷൻ സ്ഥിര­പ്പെ­ടു­ത്തേ­ണ്ട­താ­ണ്‌. അല്ലാത്ത പക്ഷം ലഭിച്ച സീറ്റ്‌ നഷ­ട­പ്പെ­ടും.
സോഷ്യോ­ളജി ഗസ്റ്റ്‌ ലക്ച­റർ അഭി­മുഖം
ഇൻസ്റ്റി­റ്റ്യൂട്ട്‌ ഓഫ്‌ ട്രൈബർ സ്റ്റഡീസ്‌ ആന്റ്‌ റിസർച്ചിലെ സോഷ്യോ­ളജി ഗസ്റ്റ്‌ ലക്ച­റർ തസ്തി­ക­യിൽ നിയ­മ­ന­ത്തിന്‌ ഓൺലൈനിൽ അപേ­ക്ഷി­ച്ച­വർക്കുള്ള അഭി­മുഖം ആഗസ്റ്റ്‌ ഏഴിന്‌ രാവിലെ 9.30-ന്‌ സർവ­ക­ലാ­ശാലാ ഭര­ണ­കാര്യാലയ­ത്തിൽ നട­ക്കും. വിശ­ദ­വി­വ­ര­ങ്ങൾ വെബ്സൈ­റ്റിൽ.  പി.­ആർ.1594/2014
റാഗിംഗ്‌ വിരുദ്ധ സെൽ രൂപീ­ക­രി­ക്കണം
കാലി­ക്കറ്റ്‌ സർവ­ക­ലാ­ശാ­ല­ക്ക്‌ കീഴിലെ കോളേ­ജു­കൾ യു.ജി.സി നിയ­മ­പ്ര­കാ­ര­മുള്ള റാഗിംഗ്‌ വിരുദ്ധ സെൽ, സ്ക്വാഡ്‌ എന്നിവ രൂപി­ക­രി­ക്കേണ്ടത്‌ നിർബ­ന്ധ­മാ­ണെന്ന്‌ വിദ്യാർത്ഥി ക്ഷേമ­വി­ഭാ­ഗം ഡീൻ അറി­യി­ച്ചു. വിശദവി­വ­ര­ങ്ങൾ നിശ്ചിത ഫോറത്തിൽ വിദ്യാർത്ഥി ക്ഷേമ­വി­ഭാ­ഗ­ത്തിൽ ആഗസ്റ്റ്‌ എട്ടിന്‌ മുമ്പ്‌ ഇ-മെയിൽ/തപാലിൽ അയ­ക്ക­ണം. ഫോമും വിശ­ദ­വി­വര­ങ്ങളും വെബ്സൈ­റ്റിൽ. ഇ-­മെ­യിൽ: റലമി​‍ീളളശരലീ​‍ിഹശില@ഴാമശഹ.രീ​‍ാ
എസ്ഡി.ഇ­-­യു.ജി പരീക്ഷാ തിയ­തി­ക­ളിൽ മാറ്റം
ആഗസ്റ്റ്‌ അഞ്ച്‌, ആറ്‌, ഏഴ്‌ തിയ­തി­ക­ളിൽ നട­ത്താ­നി­രുന്ന വിദൂ­ര­വി­ദ്യാ­ഭ്യാസം ഒന്നാം സെമ­സ്റ്റർ യുജി കോമ്മൺ കോഴ്സ്‌ (ഇം­ഗ്ളീഷ്‌) പരീ­ക്ഷ­കൾ മാറ്റി. ആഗസ്റ്റ്‌ അഞ്ച്‌, ഏഴ്‌ തിയ­തി­ക­ളിൽ നട­ത്താ­നി­രുന്ന ബിഎ/ബിഎ­സ്സി/ബിഎ അഫ്സൽ­-­ഉൽ­-­ഉ­ലമ പരീ­ക്ഷ­കൾ യഥാ­ക്ര­മം ആഗസ്റ്റ്‌ 18, 20 തിയ­തി­ക­ളിലേക്കും, ആഗസ്റ്റ്‌ ആറിന്‌ നട­ത്താ­നി­രുന്ന ബികോം/ബി.­ബി.എ/ബിഎംഎംസി പരീ­ക്ഷ­കൾ ആഗസ്റ്റ്‌ 19 ലേക്കും മാറ്റി.
ആഗസ്റ്റ്‌ 18­-ന്‌ നട­ത്താ­നി­രുന്ന ഒന്നാം സെമ­സ്റ്റർ ബി­എ­സ്സി (എ­സ്‌­ഡിഇ) കോംപ്ളി­മെന്ററി കോഴ്സ്‌ പരീക്ഷ ആഗസ്റ്റ്‌ 21 ലേക്ക്‌ മാറ്റി. മറ്റ്‌ ദിവ­സ­ങ്ങ­ളിലെ പരീ­ക്ഷ­കൾക്ക്‌ മാറ്റ­മി­ല്ല. ടൈംടേ­ബിൾ വെബ്സൈ­റ്റിൽ.
എംഎ­സ്സി അപ്ളൈഡ്‌ സൈക്കോ­ളജി പ്രവേ­ശന പരീക്ഷ
കാലി­ക്കറ്റ്‌ സർവ­ക­ലാ­ശാലാ സൈക്കോ­ളജി പഠ­ന­വ­കു­പ്പിലെ എം.­എ­സ്‌.സി അപ്ളൈഡ്‌ സൈക്കോളജി പ്രവേ­ശന പരീക്ഷ ആഗസ്റ്റ്‌ നാലിന്‌ രാവിലെ പത്ത്‌ മണിക്ക്‌ നട­ക്കും. ഇതോ­ട­നു­ബ­ന്ധിച്ച അഭി­മു­ഖം കോഴി­ക്കോ­ട്‌, മല­പ്പുറം, തൃശൂർ ജില്ല­ക­ളിലെ അപേ­ക്ഷ­കർക്ക്‌ ആഗസ്റ്റ്‌ അഞ്ചിന്‌ പത്ത്‌ മണിക്കും, മറ്റ്‌ ജില്ല­ക­ളിലെ അപേ­ക്ഷ­കർക്ക്‌ ആഗസ്റ്റ്‌ നാലിന്‌ 11.30­-നും നട­ക്കും. അപേ­ക്ഷ­കർ രാവിലെ 9.30­-ന്‌ പഠ­ന­വ­കു­പ്പിൽ ഹാജ­രാ­ക­ണം.

  Categories:
view more articles

About Article Author